തൃക്കാക്കരയില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ടരവയസ്സുകാരിയെ നാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും; തുടര്‍ചികിത്സ തിരുവനന്തപുരം ശ്രീചിത്രയില്‍

തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടരവയസ്സുകാരിയെ നാളെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. കുട്ടിയുടെ തുടര്‍ചികിത്സ തിരുവനന്തപുരം ശ്രീചിത്രയില്‍ വച്ചു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
കുട്ടിയുടെ പിതാവിന്റെ ആവശ്യം പരിഗണിച്ചാണ് ശിശുക്ഷേമസമിതിയുടെ തീരുമാനം. കുഞ്ഞിന്‍്റെ മേല്‍നോട്ടം ഇതിനായി തിരുവനന്തപുരം ശിശുക്ഷേമസമിതിക്ക് കൈമാറിയിട്ടുണ്ട്. കുഞ്ഞിന്‍്റെ പരിക്കേറ്റ ഇടതുകൈയുടെ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുട്ടി ആഹാരം കഴിക്കുന്നുണ്ടെങ്കിലും സംസാര ശേഷി വീണ്ടെടുത്തിട്ടില്ല. ഇതിന് കൂടുതല്‍ സമയം വേണ്ടി വന്നേക്കാമെന്നാണ് കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























