കലവൂരില്‍ മദ്യലഹരിയില്‍ മകന്‍ വീടിനു തീവെച്ചു.... പ്രാണരക്ഷാര്‍ത്ഥം ഓടിയിറങ്ങി അച്ഛനും അമ്മയും, അയല്‍വാസികളും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി, വീടിനകം പൂര്‍ണ്ണമായും കത്തി നശിച്ചു

കലവൂരില്‍ മദ്യലഹരിയില്‍ മകന്‍ വീടിനു തീവെച്ചു.... പ്രാണരക്ഷാര്‍ത്ഥം ഓടിയിറങ്ങി അച്ഛനും അമ്മയും,
അയല്‍വാസികളും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി, വീടിനകം പൂര്‍ണ്ണമായും കത്തി നശിച്ചു
പാതിരപ്പള്ളി സംസ്‌കാരികനിലയം വായനശാലയ്ക്കുസമീപത്ത് പാലച്ചിറയില്‍ ഷാജിയുടെ വീടിനാണു തീപ്പിടിത്തമുണ്ടായത്. ഷാജിയുടെ മകന്‍ സഞ്ജു (26) മദ്യലഹരിയില്‍ തീയിട്ടതാണെന്നു പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 11.10-ഓടെയായിരുന്നു സംഭവം നടന്നത്.
മദ്യലഹരിയിലെത്തിയ സഞ്ജു തുണിയുപയോഗിച്ച് തീയിടുകയായിരുന്നുവെന്നു ഷാജി പറഞ്ഞു. തീ ആളിപ്പടരുന്നതു കണ്ട ഷാജി ഭാര്യയെയും കൂട്ടി പുറത്തേക്കോടി. വീടിനകം പൂര്‍ണമായും കത്തിനശിച്ചു.
അയല്‍വാസികളും ആലപ്പുഴയില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേര്‍ന്നാണു തീയണച്ചത്. ഇവരുടെ സമയോചിതമായ ഇടപെടലിലൂടെയാണു തീ മറ്റിടങ്ങളിലേക്കു പടരാതെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു.
"
https://www.facebook.com/Malayalivartha