Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'സമീപവർഷങ്ങളിൽ കോൺഗ്രസ് കൂടുതൽ ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയായി മാറി'..വീണ്ടും ചില വിവാദ പരാമർശങ്ങളുമായി കോൺഗ്രസ് എംപി ശശി തരൂർ..


ട്രെയിൻ യാത്രയിൽ നേരിടുന്ന ഏറ്റവും വലി ബുദ്ധിമുട്ട് ബർത്തുകളിലെ മാറ്റമാണ്.. പുതുക്കിയ റെയിൽവേ നിയമങ്ങൾ പ്രകാരം ഇപ്പോൾ ലോവർ ബർത്തിൽ മുൻഗണന..ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..


ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക

ഉറങ്ങാന്‍ പോലും ആകാത്ത രാത്രികള്‍…അവളുടെ പടം ഇറങ്ങിയിട്ടുണ്ട് കണ്ടോ എന്ന് അടക്കം പറയുന്ന നാട്ടുകാര്‍; അവൾ സൗന്ദര്യം കാണിക്കാന്‍ പോയിട്ടല്ലേ പണി കിട്ടിയതെന്നു കുത്തുന്ന ബന്ധുക്കള്‍, ആകെ ഒപ്പം ഉണ്ടായത് ഭര്‍ത്താവുംവിരലില്‍ എണ്ണാന്‍ പറ്റുന്ന കുറച്ചു കൂട്ടുകാരും; ഒരു സ്ത്രീയെന്ന നിലയില്‍ അപമാനിക്കപെടാവുന്നതിന്റെ മാക്‌സിമം അപമാനിക്കപ്പെട്ട സ്ത്രീ! തനിക്കുണ്ടായ അപമാനത്തെ കുറിച്ച് സിൻസി അനിൽ

08 MARCH 2022 09:58 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ നിരോധിത ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവം: ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; ആരിഫിന്റെ കേരള ബന്ധം പരിശോധിക്കാൻ NIA

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് ; കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല

കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് കേരളത്തിന്റെ അവകാശമാണ്; അത് ആരുടെയും ഔദാര്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി

കള്ളക്കടൽ പ്രതിഭാസം ; കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തന്റെ മുഖം ചേര്‍ത്ത് നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ നിയമ യുദ്ധം നടത്തിയ സിന്‍സി അനില്‍ എന്ന യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്നേ താന്‍ നേരിട്ട അപമാനവും അതില്‍ നിന്നുമുള്ള അതീജിവനത്തെ കുറിച്ചുമാണ് സിന്‍സിയുടെ കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണരൂപം,

5 വര്‍ഷം കൊണ്ട് ഉണ്ടായ മാറ്റങ്ങള്‍…

പലവട്ടം പറഞ്ഞു കഴിഞ്ഞതാണ്…

Lis Lona ലിസ മോളുടെ പോസ്റ്റ് കണ്ടപ്പോള്‍ 5 കൊല്ലം ഒറ്റ മണിക്കൂറില്‍ കടന്നു പോയി..

2016 ല്‍ മനോരമ മലയാളി വീട്ടിമ്മമാരുടെ മുഖചിത്രത്തിന്റെ ഒരു contest നടത്തിയിരുന്നു..

അന്നെന്റെ fb സുഹൃത്തുക്കള്‍ 200 ല്‍ താഴെ ആയിരുന്നു..

ഞാന്‍ മനോരമയ്ക്ക് എന്റെ ഒരു മുഖചിത്രം അയച്ചു…

അതില്‍ അവസാന റൗണ്ട് 15 പേരില്‍ ഒരാള്‍ ആയി ഞാനും തിരഞ്ഞെടുക്കപ്പെട്ടു…

ഞാന്‍ home made chocolate ന്റെ ഒരു ബിസിനസ് start ചെയ്തു കുറച്ചു നാള്‍ ആയിരുന്നുള്ളു…

അതിനായി fb യില്‍ ഒരു പേജ് ഉണ്ടാക്കിയിരുന്നു..

