കളമശ്ശേരിയില്‍ ഇലക്‌ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു; മണ്ണിടിഞ്ഞ് കാണാതായ മൂന്നുപേര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്

എറണാകുളം കളമശ്ശേരി ഇലക്‌ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചതായി ആശുപത്രിയില്‍നിന്ന് സ്ഥിരീകരിച്ചു.മണ്ണിടിഞ്ഞ് കാണാതായ മൂന്നുപേര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു ദുരന്തം.
ഏഴ് ഇതരസംസ്ഥാന തൊഴിലാളികളാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ഇതില്‍ നാലുപേരെ പിന്നീട് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
പത്ത് അടിയോളം താഴ്ചയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. പത്ത് അഗ്‌നിശമന സേനാ വാഹനങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അഗ്‌നിശമന സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഡോഗ് സ്‌ക്വാഡും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. കെട്ടിട നിര്‍മാണത്തിനായി മണ്ണുമാന്തി യന്ത്രം കൊണ്ട് ആഴത്തില്‍ കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സ്വകാര്യ ഭൂമിയിലാണ് അപകടം.
https://www.facebook.com/Malayalivartha