പദ്ധതി സംസ്ഥാനത്തെ കടക്കെണിയിലാക്കും; കോണ്‍ഗ്രസുമായിചേര്‍ന്ന് സമരം നടത്തേണ്ട കാര്യമില്ല; കെ-റെയില്‍ സംസ്ഥാനത്തിന് ദോഷം മാത്രമേ ഉണ്ടാക്കൂവെന്ന് കെ. സുരേന്ദ്രന്‍

കെ-റെയില്‍ സംസ്ഥാനത്തിന് ദോഷം മാത്രമേ ഉണ്ടാക്കൂവെന്ന് -കെ. സുരേന്ദ്രന്‍. പദ്ധതി സംസ്ഥാനത്തിന് ദോഷകരമെന്ന് അദ്ദേഹം പറഞ്ഞു . പദ്ധതി സംസ്ഥാനത്തെ കടക്കെണിയിലാക്കും. സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുമായിചേര്‍ന്ന് സമരം നടത്തേണ്ട കാര്യമില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.സമരം ചെയ്യുന്നവരെ ജയിലിലടയ്ക്കുമെന്ന സര്‍ക്കാര്‍ ഭീഷണി വിലപ്പോകില്ലെന്നും കല്ലുകള്‍ പിഴുതെറിഞ്ഞ് യു.ഡി.എഫ്. നേതാക്കള്‍ ജയിലില്‍ പോകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു .
സമരത്തിനിറങ്ങുന്ന സാധാരണക്കാരെയോ പാവപ്പെട്ടവരെയോ ജയിലില്‍ അടയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോ പാര്‍ട്ടിയോ തീരുമാനിച്ചാല്‍ അത് നടക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുമുണ്ട്. ഇവ ഉന്നയിച്ചാണ് യു.ഡി.എഫ്. സമരം ചെയ്യുന്നത്. പദ്ധതിയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാന്‍ യു.ഡി.എഫ്. 100 ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കുമെന്നും സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha