നമ്ബര്‍ 18 പോക്‌സോ കേസ്.... അഞ്ജലി റിമാ ദേവയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍; അഞ്ജലി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം

നമ്ബര്‍ 18 പോക്‌സോ കേസ് മൂന്നാം പ്രതി അഞ്ജലി റിമാ ദേവയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘം. ഈ പശ്ചാത്തലത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി അഞ്ജലിയെ റിമാന്‍ഡ് ചെയ്യേണ്ടി വരുമെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇവര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കമ്മിഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.
കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യനടപടികള്‍ പൂര്‍ത്തീകരിക്കാനാന്‍ ഇവര്‍ കഴിഞ്ഞ ദിവസം പോക്‌സോ കോടതിയിലെത്തിയിരുന്നു.
നമ്ബര്‍ 18 പോക്‌സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികള്‍. നേരത്തെ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അഞ്ജലി ഇത് കൈപ്പറ്റിയിരുന്നില്ല. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നോട്ടീസ് പതിക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. ഇതിനിടെയാണ് അഞ്ജലി കോടതിയിലെത്തിയത്. ഒന്നാം പ്രതിയായ റോയ് വലയാറ്റ് കഴിഞ്ഞ ദിവസം പൊലീസിന് മുമ്ബാകെ കീഴടങ്ങിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി റോയി ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചിരുന്നെങ്കിലും വിധി അനുകൂലമായിരുന്നില്ല.
https://www.facebook.com/Malayalivartha