വാപൊളിച്ച് വി മുരളീധരന്‍... സമരം ചെയ്യുന്ന ബിജെപിയ്ക്ക് കനത്ത തിരിച്ചടി നല്‍കി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കണ്ട് സില്‍വര്‍ലൈന്‍ പദ്ധതിയുടെ എതിര്‍പ്പ് മാറ്റി; വി മുരളീധരനോ സുരേന്ദ്രനോ ഒന്നും ചെയ്യാന്‍ പറ്റുന്നതിന് മുമ്പ് മോദിയില്‍ നിന്നും ഉറപ്പ് വാങ്ങി

വളരെ നിര്‍ണായകമായ രാഷ്ട്രീയ നീക്കമാണ് പിണറായി വിജയന്‍ നടത്തിയത്. സംസ്ഥാനത്തെ സില്‍വര്‍ ലൈന്‍ പദ്ധതിയെ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ എതിര്‍ത്തപ്പോള്‍ ബിജെപിയെ കൂച്ചുവിലങ്ങിടാന്‍ പിണറായിക്കായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സര്‍വ എതിര്‍പ്പുകളും മാറ്റി. കേന്ദ്രം അനുമതി നല്‍കിയാല്‍ പിന്നെ ബിജെപിയ്ക്ക് സമരത്തില്‍ പിടിയ്ച്ച് നില്‍ക്കാന്‍ പറ്റില്ല. ഇതോടെ വി മുരളീധരനും സുരേന്ദ്രനും വെട്ടിലായി.
സില്‍വര്‍ലൈന്‍ പദ്ധതിയോട് കേന്ദ്രസര്‍ക്കാരിനു രാഷ്ട്രീയമായോ അല്ലാതെയോ എതിര്‍പ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യത്തോടു പ്രധാനമന്ത്രി നരേന്ദ്രമോദി അനുഭാവ പൂര്‍ണമായ നിലപാടാണ് എടുത്തതതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് അനുമതി തേടിയുള്ള നീക്കങ്ങളുടെ ഭാഗമായി ഇന്നലെ പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫിസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായും മുഖ്യമന്ത്രി അനൗപചാരിക ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയെയും കണ്ടു. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷം പ്രധാനമന്ത്രി, റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തി.
സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ചു സര്‍ക്കാരിന്റെ ഭാഗം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ പ്രധാനമന്ത്രി അതീവ താല്‍പര്യത്തോടെ കേട്ടു. റെയില്‍വേ മന്ത്രിയുമായി സംസാരിക്കാമെന്നു പറഞ്ഞു. തികച്ചും അനുഭാവ പൂര്‍ണമായ നിലപാടാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. അതിന്റെ നന്ദി അറിയിക്കുന്നു. പദ്ധതിയുടെ ഡിപിആര്‍ സംബന്ധിച്ചു റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട കാര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്.
ആരെയും ദ്രോഹിച്ചു പദ്ധതി നടപ്പാക്കില്ല. ഇപ്പോള്‍ നടക്കുന്നത് സാമൂഹികാഘാത പഠനമാണ്. അതു കൊണ്ടു ഭൂമിയുടെ ക്രയവിക്രയത്തിനു തടസ്സമില്ല. ആരെയും കുടിയിറക്കുകയുമില്ല. അര്‍ഹതപ്പെട്ട നഷ്ടപരിഹാരം, കൃത്യമായ പുനരധിവാസം എന്നിവ ഉറപ്പുവരുത്തിയാണു പദ്ധതി നടപ്പാക്കുക. പ്രതിഷേധം എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. ഇതാണ് നമ്മുടെ നാടിന് വലിയ തോതില്‍ ബാധ്യതയായത്. ദേശീയ പാത വികസനത്തിന് 25% സംസ്ഥാനം നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നത് അതു കൊണ്ടാണ്. വികസന വിരുദ്ധ വിദ്രോഹ സഖ്യമാണ് പദ്ധതിക്കെതിരെ സമരവുമായി ഇറങ്ങിയിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
പാതയുടെ ബഫര്‍സോണ്‍ വ്യാപ്തി സംബന്ധിച്ചു കെ റെയില്‍ എംഡി പറഞ്ഞതില്‍ക്കൂടുതല്‍ പറയാനില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ബഫര്‍സോണിനു നഷ്ടപരിഹാരമില്ല. ഏറ്റെടുക്കുന്ന ഭൂമിക്കു മാത്രമേ നഷ്ടപരിഹാരം നല്‍കൂ. സാമൂഹികാഘാത പഠനം കഴിഞ്ഞാല്‍ പാതയുടെ അലൈന്‍മെന്റിനു മാറ്റം വരുമോ എന്നതു സംബന്ധിച്ച ചോദ്യത്തിനു താനല്ല മറുപടി പറയേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ കേരളം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു. പദ്ധതി വളരെ സങ്കീര്‍ണമാണ്. പദ്ധതിച്ചെലവ് 63,000 കോടി രൂപയെന്ന സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് ശരിയല്ല. റെയില്‍ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ പ്രകാരം ചെലവ് ഒരു ലക്ഷം കോടി രൂപയ്ക്കു മുകളില്‍ പോകാന്‍ സാധ്യതയുണ്ട്. പദ്ധതിക്ക് ഒട്ടേറെ സാങ്കേതിക, പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ട്.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനിനു സഞ്ചരിക്കാന്‍ നിര്‍മിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഗേജ് പാത നിലവിലുള്ള ബ്രോഡ് ഗേജില്‍ ഓടുന്ന ട്രെയിനുകള്‍ക്ക് ഉപയോഗിക്കാനാവില്ല. പദ്ധതിക്കെതിരെ സംസ്ഥാനത്ത് ജനങ്ങളുടെ പ്രക്ഷോഭവും തുടരുന്നു. അതുകൊണ്ട് തിടുക്കം വേണ്ട. ശരിയായ ആലോചന നടത്തി, ചിട്ടയോടെ വേണം പദ്ധതി നടപ്പാക്കാനെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha