പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്; വിറളിപൂണ്ട സര്‍ക്കാര്‍ ഏത് ഹീനതന്ത്രം പയറ്റിയും സമരം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്; ജനകീയസമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍

ജനകീയസമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി പറഞ്ഞു . പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. വിറളിപൂണ്ട സര്‍ക്കാര്‍ ഏത് ഹീനതന്ത്രം പയറ്റിയും സമരം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രിയും സി.പി.എമ്മും സമരക്കാരെ തീവ്രവാദികളായി ചീത്രികരിക്കുന്നത്.
ജനങ്ങളുടെ ആശങ്കപരിഹരിക്കാതെ ആര്‍ക്കുവേണ്ടിയാണ് മുഖ്യമന്ത്രി കാര്‍ക്കശ്യം പിടിക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു. പ്രതിഷേധങ്ങളെ സി.പി.എം. സമുദായവത്കരിക്കാന്‍ ശ്രമിക്കുന്നതായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു . കിടപ്പാടം നഷ്ടപ്പെടുന്നതില്‍ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ അപമാനിക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിഷേധിക്കുന്നവരെ സമുദായങ്ങളുടെ പേരുപറഞ്ഞ് കരിവാരിത്തേക്കുന്നുവെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളല്ല അവരുടെ സമുദായമാണ് ഇപ്പോള്‍ സി.പി.എമ്മിന് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു . അതുകൊണ്ടാണ് ഈ സമരത്തെ ചങ്ങനാശ്ശേരി സമരം, വിമോചനസമരം എന്നൊക്കെ വിളിക്കുന്നത്.സര്‍ക്കാരിന്റെ മുഷ്‌ക് അവസാനിപ്പിക്കുന്നതുവരെ സമരം മുന്നോട്ടുനീങ്ങും. കോണ്‍ഗ്രസ് ഇപ്പോള്‍ സമരരംഗത്തില്ലെന്നും സര്‍ക്കാരിന് പൂര്‍ണസഹകരണമാണ് പ്രതിപക്ഷം നല്‍കുന്നതെന്നും മുരളീധരന്‍ പറഞ്ഞു .
https://www.facebook.com/Malayalivartha