കണ്ണൂർ വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു! സംഭവമറിഞ്ഞ് ഞെട്ടി.... കണ്ടവരെല്ലാം മൂക്കത്ത് വിരൽ വച്ചു

കണ്ണൂർ വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു! അഗ്നി ഗോളങ്ങൾ ഭീമൻ വിമാനത്തെ വിഴുങ്ങും വിധത്തിലുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. എന്താണ് സംഭവിച്ചത്? എങ്ങനെയാണ് തീപിടിച്ചത് എന്നാണ് പലർക്കും പരിഭ്രാന്തിയുണ്ടായത്. ഇനിയിപ്പോൾ അതിൽ ആർക്കെങ്കിലും അപകടം സംഭവിച്ചോ അങ്ങനെ പലവിധ സംശയങ്ങളാണ് ഉരുത്തിരിഞ്ഞ് വന്നത്. തീ ആളിക്കത്തുന്നത് കണ്ട് ആദ്യം അമ്പരപ്പ് ആണ് ഉണ്ടാകുന്നത് എങ്കിലും കാര്യം മനസ്സിലാക്കിയപ്പോൾ സംഗതി ഇത്രയേ ഉള്ളോ എന്ന് തോന്നും.
വിമാനത്തിന് തീപിടിച്ചാൽ നടത്തേണ്ട രക്ഷാപ്രവർത്തനം സംബന്ധിച്ച മോക്ഡ്രിൽ ആണ് കണ്ണൂർ വിമാനത്താവളത്തിൽ സംഘടിപ്പിച്ചത്. ഇക്കാര്യം അറഞ്ഞതോടെയാണ് തെല്ല് ആശ്വാസം ലഭിച്ചത്. വിമാനത്തിന്റെ മാതൃകയുണ്ടാക്കി തീ കൊളുത്തിയായിരുന്നു മോക്ഡ്രിൽ. വിമാനത്താവളത്തിലെ ഫയർ എൻജിനുകളെത്തിച്ച് തീയണക്കുന്നതും 'അപകടത്തിൽപ്പെട്ടവരെ' ആംബുലൻസുകളിൽ ആസ്പത്രിയിലെത്തിക്കുന്നതും ആവിഷ്‌കരിച്ചു.
റൺവേയിൽ വെച്ചാണ് വിമാനത്തിന് തീപിടിപ്പിച്ചത്. വിമാനത്താവളത്തിലെ ഫയർ എൻജിനുകൾ എത്തിച്ച് തീ അണയ്‌ക്കുകയും ചെയ്തു. ഡി.ജി.സി.എ. നിർദേശമനുസരിച്ച് രണ്ടുവർഷത്തിൽ ഒരിക്കലാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എയർക്രാഫ്റ്റ് എമർജൻസി മോക്ഡ്രിൽ നടത്തുന്നത്. അപകടമുണ്ടായാൽ എത്ര സമയത്തിനകം രക്ഷാപ്രവർത്തനം സാധ്യമാകുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് വിലയിരുത്തുക.
ജില്ലാഭരണകൂടം, പോലീസ്, അഗ്‌നിരക്ഷാസേന, എയർപോർട്ട് അതോ റിറ്റി, സി.ഐ.എസ്.എഫ്., ഇൻഡിഗോ എയർലൈൻസ്, ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് മോക്ഡ്രിൽ നടത്തിയത്. കണ്ണൂർ മെഡിക്കൽ കോളേജിലും മറ്റു സ്വകാര്യ ആസ്പത്രികളിലുമാണ് മോക്ഡ്രില്ലിന്റെ ഭാഗമായി ആൾക്കാരെ എത്തിച്ചത്.
https://www.facebook.com/Malayalivartha