സഹോദരനെ കൊന്ന സംഭവത്തില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് സംശയം

ചേര്‍പ്പില്‍ യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ്. മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിയായ സാബു പൊലീസിനോടു പറഞ്ഞു.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പ്രതി സാബു സഹോദരന്‍ ബാബുവിനെ കൊന്ന് കുഴിച്ചുമൂടിയത്.
കഴിഞ്ഞ 19ാം തീയതി ബാബുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് മുന്നൂറ് മീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്ബില്‍ കുഴിച്ചിട്ടെന്നാണ് സാബു ചേര്‍പ്പ് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയിട്ടുള്ള മൊഴി.
എന്നാല്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് ഇത്രയും ദൂരം മൃതദേഹം കൊണ്ടുപോയി കുഴിച്ചിടാന്‍ സാധിക്കില്ലെന്ന് നിഗമനനത്തിലാണ് പൊലീസ്.ബാബുവിനെ കാണാനില്ലെന്ന് കാട്ടി പ്രതി സാബുവും അമ്മയുമാണ് പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം സഹോദരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയപ്പോള്‍ അതില്‍ പ്രകോപിതനായാണ് കുറ്റകൃത്യം നടത്തിയതെന്നാണ് സാബു മൊഴി നല്‍കിയത്. സംഭവം നടക്കുമ്പോള്‍ സാബുവും മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha