ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാത്ത നിയമനം ചട്ടവിരുദ്ധമാണെന്ന് കോടതി ... കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാത്ത നിയമനം ചട്ടവിരുദ്ധമാണെന്ന് കോടതി ... കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍.
അംഗങ്ങളുടെ നിയമനം ശരിവെച്ചുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
സര്‍വകലാശാല നടപടി ചട്ട വിരുദ്ധമെന്ന് ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി പറഞ്ഞിരുന്നു. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക് ആണെന്ന ഗവര്‍ണറുടെ സത്യവാംങ്‌മൂലം അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് സംബന്ധിച്ച് സര്‍വകലാശാല ഉത്തരവ് ചട്ട വിരുദ്ധമാണെന്നും കോടതി .
ചാന്‍സലറായ ഗവര്‍ണറുടെ വിശദീകരണവും പരിഗണിച്ചായിരുന്നു അപ്പീലില്‍ ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എതിര്‍കക്ഷികളായ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്കു നോട്ടിസ് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.
നിയമപ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനെയും അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടതു ചാന്‍സലറാണെന്നും നിയമനം നടത്തേണ്ടതു സിന്‍ഡിക്കറ്റ് ആണെന്നുമാണു ഗവര്‍ണര്‍ വിശദീകരിച്ചത്. വൈസ് ചാന്‍സലറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മുന്‍പു ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചിരുന്നതെന്നും നിലവിലെ വൈസ് ചാന്‍സലറും മുന്‍പു ശുപാര്‍ശ നല്‍കിയിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
ചാന്‍സലറുടെ അധികാരം കവര്‍ന്നാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം നടത്തിയിരിക്കുന്നതെന്നും യോഗ്യതയില്ലാത്തവരെ നിയമിച്ചെന്നും ചൂണ്ടിക്കാട്ടി സര്‍വകലാശാലാ സെനറ്റ് അംഗം വി.വിജയകുമാര്‍, അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ഷിനോ പി.ജോസ് എന്നിവര്‍ നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. വിവിധ സര്‍വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കുന്നതില്‍ സിന്‍ഡിക്കറ്റിന്റെയും ചാന്‍സലറുടെയും അധികാരവും നിയമന രീതിയും വിശദമാക്കുന്ന പട്ടിക ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം സമര്‍പ്പിച്ചിരുന്നു.
ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ ഗവര്‍ണറുടെ നാമനിര്‍ദേശം ഇല്ലാതെ സിന്‍ഡിക്കറ്റ് തന്നെ നേരിട്ടു നിയമിക്കുന്നതിനുള്ള ചട്ട ഭേദഗതി നിര്‍ദേശം കഴിഞ്ഞ സിന്‍ഡിക്കറ്റ് യോഗം അംഗീകരിച്ചിരുന്നു. ഈ തീരുമാനം ഗവര്‍ണര്‍ക്ക് അയച്ചെങ്കിലും അദ്ദേഹം ഒപ്പിട്ടില്ല. ചാന്‍സലര്‍ പദവി ഒഴിയുന്നതായി ഗവര്‍ണര്‍ പ്രഖ്യാപിച്ച ശേഷമായിരുന്നു സിന്‍ഡിക്കറ്റ് നീക്കം. തീര്‍ന്നില്ല കണ്ണൂര്‍ സര്‍വകലാശാല ഹിന്ദി ബിരുദ കോഴ്‌സില്‍ സെമസ്റ്റര്‍ പഠനം പാതി പിന്നിട്ടിട്ടും പാഠപുസ്തകം തയാറായിട്ടില്ല.
ബി.എ ഹിന്ദി കോഴ്‌സില്‍ ആറാം സെമസ്റ്ററിലുള്ള 'ആധുനിക ഏവം സമകാലീന്‍ ഹിന്ദി കവിത' പേപ്പറിന് വേണ്ടിയുള്ള 'കാവ്യ രത്‌നാകര്‍' എന്ന പുസ്തകമാണ് ഇനിയും വിദ്യാര്‍ഥികളില്‍ എത്താത്തത്. സെമസ്റ്റര്‍ തുടങ്ങി രണ്ടര മാസമെത്താറായിട്ടും പുസ്തകം ലഭിക്കാത്ത അവസ്ഥയാണ്. വാണി പ്രകാശന്‍ ഡല്‍ഹിക്കാണ് പുസ്തക പ്രസിദ്ധീകരണത്തിനുള്ള ചുമതല. 2019 ജൂണ്‍ 20നാണ് നടപ്പ് ബിരുദ കോഴ്‌സിലേക്കുള്ള സിലബസ് തയാറായത്. മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന സമയത്തുപോലും നിശ്ചയിച്ച പാഠപുസ്തകം തയാറാകാത്തത് തികഞ്ഞ അലംഭാവമായാണ് ചൂണ്ടിക്കാണിക്കുന്നത്.
കണ്ണൂര്‍ സര്‍വകലാശാല യു.ജി പഠന ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് ഈ പാഠഭാഗം സിലബസില്‍ ഉള്‍പ്പെടുത്തിയത്. സിലബസ് പ്രകാരം ആഴ്ചയില്‍ ആറ് പീരിയഡ് പഠിപ്പിക്കേണ്ട പ്രാധാന്യമുള്ള പാഠപുസ്തകമാണ് കൃത്യസമയത്ത് ലഭിക്കാത്തത്. ഡിസംബറില്‍ ആരംഭിക്കേണ്ട ആറാം സെമസ്റ്റര്‍ കോഴ്‌സ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജനുവരിയിലാണ് ആരംഭിച്ചത്. അക്കാദമിക് കലണ്ടര്‍ പ്രകാരം മേയ് മാസത്തിനുള്ളില്‍ സെമസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് ഫെബ്രുവരി അവസാനത്തോടുകൂടിയാണ് കേരളത്തിലെ കോളജുകളില്‍ ഓഫ്‌ലൈന്‍ പഠനം ആരംഭിച്ചത്. അതുവരെ ഓണ്‍ലൈന്‍ പഠനമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറികളെ ആശ്രയിക്കാനോ ഈ പേപ്പറിനാധാരമായ റഫറന്‍സ് പഠനം നടത്താനോ സാധിക്കാത്ത സ്ഥിതിയായിരുന്നു. പരീക്ഷക്ക് ഇനി രണ്ടര മാസം മാത്രം അവേശിഷിക്കേ ഇനിയും പാഠപുസ്തകം ലഭിക്കാത്തത് വിദ്യാര്‍ഥികള്‍ക്ക് ഇരട്ടി പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
കൂടാതെ പേപ്പറിന്റെ പ്രാതിനിധ്യം ഉപരിപഠനത്തിന് പോകുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. പല സര്‍വകലാശാലകളിലും ഹിന്ദി ഉന്നത പഠനത്തിന് അവരുടെ സിലബസില്‍ ഈ പുസ്തകത്തിലെ കവിതകള്‍ തുടര്‍ പഠനത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതിനാല്‍ ഉന്നത പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് മുന്‍കൂട്ടി വേണ്ട അറിവ് ലഭിക്കാതെ പോകുന്നത് വലിയ പോരായ്മയാകുമെന്ന് വിഷയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha