കോടികളുടെവിലയുള്ള സിന്തറ്റിക്ക് മയക്കുമരുന്ന് കേസിൽ പിടിയിലായതോടെ ദമ്പതികൾ കാണിച്ച് കൂട്ടിയത് മറ്റൊന്ന്! രാവിലെ പതിനൊന്ന് മണിയോടെ മയക്കുമരുന്ന് കേസിൽ പിടിയിലായ അൻസാരിയും ഷബ്നയും കണ്ണൂർ ഡി.വൈ.എസ്.പി ഓഫിസിൽ നെഞ്ചത്തടിച്ചും നിലവിളിച്ചും കാണിച്ച് കൂട്ടിയത് ബോളിവുഡ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ! പിന്നാലെ സംഭവിച്ചത്...

ദിവസങ്ങൾക്ക് മുൻപാണ് എം.ഡി.എം.എയുമായി ദമ്പതികൾ പിടിയിലായത്. എന്നാൽ ഇരുവരെയും കൂടാതെ കേസിൽ മറ്റു പലരും ഉൾപ്പെട്ടിരുന്നതായി അന്ന് അന്വേഷണ സംഘത്തിന് സംശയം തോന്നിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിലായിരിക്കുകയാണ്. കണ്ണൂർ സിറ്റി മരക്കാർ കണ്ടി ചെറിയ ചിന്നപ്പന്റെവിടെ അൻസാരി (33),ഭാര്യ ഷബ്‌നയെന്ന ആതിരയുമാണ് (26) പിടിയിലായത്.ഇവരോടൊപ്പം പഴയങ്ങാടി സി.എച്ച്.ഹൗസിൽ മൂരിക്കാട് വീട്ടിൽ ശിഹാബ് (35) എന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്. കണ്ണൂർ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി നിസാമിൽ നിന്നും മയക്കുമരുന്ന്' ചില്ലറയായി വാങ്ങി വിൽപ്പന നടത്തി വരികയായിരുന്നു ഇവർ.മരക്കാർ കണ്ടി സ്വദേശിയായ അൻസാരിയും ഭാര്യ ഷബ്‌നയും.അൻസാരി എസ് ഡി പി ഐ പ്രവർത്തകനാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
കോടികളുടെവിലയുള്ള സിന്തറ്റിക്ക് മയക്കുമരുന്ന് കേസിൽ ഒടുവിൽ പിടിയിലായ ദമ്പതികൾ കണ്ണൂരിൽ സൃഷ്ടിച്ചത് ബോളിവുഡ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ .ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മയക്കുമരുന്ന് കേസിൽ പിടിയിലായ അൻസാരിയും ഷബ്നയുമാണ് കണ്ണൂർ ഡി.വൈ.എസ്.പി ഓഫിസിൽ നെഞ്ചത്തടിച്ചും നിലവിളിച്ചും നാടകീയ രംഗം സൃഷ്ടിച്ചത്.തങ്ങളെ മയക്കുമരുന്ന് കേസിലെ സൂത്രധാരനായ നിസാം കേസിൽ കുടുക്കിയെന്നാണ് ഇവർ മാദ്ധ്യമ പ്രവർത്തകരോട് വിളിച്ചു പറഞ്ഞത്.താൻ അന്നേ ഇതൊക്കെ വേണ്ടായെന്ന് ഭർത്താവ് അൻസാരിയോട് പറഞ്ഞതാണെന്നും ഷബ്‌നയെന്ന ആതിര കരഞ്ഞു കൊണ്ടു പൊലീസിനോടും മാദ്ധ്യമപ്രവർത്തകരോടും പറഞ്ഞു. എന്നാൽ വളരെ കൃത്യമായ ആസൂത്രണത്തോടുകൂടിയാണ് ഇവർ കഴിഞ്ഞ ആറുമാസക്കാലമായി മയക്കുമരുന്ന കച്ചവടത്തിന് ഇറങ്ങിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തതെന്ന് കണ്ണൂർ സിറ്റി പൊലിസ് അസി.കമ്മിഷണർ പി.പി സദാനന്ദൻ പറഞ്ഞു.
250 ഗ്രാം എം.ഡി.എം എ നിസാമിന്റെ സംഘത്തിൽ നിന്നും കൈപ്പറ്റിയതായും ഇതിന്റെ വില നിസാമിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചതായും കണ്ണൂർ എ.സി.പി പി.പി. സദാനന്ദൻ പറഞ്ഞു.നിസാം ഇവരെ ഇടനിലക്കാരായി ഉപയോഗിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.മരക്കാർ കണ്ടി സ്വദേശിയായ അൻസാരി ദുബൈയിലും ഖത്തറിലുമുണ്ടായിരുന്നു ഇതിനിടയിലാണ് എം.ഡി എം.എ വിതരണക്കാരുമായി ബന്ധമുണ്ടാക്കിയത് കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാൾ രാസലഹരി ഉപയോഗിക്കാനും വിതരണം നടത്താനും തുടങ്ങുകയായിരുന്നു നിസാമുമായി പ്രതിദിനം ഒരു ലക്ഷം രൂപയുടെ ഇടപാട് ഇയാൾ നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ലഹരിമരുന്ന് വിൽപ്പനയ്ക്കിടെ അൻസാരിയും ഭാര്യ ഷബ്‌നയുടെ സഹോദരനും എക്‌സൈസ് പിടിയിലായി ജയിലിനകത്തായിരുന്നു. ഇവിടെ നിന്നും അൻസാരി നിർദ്ദേശിച്ച പ്രകാരം ഭാര്യ ഷബ്‌ന നിസാമുമായി ഫോണിൽ വാട്‌സ് ആപ്പ് കോളിൽ ബന്ധപ്പെട്ടു നിസാമിന്റെ നിർദ്ദേശപ്രകാരം ലഹരി വിൽപ്പന തുടരുകയായിരുന്നു. കഴിഞ്ഞ മാർച്ച് ഏഴിനാണ് കണ്ണുരിൽ ഒരു കോടിയിലേറെ വിലയുള്ള മയക്കുമരുന്നുമായി അഫ്‌സൽ ബൾക്കീസ് ദമ്പതികൾ പാർസൽ വാങ്ങാനെത്തിയപ്പോൾ ട്രാവൽ ഏജൻസി ഓഫിസിൽ നിന്നും അറസ്റ്റിലായത്. ഇതോടെയാണ് അന്വേഷണം മുഖ്യ പ്രതികളായ നിസാം, ജനീസ് എന്നിവരിലേക്കെത്തുന്നത്.
https://www.facebook.com/Malayalivartha