ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു... ജില്ലാ കളക്ടറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്

എറണാകുളത്തെ ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. ജില്ലാ കളക്ടറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ജിഎസ്ടി അധികൃതരില്‍നിന്ന് നടപടി ഉണ്ടാവില്ലെന്ന് ഉറപ്പുകിട്ടിയതായി പെട്രോളിയം പ്രോഡക്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു.
രണ്ട് കമ്പനികളിലായി 600ഓളം ലോറികളാണ് പണിമുടക്കിയത്. ഇതോടെ സംസ്ഥാനത്തെ പകുതി ശതമാനം പമ്പുകളും നിശ്ചലമായി. ഡീസല്‍, പെട്രോള്‍ എന്നിവയ്ക്കു പുറമെ ഫര്‍ണസ് ഓയില്‍, മണ്ണെണ്ണ, എടിഎഫ് എന്നിവയുടെ വിതരണവും തടസപ്പെട്ടു.
13 ശതമാനം ടാക്സ് നല്‍കാന്‍ നിര്‍ബന്ധിതരായതോടെയാണ് സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്കു നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.
"
https://www.facebook.com/Malayalivartha