നെഞ്ചിടിപ്പോടെ തലസ്ഥാനം... യോദ്ധ സിനിമയില്‍ റിപ്പോച്ചെയെ ദുര്‍മന്ത്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ എത്തിയ തൈപറമ്പില്‍ അശോകനെ പോലെ ഏഴ് വയസുകാരന്‍ കുരുന്നിനെ രക്ഷിക്കാന്‍ അജ്ഞാതനായ അവധൂതന്‍ ഇന്നെത്തുമെന്ന് സൂചന; നമ്മളില്‍ ആരുമാകാം ആ അവധൂതന്‍; തലസ്ഥാനത്തേക്ക് ആളുകളുടെ ഒഴുക്ക്

ഇന്നത്തെ ദിവസത്തിന് ഏറെ പ്രത്യേകതയുണ്ട്. ശ്രീനന്ദനെ രക്ഷിക്കാനുള്ള അവധൂതനെ കാത്ത് തിരുവനന്തപുരം ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വലിയൊരു ക്യാമ്പ് നടക്കുകയാണ്. ഏഴുവയസുകാരനായ ശ്രീനന്ദന്റെ ആരോഗ്യമുള്ള ഭാവിക്കായി തലസ്ഥാന നഗരം കൈകോര്‍ക്കുന്നു. രണ്ട് മാസംമുമ്പ് രക്താര്‍ബുദം സ്ഥിരീകരിച്ചതാണ് ശ്രീനന്ദന്. ശരീരത്തില്‍ രക്തം ഉല്‍പ്പാദിപ്പിക്കുന്ന രക്തമൂലകോശം നശിച്ചതിനാല്‍ രക്തമൂലകോശം മാറ്റിവയ്ക്കല്‍ നടത്തുക മാത്രമാണ് ജീവന്‍ നിലനിര്‍ത്താന്‍ ഏകവഴി. ശ്രീനന്ദനുമായി ജനിതകസാമ്യം ഉള്ള ദാതാവിനെ കണ്ടെത്താനാണ് ഇന്ന് ക്യാമ്പ് നടത്തുന്നത്.
യോദ്ധ സിനിമയില്‍ റിപ്പോച്ചെ എന്ന കുരുന്നിനെ ദുര്‍മന്ത്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ കാടും മലയും കടന്ന് നേപ്പാളിലെത്തിയ തൈപറമ്പില്‍ അശോകന്റെ കഥ നമ്മുക്ക് പരിചിതമാണ് .
അവിടെ റിപോച്ചയാണെങ്കില്‍ ഇവിടെ ശ്രീനന്ദനന്‍ എന്ന കുരുന്ന് കാത്തിരിക്കുന്നു അവന്റെ രക്ഷകനായി.
ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഈയൊരു അവധൂതനെ കണ്ടെത്താനുള്ള ശ്രമത്തെ വൈറലാക്കിയത്.
കൈരളി ടിവിയിലെ എന്റെ സുഹൃത്തായ ജോയിയുടെ സഹോദരി ആശയുടെ മകനാണ് ഈ ഫോട്ടോയില്‍ കാണുന്ന ഏ!ഴ് വയസുകാരന്‍ ശ്രീനന്ദനന്‍. ബ്ലഡ് ക്യാന്‍സര്‍ രോഗിയായ ഈ കുരുന്ന് തലസ്ഥാനവാസികളായ സുമനസുകളുടെ സഹായം തേടുകയാണ്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവന് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ് .
അന്ന് മുതല്‍ രക്തം മാറ്റിവെച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവന്റെ ശരീരം രക്തം ഉല്‍പാദിപ്പിക്കുന്നില്ല. രക്തം ഉല്‍പാദിക്കുന്ന രക്തമൂലകോശം നശിച്ച് പോയിരിക്കുന്നു. ഇനി ഇവര്‍ ജീവിച്ചിരിക്കണമെങ്കില്‍ രക്തമൂലകോശം മാറ്റിവെയ്ക്കല്‍ (Blood Stem Cell Transplant) നടത്തിയെങ്കില്‍ മാത്രമേ ക!ഴിയു.
