ജനകീയ സമരങ്ങളെ സിപിഎം നേതാക്കൾക്ക് ഇപ്പോൾ പുച്ഛമാണ്; സാധാരണക്കാരായ ആളുകളോട് സംസാരിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോഴാണ് തോന്നിയത്; സിൽവർ ലൈൻ വിരുദ്ധ സമരങ്ങളെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് അധിക്ഷേപിക്കുന്നത് അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചതു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

സിൽവർ ലൈൻ വിരുദ്ധ സമരങ്ങളെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് അധിക്ഷേപിക്കുന്നത് അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചതു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സിൽവർ ലൈൻ വിരുദ്ധ സമരങ്ങളെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് അധിക്ഷേപിക്കുന്നത് അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചതു കൊണ്ടാണ്.
ജനകീയ സമരങ്ങളെ CPM നേതാക്കൾക്ക് ഇപ്പോൾ പുച്ഛമാണ്. സാധാരണക്കാരായ ആളുകളോട് സംസാരിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോഴാണ് തോന്നിയത്. DPR ൽ എന്ത് പറയുന്നെന്ന് മന്ത്രിമാർക്ക് പോലും അറിയില്ല. മന്ത്രിമാരും കെ.റെയിൽ എം.ഡിയും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്.
പിണറായിയുടെ രാജസദസിലെ വിദൂഷകൻമാരായ ഇ.പി ജയരാജനും സജി ചെറിയാനുമൊക്കെ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട്. അതൊന്നും കൊണ്ട് സമരത്തെ അടിച്ചമർത്താമെന്ന് കരുതേണ്ട. സമര മുഖത്ത് നിൽക്കുന്ന സാധാരണക്കാരെ ഞങ്ങൾ കുരുതി കൊടുക്കില്ല. ജയിലിൽ പോകാൻ UDF നേതാക്കൾ തയ്യാറാണ്. സമര സമിതിയ്ക്ക് UDF പൂർണ പിന്തുണ നൽകും.
https://www.facebook.com/Malayalivartha