ഈ മുഖചിത്രം തിരഞ്ഞെടുക്കപ്പെട്ടതിനു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം എന്റെ പേജ് ല്‍ ഒരാള്‍ ഒരു ചിത്രം comment ചെയ്തു…

ആ ചിത്രം എന്റെ മുഖം ചേര്‍ത്ത് വച്ച മറ്റൊരു സ്ത്രീയുടെ നഗ്‌ന ശരീരം ആയിരുന്നു…

അതില്‍ ഇങ്ങനെയും എഴുതിയിരുന്നു…

Sincy- sex scandal from kochi…

ആദ്യം ഭയന്നു ഞാന്‍ ആ ചിത്രം delete ചെയ്തു…

വീണ്ടും വീണ്ടും ആ ചിത്രം പലയിടങ്ങളില്‍ കാണാന്‍ തുടങ്ങി…

ഞാന്‍ പോലീസ് സ്റ്റേഷനില്‍ പോയി പരാതി പെടാന്‍ തീരുമാനിച്ചു…

ഞാന്‍ അവിടെ ചെന്നപ്പോള്‍ കേസ് എടുക്കാന്‍ പോലും പോലീസിനു താല്പര്യമുണ്ടായിരുന്നില്ല..

വ്യാജ id യിലൂടെ ഇങ്ങനെ ചെയ്യുന്നവരെ കണ്ടെത്താനോ ശിക്ഷിക്കാനോ പറ്റിയ നിയമം നമുക്ക് ഇല്ല എന്നത് തന്നെയാണ് പോലീസിനെ പിന്തിരിപ്പിക്കുന്നത്…

അവസാനം എന്റെ ശല്യം സഹിക്കാന്‍ പറ്റാതെ എന്റെ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയില്‍ പോലീസ് എന്റെ പരാതി cybercell നു അയച്ചു…

50% പോലും facebook നമ്മുടെ പോലീസ് ന്റെ ചോദ്യങ്ങള്‍ക്കു മറുപടി കൊടുക്കാറില്ല…

പക്ഷെ എന്റെ കേസ് ല്‍ മറുപടി വന്നു..

എന്റെ ചിത്രം ദുരുപയോഗം ചെയ്ത IP adress, device,provider location എന്നിവ സൈബര്‍സല്‍ കണ്ടെടുത്തു…

നേരത്തെ ഇത്തിരി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന ഒരു ബന്ധുവിനെ ഞങ്ങള്‍ക്ക് സംശയം ഉണ്ടായിരുന്നു…

സൈബര്‍സല്‍ ന്റെ റിപ്പോര്‍ട്ട് പ്രകാരം വന്ന IP അഡ്രെസും അയാളുടെ വീടും 100മീറ്റര്‍ ദൂരം മാത്രമാണ് ഉണ്ടായിരുന്നത്..

ആ പ്രദേശത്തു ഞങ്ങള്‍ക്ക് മറ്റൊരു പരിചയക്കാര് പോലും ഉണ്ടായിരുന്നില്ല…

FIR ഇട്ടു അയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു…

അയാള്‍ ഒരു celebrity singer ആയിരുന്നു…

ഒരു സാധാരക്കാരി ആയ എന്റെ ഒപ്പം നില്കാന്‍ കേസ് അന്വേഷിക്കുന്ന പോലീസുകാരന് തോന്നിയില്ല…

അറസ്റ്റില്‍ നിന്നും തടയാന്‍ അയാള്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരും പോലീസുകാരും കോടതിയും അക്ഷീണം പ്രവര്‍ത്തിച്ചു…

അങ്ങനെ അയാള്‍ ജാമ്യത്തോടെ എന്റെ മുന്നിലൂടെ നടന്നു…

ഇനി നിന്റെ അമ്മയുടെ പടം വരുമെന്ന് മുഖത്ത് നോക്കി വെല്ലുവിളിച്ചു…

അന്നത്തെ ഐജി ആയിരുന്ന ശ്രീജിത്ത് സര്‍ നെ പോയി കണ്ടു എന്റെ പരാതികള്‍ ഞാന്‍ പറഞ്ഞു..

Fb യില്‍ മാത്രമാണോ ഈ ചിത്രങ്ങള്‍ ഉള്ളതെന്ന് പരിശോധിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി..

