പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷവും പിണറായി വിജയന്‍ തെറ്റായ പ്രചരണം നടത്തുന്നുവെന്ന് കെ സുരേന്ദ്രന്‍

കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റായ പ്രചരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിഷയം രാഷ്ട്രീയ പ്രചരണത്തിനുള്ള ആയുധമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജനപിന്തുണയുണ്ടെന്ന് വരുത്താനുള്ള പിആര്‍ പരിപാടിയുടെ ഭാഗമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.
'പ്രധാനമന്ത്രിയുടെ പേരില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് പിണറായി വിജയന്റെ നീക്കം. എല്ലാ മുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രിക്ക് ഒരേ സമീപനമാണുള്ളത്. പ്രധാനമന്ത്രി പറഞ്ഞത് റെയില്‍വേ മന്ത്രിയോട് സംസാരിക്കാം എന്നാണ്. ജനപിന്തുണയുണ്ടെന്ന് വരുത്താനുള്ള പിആര്‍ പരിപാടിയുടെ ഭാഗമാണ് സന്ദര്‍ശനം. പദ്ധതിക്ക് ഒരു അനുമതിയും കേന്ദ്രം നല്‍കിയിട്ടില്ല. പെട്ടെന്ന് അനുമതി നല്‍കേണ്ട തരം പദ്ധതിയല്ലിത്. ഇങ്ങനെ പോയി അനുമതി വാങ്ങാനാവില്ല,' കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
കേന്ദ്രം കൂടി ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയാണ് സില്‍വര്‍ ലൈന്‍, കേന്ദ്രവും റെയില്‍വേയും പിന്മാറിയിട്ടില്ലെന്ന് കോടിയേരി
പദ്ധതിയുടെ തിരുത്തിയ ഡിപിആര്‍ ഇതുവരെയും നല്‍കിയിട്ടില്ലെന്നും ഇതുവരെ, അനുമതിയുടെ ഒരു ഘട്ടം പോലും ആയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കെ റെയിലിനെ എതിര്‍ക്കുന്നത് വികസന വിരുദ്ധ സമീപനം ഉള്ളതുകൊണ്ടല്ലെന്നും മറിച്ച് കേരളത്തിന് യോജിക്കാത്ത പദ്ധതിയായതുകൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha