രണ്ട് കൊല്ലങ്ങൾക്കു ശേഷം കുടുംബസമേതം തീയറ്ററിൽ സിനിമ കാണാൻ പോയി; സിനിമ തുടങ്ങി രണ്ട് മിനിറ്റ് കഴിഞ്ഞാണ് തിയേറ്ററിനുള്ളിൽ പ്രവേശിച്ചത്; തൊട്ടടുത്ത് മറ്റാരും ഇല്ലാതിരുന്നതിനാൽ മാസ്ക് ഒരു നിമിഷം താഴ്ത്തി; ദുർഗന്ധം! എനിക്ക് മാത്രം തോന്നുന്നതാണെന്ന് കരുതി ഭാര്യയോടും കുട്ടികളോടും അന്വേഷണം നടത്തി; പാതി ഇരുട്ടിൽ അവരുടെയൊക്കെ മുഖങ്ങൾ മാറുന്നത് ശ്രദ്ധിച്ചു; തീയേറ്ററുകൾ വൃത്തിഹീനമാവുകയും സിനിമ മാത്രം നന്നാവുകയും ചെയ്താൽ ആൾക്കാർ ഓറ്റിറ്റി വരെ കാത്തിരിക്കും; അനുഭവം പങ്കു വച്ച് ഡോ സുൽഫി നൂഹു

രണ്ട് കൊല്ലങ്ങൾക്കു ശേഷം ഇന്നലെ കുടുംബസമേതം തീയറ്ററിൽ സിനിമ കാണാൻ പോയി.സിനിമ തുടങ്ങി ഒരു രണ്ട് മിനിറ്റ് കഴിഞ്ഞാണ് തിയേറ്ററിനുള്ളിൽ പ്രവേശിച്ചത്. തൊട്ടടുത്ത് മറ്റാരും ഇല്ലാതിരുന്നതിനാൽ മാസ്ക് ഒരു നിമിഷം താഴ്ത്തി. ഓൽഫാക്റ്ററി നെർവ്തകർത്തെറിയുന്ന ദുർഗന്ധം! എനിക്ക് മാത്രം തോന്നുന്നതാണെന്ന് കരുതി ഭാര്യയോടും കുട്ടികളോടും അന്വേഷണം നടത്തി.
പാതി ഇരുട്ടിൽ അവരുടെയൊക്കെ മുഖങ്ങൾ മാറുന്നത് ഞാൻ ശ്രദ്ധിച്ചു. തനിക്ക് ഉണ്ടായ അനുഭവം പങ്കു വച്ച് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെപ്രിയപ്പെട്ട തിയേറ്റർ ഉടമകളറിയാൻ❗ കോപ്പി : To, സംവിധായകർ, നിർമ്മാതാക്കൾ, നടീനടന്മാർ.
സംഭവം ഒറ്റപ്പെട്ടതാകട്ടെ! ഇപ്പോ അതാണല്ലോ ഒരു ട്രെൻഡ്. അതൊണ്ടാ!
സംഭവം ഒറ്റപ്പെട്ടതല്ലായെന്നാണ് പൊതുവെയുള്ള ഫീഡ്ബാക്ക്. രണ്ട് കൊല്ലങ്ങൾക്കു ശേഷം ഇന്നലെ കുടുംബസമേതം തീയറ്ററിൽ സിനിമ കാണാൻ പോയി. കണ്ട സിനിമയെ പറ്റി അഭിപ്രായം പറയുന്നത് മറ്റൊരവസരത്തിലാകാം. സിനിമ ഏതാണെന്നോ തിയേറ്റർ ഏതാണെന്നൊ പറയില്ല.
ആരെയും പ്രതിസ്ഥാനത്തു നിർത്താൻ താൽപര്യവുമില്ല. ചില സുഹൃത്തുക്കളെയും പരിചയക്കാരെയും തീയേറ്ററിൽ കണ്ടതുകൊണ്ടുതന്നെ സിനിമ ഏതാണെന്നൊ തിയറ്റർ ഏതാണെന്നൊ പറയരുതെന്ന് അപേക്ഷ. സിനിമ തുടങ്ങി ഒരു രണ്ട് മിനിറ്റ് കഴിഞ്ഞാണ് തിയേറ്ററിനുള്ളിൽ പ്രവേശിച്ചത്. തൊട്ടടുത്ത് മറ്റാരും ഇല്ലാതിരുന്നതിനാൽ മാസ്ക് ഒരു നിമിഷം താഴ്ത്തി. ഓൽഫാക്റ്ററി നെർവ്തകർത്തെറിയുന്ന ദുർഗന്ധം!
എനിക്ക് മാത്രം തോന്നുന്നതാണെന്ന് കരുതി ഭാര്യയോടും കുട്ടികളോടും അന്വേഷണം നടത്തി. പാതി ഇരുട്ടിൽ അവരുടെയൊക്കെ മുഖങ്ങൾ മാറുന്നത് ഞാൻ ശ്രദ്ധിച്ചു. ശർദ്ദിൽ? പഴകിയ ആഹാരാവശിഷ്ടങ്ങളുടെ ദുർഗന്ധം? മനുഷ്യവിസർജ്യം? എന്താണേലും തലച്ചോർ വരെ തകർത്തുകളയുന്ന ദുർഗന്ധം. ഇരുന്ന് സ്ഥലത്തെ മാത്രം പ്രശ്നമാകാമെന്നു കരുതി അല്പം മാറിയിരുന്നു നോക്കി.