അങ്ങനെ നോക്കുമ്ബോള്‍ അശ്ലീല സൈറ്റുകളില്‍ എല്ലാം മാസങ്ങള്‍ ആയി എന്റെ ദുരുപയോഗം ചെയ്യപ്പെട്ട ചിത്രങ്ങള്‍ പ്രചരിക്കുന്നതായി കണ്ടെത്തി…

ഗൂഗിള്‍ ല്‍ search ചെയ്താല്‍ പോലും എന്റെ പേരില്‍ തെളിഞ്ഞു വരുന്ന ചിത്രങ്ങള്‍ അത് മാത്രമായിരുന്നു…

ഉറങ്ങാന്‍ പോലും ആകാത്ത രാത്രികള്‍…

അവളുടെ പടം ഇറങ്ങിയിട്ടുണ്ട് കണ്ടോ എന്ന് അടക്കം പറയുന്ന നാട്ടുകാര്‍…

അവള് സൗന്ദര്യം കാണിക്കാന്‍ പോയിട്ടല്ലേ പണി കിട്ടിയതെന്നു കുത്തുന്ന ബന്ധുക്കള്‍…

അവിടെ ആകെ ഒപ്പം ഉണ്ടായത് ഭര്‍ത്താവുംവിരലില്‍ എണ്ണാന്‍ പറ്റുന്ന കുറച്ചു കൂട്ടുകാരും മാത്രമായിരുന്നു…

ഭര്‍ത്താവും മകനുമായി ഞാന്‍ എന്റെ പരാതിയുമായി ഐജി ഓഫീസില്‍ സ്ഥിരം കയറി ഇറങ്ങി..

മകനെ സ്‌കൂളില്‍ വിടാനോ ഭര്‍ത്താവിന് ജോലിക്ക് പോകാനോ സാധിച്ചില്ല…

അപമാനഭാരം കൊണ്ട് ഞങ്ങള്‍ മൂന്നാളും തളര്‍ന്നിരുന്നു…

എന്റെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ ശ്രീജിത്ത് സര്‍ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി തന്നു..

പോലീസ് ഉദ്യോഗസ്ഥന്‍ എന്നതില്‍ നിന്നും അന്നും ഇന്നും നീതിക്കു വേണ്ടി നില്‍ക്കുന്ന ഹൃദയം ഉള്ളൊരു മനുഷ്യന്‍ എന്ന് എനിക്ക് തോന്നിയത് ഇന്ന് നടി ആക്രമിക്കെപ്പെട്ട കേസ് അന്വേഷിക്കുന്ന ആ ശ്രീജിത്ത് സര്‍ തന്നെയാണ്…

വേട്ടക്കാരനില്‍ നിന്നും പങ്ക് പറ്റാത്ത ഇരയോടൊപ്പം നില്‍ക്കുന്ന മനസുള്ള മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെ എന്റെ കേസ് ഏല്പിച്ചു..

അയാളുടെ വീടു റെയ്ഡ് ചെയ്തു..ഇതൊക്കെ ചെയ്യാന്‍ ഉപയോഗിച്ച modem ഒക്കെ പിടിച്ചെടുത്തു… കേസ് അന്വേഷിച്ചു.. അയാള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രവും നല്‍കി…

വിചാരണ നീട്ടി വയ്ക്കാന്‍ ഇപ്പോഴും അയാള്‍ കാരണങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. കോടതിയില്‍ നിന്നും അയാള്‍ക്കുള്ള ശിക്ഷ കിട്ടുമോ എന്ന് അറിയില്ല… 5 വര്‍ഷം കഴിഞ്ഞിരിക്കുന്നു.. ഹൃദയത്തിലെ പ്രണവ് പറയുന്ന പോലെ നമ്മള്‍ ഏറ്റവും ഭയപ്പെടുന്നത് സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു വല്ലാത്ത ധൈര്യം ആണ്..

