കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.... ആന്‍ഡമാന്‍ തീരത്ത് കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കും

കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.... ആന്‍ഡമാന്‍ തീരത്ത് കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കും. വടക്കന്‍ കേരളത്തില്‍ നാല് ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകാനാണ് സാധ്യത.
വ്യാഴാഴ്ച പുലര്‍ച്ചയോടെ മ്യാന്‍മര്‍ ഭാഗത്തേക്കു അടുക്കുന്ന അസാനി ചുഴലിക്കാറ്റ് തീരത്തെത്തുമ്പോഴേക്കും ദുര്‍ബലമായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
പോര്‍ട്ട് ബ്ലെയറില്‍ നിന്നു 100 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇതു മണിക്കൂറുകള്‍ക്കകം അസാനി ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.
അസാനി ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയുണ്ടാകും.
"
https://www.facebook.com/Malayalivartha


