ഇവിടെയാണ് സങ്കീര്‍ണത !!
രക്തമൂലകോശദാനത്തിനു ജനിതക സാമ്യം ( ഏലിലശേര ങമരേവ ) ആവശ്യമാണ്. പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തില്‍ ഒന്ന് മുതല്‍ ഇരുപത് ലക്ഷത്തില്‍ ഒന്ന് വരെയാണ്. അതായത് യോജിച്ച രക്തമൂലകോശം കുടുംബക്കാരില്‍നിന്ന് കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ ലോകം മുഴുവന്‍ അന്വേഷിക്കേണ്ടി വരും. വംശീയത, പാരമ്പര്യം, സംസ്‌കാരം എന്നിവയ്ക്ക് ഇവിടെ പ്രാധാന്യമുണ്ട്. ശ്രീനന്ദന്റെ രക്തമൂലകോശത്തോട് സാമ്യതയുളള ഒരാള്‍ ചിലപ്പോള്‍ ഇന്ത്യയില്‍ എവിടെയെങ്കിലും ഉണ്ടായെന്ന് വരാം. ചിലപ്പോള്‍ ആ ദാതാവ് ലോകത്തിന്റെ ഏതോ കോണിലുണ്ടായിരിക്കാം
ലോകത്ത് നിലവിലുളള രക്തമൂലദാതാക്കളുടെ റീിീൃ ൃലഴശേെൃശല െല്‍ ആയി ദശലക്ഷക്കണക്കിന് ആളുകളുടെ ജനിതക സാമ്യവും ശ്രീനന്ദനന്റെ ജനിതക സാമ്യവും ആയി ഒത്തുനോക്കിയെങ്കിലും നിരാശയാണ് ഫലം .നിലിവില്‍ കേരളത്തിലുളള ആറ് ലക്ഷം പേരുടെ പരിശോധന നടത്തി ക!ഴിഞ്ഞു. എന്നാല്‍ ഈ കുരുന്നിന്റെ രക്തമൂല കോശത്തോട് സാമ്യതയുളള ഒരാളെ ഇതുവരെ കണ്ടെത്താന്‍ ക!ഴിഞ്ഞില്ല. വൈകുന്ന ഒരോ മണിക്കൂറും ശ്രീനന്ദന്റെ ജീവന്‍ അപകടത്തിലാവും . അത് കൊണ്ട് ഈ പോസ്റ്റ് വായിക്കുന്നവരോട് ഒരപേക്ഷ.
സുമനസുകള്‍ ചെയ്യേണ്ടത് ഇത്രമാത്രം ഹസന്‍മരയ്ക്കാര്‍ ഹാളിലെത്തുക.
രാവിലെ 9.30 മുതല്‍ 5.30 ന് ഇടയില്‍ തലസ്ഥാനത്ത് ഉളള 15 നും 50 വയസിനും ഇടയിലുളള ഏതൊരാള്‍ക്കും ( ഏത് ബ്ലഡ് ഗ്രൂപ്പിലുള്ള ആള്‍ക്കും ) ഈ ക്യാമ്പിലെത്തി ശ്രീനന്ദനുമായുളള ജനിതക സാമ്യം പരിശോധിക്കാം. നിങ്ങളുടെ ഉമീനീര്‍ മാത്രമേ എടുക്കു. നിങ്ങളുടെ രക്തമൂലം കോശം ശ്രീനന്ദനുമായി യോജിക്കുന്നതാണെങ്കില്‍ കേവലം ഒരു കുപ്പി രക്തം മാത്രം നല്‍കിയാല്‍ മതി. ഈ കുരുന്നിന്റെ ചിരി എന്നും മായാതെ അവന്‍ നമ്മുക്ക് ഇടയില്‍ ഉണ്ടാവും.
ഈ കുരുന്നിനെ രക്ഷിക്കാന്‍ അജ്ഞാതന്‍ എത്തുക തന്നെ ചെയ്യട്ടെ.
"
https://www.facebook.com/Malayalivartha