അതിനെ ചോര്‍ത്താന്‍ പിന്നെ ആര്‍ക്കും ആവില്ല..അതൊരു തീയാണ്.. ഒരു സ്ത്രീയെന്ന നിലയില്‍ അപമാനിക്കപെടാവുന്നതിന്റെ മാക്‌സിമം അപമാനിക്കപ്പെട്ട സ്ത്രീയാണ് ഞാന്‍.. അന്നത്തെ എന്നില്‍ നിന്നും ഇന്നത്തെ എന്നിലേക്കുള്ള യാത്രയില്‍ നന്ദി പറയാന്‍ പലരുമുണ്ട്…

ഇന്നെന്റെ ചെറിയ ലോകത്ത് ഞാനും എന്റെ എഴുത്തുകളും കൊണ്ട് എന്നെ ആളുകള്‍ തിരിച്ചറിയുന്നു… ഇന്ന് sincy anil എന്ന് google ചെയ്താല്‍ മോര്‍ഫ് ചെയ്ത എന്റെ ചിത്രങ്ങള്‍ക്ക് പകരം ഞാന്‍ എഴുതി തീര്‍ത്ത വരികള്‍ മാത്രമാണുള്ളത്…

എന്നും കൂടെ നിന്നവരോട്…ഒരുപാട് സ്‌നേഹം..? ഒറ്റയ്ക്ക് ആയിരുന്ന എനിക്ക് ഇന്ന് വലിയൊരു ലോകം സ്വന്തമായിട്ടുണ്ട്…??? കുത്തിയവരോട് എന്നും .. നന്ദി മാത്രം..?? എന്നെ ഞാന്‍ ആക്കിയത് നിങ്ങളും കൂടിയാണ്

സന്തോഷം..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ നിരോധിത ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവം: ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; ആരിഫിന്റെ കേരള ബന്ധം പരിശോധിക്കാൻ NIA  (2 minutes ago)

ശബരിമല സ്വർണ്ണ കവർച്ച; ഇപ്പോൾ നടന്ന അറസ്റ്റുകൾ തിരഞ്ഞടുപ്പ് സമയത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളതെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ  (37 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് ; കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല  (42 minutes ago)

കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് കേരളത്തിന്റെ അവകാശമാണ്; അത് ആരുടെയും ഔദാര്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി  (50 minutes ago)

കള്ളക്കടൽ പ്രതിഭാസം ; കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (1 hour ago)

ബിജെപി യെ അധികാരത്തിൽ എത്തിക്കേണ്ടത് നഗരത്തിൻ്റെ വികസനം ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്വം; തിരുവനന്തപുരം നഗരസഭയിൽ ബിജെപി അധികാരത്തിൽ വന്നാൽ അനന്തമായ വികസനം; ഉറപ്പുമായി ബിജെപിനേതാവ് കെ സുരേന്ദ്രൻ  (1 hour ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ലെന്ന്  (1 hour ago)

മഴ പെയ്യാൻ കൂട്ട പ്രാർത്ഥന പിന്നാലെ സൗദിയിൽ Red Alert പ്രളയം..!വാഹനങ്ങൾ ഒലിച്ചുപോയി 2 ദിവസം കൊടും മഴ  (1 hour ago)

ഇടത് സ്വഭാവമുള്ള പാർട്ടിയായി മാറി- ശശി തരൂര്‍  (1 hour ago)

സത്യത്തിൽ ആര്യാ രാജേന്ദ്രന് എന്താണ് സംഭവിച്ചത്? ഭാവി കുഴപ്പത്തിലായോ? പണമടിച്ചവർ ഊരി ... ആര്യ ഒറ്റയ്ക്കായി ....  (1 hour ago)

ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി  (1 hour ago)

മുതിർന്ന പൗരനാണോ..?  (1 hour ago)

വിയ്യൂർ ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർക്ക് മർദനമേറ്റു.  (1 hour ago)

ഒരുത്തനും ചെ*%ക്കാൻ വരണ്ട പ്രശാന്ത് കട്ടയ്ക്ക്,പാലക്കാട് ഇറങ്ങും .ആര്‍ഷോ ആശുപത്രിയിൽ..! വെള്ളിടിയേറ്റ് കോൺഗ്രസ്  (1 hour ago)

Malayali Vartha Recommends