തലസ്ഥാനത്തെ അതികായന്‍... മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു; എ.കെ. ആന്റണിക്ക് മുഖ്യമന്ത്രിയാകാന്‍ എംഎല്‍എ സ്ഥാനം രാജിവച്ചു; ചിറയിന്‍കീഴ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും എംപിയായി

തലസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ തലേക്കുന്നില്‍ ബഷീര്‍ (77) അന്തരിച്ചു. തിരുവനന്തപുരം വെമ്പായത്തെ വസതിയിലായിരുന്നു അന്ത്യം. ഹൃദ്യോഗത്തെ തുടര്‍ന്നു കഴിഞ്ഞ അഞ്ച് വര്‍ഷമായി വിശ്രമത്തിലായിരുന്നു. പാര്‍ലമെന്റ് മുന്‍ അംഗവും മുന്‍ എംഎല്‍എയുമായിരുന്നു ബഷീര്‍.
1984ലും 1989ലും ചിറയിന്‍കീഴില്‍നിന്നും അദ്ദേഹം ലോക്‌സഭയിലെത്തിയത്. 1977ല്‍ കഴക്കൂട്ടത്തുനിന്നും വിജയിച്ച് ബഷീര്‍ നിയമസഭയിലെത്തി. പിന്നീട് എ.കെ. ആന്റണിക്ക് മുഖ്യമന്ത്രിയാകാന്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. ഇതിനുശേഷം രാജ്യസഭംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു.
കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസിയുടെ നിര്‍വാഹക സമതി അംഗം, തിരുനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, കെപിസിസി ആക്ടിംഗ് പ്രസിഡന്റ്, പ്രേംനസീര്‍ ഫൗണ്ടേഷന്റെ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. പരേതയായ സുഹ്‌റയാണ് ഭാര്യ. പ്രേംനസീറിന്റെ സഹോദരിയാണ് സുഹ്‌റ ബഷീര്‍.
1945ല്‍ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനു സമീപമുള്ള തലേക്കുന്നു ഗ്രാമത്തിലാണ് ജനനം. തിരുവനന്തപുരം ഇവാനിയോസ് കോളജ്, ലോ കോളജ് എന്നിവിടങ്ങില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1984, 1987 വര്‍ഷങ്ങളില്‍ ചിറയന്‍കീഴില്‍നിന്നു ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ കഴക്കൂട്ടം നിയസഭ മണ്ഡലത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും എ.കെ.ആന്റണിക്കു വേണ്ടി നിയമസഭാംഗത്വം രാജിവച്ചു. 1977ലും 1979ലും രാജ്യസഭാംഗമായി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സാഹിത്യ സഹകരണരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച തലേക്കുന്നില്‍ ബഷീര്‍, അനവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. വെളിച്ചം കൂടുതല്‍ വെളിച്ചം, മണ്ഡേലയുടെ നാട്ടില്‍, ഓളവും തീരവും, രാജീവ് ഗാന്ധി സുര്യതേജസ്സിന്റെ ഓര്‍മയ്ക്ക്, വളരുന്ന ഇന്ത്യ തളരുന്ന കേരളം എന്നിവ പ്രധാന പുസ്തകങ്ങളാണ്. കൂടാതെ ലേഖനങ്ങള്‍, നിരൂപണങ്ങള്‍ എന്നിവയും ഉണ്ട്.
കേരള യൂണിവേഴ്‌സിറ്റി യൂണിയന്റെ ആദ്യ ചെയര്‍മാന്‍, മികച്ച പാര്‍ലമെന്റേറിയന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ചിട്ടുണ്ട്. പ്രമുഖ മലയാള ചലച്ചിത്ര നടനായ പ്രേംനസീറിന്റെ സഹോദരീ ഭര്‍ത്താവാണ്. ഭാര്യ: പരേതയായ സുഹ്‌റ ബഷീര്‍.
ഹൃദ്രോഗത്തെ തുടര്‍ന്ന് തലേക്കുന്നില്‍ ബഷീര്‍ അഞ്ച് വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.20ഓടെ തിരുവനന്തപുരം വെമ്പായത്തെ വസതിയിലായിരുന്നു അന്ത്യം.
കെ.എസ്.യു വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ എത്തി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന നേതാവാണ് വിടപറഞ്ഞത്. 2016 വരെ കെപിസിസിയുടെ സുപ്രധാനമായ മുഖമായിരുന്ന ബഷീര്‍ പിന്നീട് രോഗബാധിതനായതിനെ തുടര്‍ന്ന് പൂര്‍ണമായും വിശ്രമ ജീവിതത്തിലേക്ക് മാറുകയായിരുന്നു.
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കൂടുതല്‍ പ്രധാന്യം നല്‍കിയ വ്യക്തിത്വമായിരുന്ന ബഷീര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എകെ ആന്റണിയുടെ വിശ്വസ്തനായിരുന്നു.
1977ല്‍ കഴക്കൂട്ടത്ത് നിന്ന് ബഷീര്‍ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് എകെ ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം രാജിവച്ചു. ചിറയിന്‍കീഴില്‍ നിന്ന് രണ്ട് തവണ (1984, 89) ലോക്‌സഭാഗമായി. അതിന് മുമ്പ് രണ്ട് തവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. 1980 മുതല്‍ 1989 വരെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായിരുന്നു. 1972 മുതല്‍ 2015 വരെ കെപിസിസിയുടെ നിര്‍വാഹക സമിതി അംഗമായിരുന്നു.
"
https://www.facebook.com/Malayalivartha