വലിയ വ്യത്യാസം തോന്നിയില്ല. ഇൻറർവെൽ സമയത്ത് അരണ്ടവെളിച്ചത്തിൽ ഒന്നുകൂടെ മൈക്രോസ്കോപ്പ് വെച്ച് നോക്കി. ആഹാരാവശിഷ്ടങ്ങളുടെ കൂമ്പാരം. ആകെ വൃത്തിഹീനമായ അന്തരീക്ഷം. കൊല്ലങ്ങൾക്കുശേഷം തീയേറ്ററിൽ പോയി സിനിമ കാണാൻ കിട്ടിയ എൻജോയ്മെൻറ് മുഴുവൻ തലകുത്തനെ! ഇറങ്ങി ഓടിയാലോയെന്നു വരെ തോന്നി.
അഞ്ചാം തരം മുതൽ സിനിമ ഭ്രാന്തനാ! പരീക്ഷ കഴിയുമ്പോൾ , അമ്മ തരുന്ന അഞ്ചു രൂപ വാങ്ങി കിഷോർ ഓലപ്പുര ടാക്കീസിൽ നിന്നാണ് സിനിമ കണ്ടു തുടങ്ങിയത്. കോവിഡിന് മുൻപ് കേരള പഞ്ചായത്തിലെ സർവ്വ സിനിമകളും അരിച്ചു പറക്കുമായിരുന്നു. ഒ ടി ടി പ്ലാറ്റ്ഫോമുകളും മറ്റ് സ്രോതസ്സുകളും അവസരം നൽകിയപ്പോൾ അതിനെ ശരണം പ്രാപിച്ചു. ഓലപ്പുര കിഷോർ ടാക്കീസിലായാലും മൾട്ടിപ്ലക്സുകളിലെ ലീൻ ബാക്ക് ലക്ഷ്വറി സീറ്റുകളിലായാലും സിനിമ തീയറ്ററിൽ കാണുന്നത് ഒരു ഒന്നൊന്നര അനുഭവമാണ്. ആയിരിക്കണം.
വീട്ടിലിരുന്ന് സിനിമ കാണുന്നത് ഒരു തണുപ്പൻ കലാപരിപാടിയും അതുപോലെയാകരുത് സിനിമ തിയേറ്റർ. അങ്ങനെ ആകാനെ പാടില്ല! അതുകൊണ്ടുതന്നെ സുരക്ഷിതമായ രീതിയിൽ തിയേറ്റർ തുറക്കാൻ കാത്തിരിക്കുകയായിരുന്നു. പക്ഷേ കോവിഡ് റിസ്കിനേക്കാൾ തിയേറ്ററുകളിലെ വൃത്തിഹീനത സിനിമ വ്യവസായത്തെ തകർക്കുമോയെന്നാണാശങ്ക!
കോവിഡ് നൽകിയ സാമ്പത്തിക ബാധ്യതകൾ ധാരാളം സ്റ്റാഫിനെ നിലനിർത്താൻ തടസ്സമാകുമെന്നറിയാം. ആഹാരപദാർത്ഥങ്ങൾ തിയേറ്ററിനുള്ളിൽ കൊണ്ടു വരുന്നവർക്ക് തീയേറ്ററിന് അകവും പുറവും വൃത്തിഹീനമാകാതിരിക്കാൻ ഉത്തരവാദിത്വമുണ്ടെന്നുള്ളതാണ് ആദ്യത്തെ കാര്യം. എന്നാൽ അതിനോടൊപ്പം ഉത്തരവാദിത്വം തിയറ്റർ ഉടമകൾക്കും തീർച്ചയായുമുണ്ട്. നല്ല സിനിമ മാത്രമല്ല. ശീതീകരിച്ച അന്തരീക്ഷം. നല്ല സൗണ്ട് സിസ്റ്റത്തിൽ ഇമ്പമുള്ള ഗാനം . സുഗന്ധപൂരിതമായ പരിസരം. നല്ല ഇരിപ്പിടം.
ഇവയെല്ലാം ചേർന്നതാണ് നല്ല സിനിമ. തീയേറ്ററുകൾ വൃത്തിഹീനമാവുകയും സിനിമ മാത്രം നന്നാവുകയും ചെയ്താൽ ആൾക്കാർ ഓ റ്റി റ്റി വരെ കാത്തിരിക്കും. തീർച്ചയായും ശ്രദ്ധിക്കണം. ശ്രദ്ധിച്ചേ തീരൂ. എഴുന്നേറ്റ് നടക്കാൻ കഴിയുന്നതുവരെ തിയേറ്ററിൽ പോയി സിനിമ കാണാൻ ആഗ്രഹിക്കുന്ന ഒരു സിനിമാ ഭ്രാന്തൻ. ഡോ സുൽഫി നൂഹു
https://www.facebook.com/Malayalivartha