മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബത്തിന് ധനസഹായം നൽകിയ സംഭവം; ഹര്‍ജിയില്‍ ലോകയുക്ത വാദം പൂര്‍ത്തിയായി; ഹര്‍ജി വിധി പറയാനായി മാറ്റി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബത്തിന് നല്‍കിയ നടപടിക്കെതിരായ ഹര്‍ജിയില്‍ ലോകയുക്ത വാദം പൂര്‍ത്തിയായി.ഹര്‍ജി വിധി പറയാനായി മാറ്റി.
എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, സിപിഎം എംഎല്‍എ ആയിരുന്ന പരേതനായ കെ.കെ.രാമചന്ദ്രന്‍ നായരുടെ കുടുംബത്തിനു വാഹന-സ്വര്‍ണപ്പണയ വായ്പകള്‍ തിരിച്ചടക്കാന്‍ 8.5 ലക്ഷം രൂപയും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ജോലിക്കു പുറമേ 20 ലക്ഷം രൂപയും അനുവദിച്ചത് സ്വജനപക്ഷപാതമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി ആര്‍.എസ്.ശശികുമാറാണ് ഹര്‍ജി ചെയ്തത്.
ധനസഹായം നല്‍കിയതിന് എതിരല്ലെന്നും, നിയമവിരുദ്ധമായി നല്‍കിയതാണ് കേസിലൂടെ ചോദ്യം ചെയ്തതെന്നും പരാതിക്കാരനായ ആര്‍.എസ്.ശശികുമാറിനു വേണ്ടി ഹാജരായ ജോര്‍ജ് പൂന്തോട്ടം പറഞ്ഞു. കാട്ടിലെ തടി തേവരുടെ ആന എന്ന രീതിയിലാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് ഏതുസര്‍ക്കാരുകളും പണം അനുവദിക്കുന്നതെന്ന് ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഹര്‍ജി പരിഗണിക്കവേ പരാമര്‍ശിച്ചു. എന്നാല്‍ മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നും അതിനെ ലോകയുക്തയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
https://www.facebook.com/Malayalivartha