വീട്ടില്‍ ജോലിക്കുനിന്ന പെണ്‍കുട്ടിയോട് ക്രൂരമായ പെരുമാറിയത് വനിതാ ക്ഷേമ സമിതി അധ്യക്ഷ... വളരെ ക്രൂരമായ പെരുമാറ്റങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞദിവസം പെണ്‍കുട്ടി അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചത്

കൊച്ചി ഇടപ്പള്ളിയില്‍ ഒരു വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന പെണ്‍കുട്ടി തനിക്ക് നേരിട്ട ക്രുര പീഡനങ്ങളെക്കുറിച്ച് അയല്‍ വീട്ടിലെത്തി വിവരിച്ചതോടെ പുറത്തുവരുന്നത് ദമ്പതികളുടെ മുഖംമൂടി. അതിക്രൂരമായാണ് വീട്ടുകാര്‍ പെണ്‍കുട്ടിയോട് പെരുമാറിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അയല്‍വീട്ടില്‍ വിഷമം പറയാന്‍ ചെന്നപ്പോള്‍ പെണ്‍കുട്ടിയുടെ മൂക്കില്‍ നിന്നും അടിയേറ്റ് രക്തം വരുന്നുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നു. ആ രീതിയിലുള്ള കടുത്ത പീഡനങ്ങളാണ് പെണ്‍കുട്ടിക്ക് വീടിനുള്ളില്‍ നിന്നും നേരിടേണ്ടി വന്നത്.
നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസില്‍ പോലീസ് ഇടപെടുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പെണ്‍കുട്ടി വേലക്കു നിന്ന വീട്ടിലെ ഉടമസ്ഥന്‍ പവോത്തിത്തറ പോളിനെ പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. അതേസമയം പോളിന്റെ ഭാര്യ സെലിന്‍ പോള്‍ ഒളിവിലാണ്. ഈ സംഭവത്തിലെ ഏറ്റവും ഗുരുതരമായ വസ്തുത സെലിന്‍ പോള്‍ ഇടപ്പള്ളി വനിതാ ക്ഷേമ സമിതി അധ്യക്ഷയാണെന്നുള്ളതാണ്.
2015 നവംബര്‍ 16 നാണ് കര്‍ണാടക സ്വദേശിനിയെ സെലിന്‍ വീട്ടുവേലയ്ക്കായി കൊണ്ടുവന്നത്. തന്റെ പതിനാലാമത്തെ വയസ്സിലാണ് പെണ്‍കുട്ടി ഇടപ്പള്ളിയിലെത്തിയത്. മാതാവു മരിച്ച പെണ്‍കുട്ടിയെ രണ്ടാനമ്മയും അച്ഛനും ചേര്‍ന്ന് വില്‍ക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. തന്റെ കണ്‍മുന്നില്‍ വച്ചായിരുന്നു അമ്മയെ അച്ഛന്‍ ചവിട്ടി കൊന്നതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയത്.
തനിക്ക് ജോലിക്ക് നിന്ന വീട്ടില്‍ ഏര്‍പ്പെട്ട പീഡനങ്ങളെക്കുറിച്ചും പെണ്‍കുട്ടി വിവരിച്ചു. ആ വീട്ടിലെ എല്ലാ ജോലിയും ചെയ്യണമായിരുന്നുവെന്നും അതിനു പുറമേ ലൈംഗിക പീഡനത്തിനും ഇരയായെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. ക്രൂരതകള്‍ സെലിനോട് വിവരിച്ചപ്പോള്‍ അത് നിന്റെ കുഴപ്പം കൊണ്ടാണെന്നാണ് അവര്‍ പറഞ്ഞതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.താന്‍ ജോലിക്കെത്തിയ കാലം മുതല്‍ പോള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്.
വീടിനോടു ചേര്‍ന്ന് പോള്‍ കാറ്ററിങ് ബിസിനസും നടത്തിയിരുന്നു. അവിടെ ഭക്ഷണം വിതരണം ചെയ്യുന്നതു മുതല്‍ മരത്തില്‍ കയറുന്നതിനു വരെ ഈ പെണ്‍കുട്ടിയെ ഉപയോഗിച്ചിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇതിനിടെ പോളിന്റെ മകളുടെ വീട്ടിലും പെണ്‍കുട്ടിയെ ജോലിക്കു വേണ്ടി ഉപയോഗിച്ചിരുന്നു. നാട്ടുകാരോടു പരാതി പറഞ്ഞിട്ടും ആരും പൊലീസില്‍ അറിയിക്കാനോ പെണ്‍കുട്ടിയെ രക്ഷപെടുത്താനോ ശ്രമിച്ചില്ലെന്നും ആരോപണം ഇയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടി ഇതിനിടെ പല തവണ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. പെണ്‍കുട്ടിയുടെ പേരില്‍ ആധാര്‍ കാര്‍ഡില്ലെന്നും വീട്ടുകാര്‍ കോവിഡ് വാക്‌സീന്‍ പെണ്‍കുട്ടിയെക്കൊണ്ട് എടുപ്പിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
വളരെ ക്രൂരമായ പെരുമാറ്റങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞദിവസം പെണ്‍കുട്ടി അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചത്. പെണ്‍കുട്ടി വീട്ടില്‍ കയറി വന്ന വിവരം വീട്ടുകാര്‍ സെലിനെ അറിയിച്ചെങ്കിലും സെലിന്‍ വരാന്‍ തയ്യാറായില്ല. വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുമെന്നു പറഞ്ഞപ്പോഴാണ് സെലിന്‍ വീട്ടില്‍ വന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. തനിക്കു നേരിട്ട ക്രൂരതകള്‍ പലപ്രാവശ്യം പെണ്‍കുട്ടി അയല്‍ക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസിനെ പെണ്‍കുട്ടിക്കു പേടിയായിരുന്നു. പൊലീസില്‍ അറിയിക്കുന്നതിനെയും കേസാകുന്നതിനെയും പെണ്‍കുട്ടി ഭയപ്പെട്ടിരുന്നൂ.
കഴിഞ്ഞ വനിതാ ദിനത്തില്‍ വനിതാ ക്ഷേമ സമിതി നടത്തിയ പരിപാടിയില്‍ ചായ വിതരണത്തിന് പെണ്‍കുട്ടി എത്തിയിരുന്നു. അവിടെ വച്ച് വനിതകളുടെ അവകാശങ്ങളെക്കുറിച്ചു സെലിന്‍ പ്രസംഗിച്ചു. ഇതുകേട്ട പെണ്‍കുട്ടി അപ്പോഴാണ് തനിക്ക് ഇത്രയേറെ അവകാശങ്ങളുണ്ടെന്നു മനസ്സിലാക്കിയത്. ആ ധൈര്യത്തിലാണ് തനിക്ക് എല്ലാം തുറന്നു പറയാന്‍ കഴിഞ്ഞതെന്നും പെണ്‍കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha