ചെന്നിത്തലക്കെതിരെ സോണിയാ ഗാന്ധിക്ക് പരാതി നല്‍കി കെ സി വേണുഗോപാല്‍... സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ നവമാധ്യമങ്ങളില്‍ പ്രചാരണത്തിന് നിര്‍ദേശം നല്‍കിയത് രമേശ് ചെന്നിത്തലയാണെന്ന് പരാതിയില്‍ ആരോപണം

ചെന്നിത്തലക്കെതിരെ കെ സി വേണുഗോപാല്‍ സോണിയാ ഗാന്ധിക്ക് പരാതി നല്‍കി. സാങ്കേതികമായി പറഞ്ഞാല്‍ വേണുഗോപാല്‍ ചെന്നിത്തലക്കെതിരെ പരാതി നല്‍കിയിട്ടില്ല.
എന്നാല്‍ കെ സി വേണുഗോപാലിന് വേണ്ടി അദ്ദേഹത്തിന്റെ വിശ്വസ്ത അനുയായികളിലൊരാളാണ് പരാതി നല്‍കിയത്.
തനിക്കെതിരെ ചെന്നിത്തല നല്‍കിയ ഓഡിയോ സന്ദേശമാണ് പരാതിക്ക് അടിസ്ഥാനം. ശബ്ദം ചെന്നിത്തലയുടെതാണെന്ന് സാങ്കേതികമായി മനസിലാക്കിയ ശേഷമാണ് പരാതി നല്‍കിയിരിക്കുന്നത്.
രമേശ് ചെന്നിത്തലയ്‌ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടാണ് സോണിയ ഗാന്ധിക്ക് പരാതി നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാനാണ് പരാതിക്കാരന്‍. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ നവമാധ്യമങ്ങളില്‍ പ്രചാരണത്തിന് നിര്‍ദേശം നല്‍കിയത് രമേശ് ചെന്നിത്തലയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. ചെന്നിത്തലയുടേത് എന്ന പേരില്‍ പുറത്തു വന്ന ഓഡിയോ സന്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി.
കെസിക്കെിരെ പോസ്റ്റിടാന്‍ നിര്‍ദ്ദേശം നല്‍കുന്ന ശബ്ദം ചെന്നിത്തലയുടേതാണ് എന്ന പ്രചാരണം കോണ്‍?ഗ്രസ് സൈബര്‍ സ്‌പേസില്‍ ശക്തമാണ്. എന്നാല്‍ ആ ശബ്ദം രമേശ് ചെന്നിത്തലയുടേതല്ലെന്നും ഫേക്കാണെന്നുമാണ് ചെന്നിത്തല അനുകൂലികളുടെ വിശദീകരണം. എന്നാല്‍ കെസി വേണു?ഗോപാലിനും തനിക്കുമെതിരായി നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ ചെന്നിത്തല ബ്രിഗേഡിനെ വിഡി സതീശന്‍ സംശയിക്കുന്നുണ്ട്.
ചെന്നിത്തലയുടെതാണ് ശബ്ദരേഖയെന്ന് സാക്ഷാല്‍ കെ സി വേണുഗോപാല്‍ കണ്ടെത്തിക്കഴിഞ്ഞു. സല്‍ഹിയിലെ ഒരു സ്വകാര്യ ലാബില്‍ നടത്തിയ ശബ്ദ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍ അതിന്റെ തെളിവുകള്‍ പുറത്തു വിടാന്‍ കെ സി തയ്യാറല്ല. പക്ഷേ അദ്ദേഹം രാഹുല്‍ ഗാന്ധിയെയും സോണിയാഗാന്ധിയെയും വിവരം ധരിപ്പിച്ചു.
നേരിട്ട് പോസ്റ്റിട്ടാല്‍ പോലും ഹാക്ക് ചെയ്‌തെന്ന വാദം നിരത്തി രക്ഷപ്പെടാമെന്നുള്ളതിനാല്‍ മുതിര്‍ന്ന നേതാക്കളും സൈബറിടത്തെ ഒളിപ്പോരില്‍ പിന്നിലല്ല. ലിജുവിനെ വെട്ടി ജെബി േേമത്തറിന് രാജ്യസഭാ സീറ്റ് നല്‍കിയതിലുള്ള സൈബര്‍ യുദ്ധത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവിന്റെ എഫ് ബി അക്കൗണ്ടില്‍ നിന്നും ചെന്നിത്തലക്കെതിരെ പോസ്റ്റ് വന്നു. അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന മധു വിശദീകരിച്ചെങ്കിലും നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതാക്കള്‍ കെസുധാകരന് പരാതി നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കളുടെ എഫ്.ബി അക്കൗണ്ടുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്യുന്നു എന്നത് ഒരു തമാശയായാണ് കേരളം കാണുന്നത്. ചെന്നിത്തലക്കെതിരെ പോസ്റ്റിടാന്‍ നേതാക്കള്‍ പരസ്പരം മത്സരിക്കുകയാണ്. കെ സി വേണുഗോപാല്‍ ശക്തനായതിനാല്‍ ചെന്നിത്തല വിരുദ്ധ ഗ്രൂപ്പിന് അദ്ദേഹത്തിന്റെതായ എല്ലാ പിന്തുണയുമുണ്ട്.ചെന്നിത്തലക്ക് ഇക്കാര്യം നന്നായറിയാം.എന്നാല്‍ കെ സിക്ക് എതിരെ നിലപാടെടുത്താല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പിഴയ്ക്കാന്‍ കഴിയില്ലെന്ന് ചെന്നിത്തലക്കറിയാം.
സുധാകരനെ അടിക്കാന്‍ ജെബി മേത്തര്‍ക്കെതിരെ പോസ്റ്റിടുന്നവരുടെ എണ്ണവും കൂടി വരികയാണ്. കോണ്‍ഗ്രസിന്റെ സൈബര്‍ ഇടത്താണ് അടിമൂക്കുന്നത്.
ഫ്‌ളാറ്റിന് വേണ്ടിയാണെങ്കില്‍ ബിഗ് ബോസില്‍ പോോകാമായിരുന്നുവെന്ന് ജെബിക്ക് സീറ്റ് നല്‍കിയതിന് പിന്നാല പോസ്റ്റിട്ട് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് സ്‌നേഹയെ നേതൃപദവിയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടന്നാണ് സ്‌നേഹ പറയുന്നത്. അത് പഴകുളം മധു പറയുന്നതു പോലെയാണെന്നാണ് പരിഹാസം.
"
https://www.facebook.com/Malayalivartha