പൊതുവിദ്യാഭ്യാസ വകുപ്പില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഇടപെടലുമായി മന്ത്രി വി ശിവന്‍കുട്ടി; പരീക്ഷാഭവനിലെ ഫയലുകള്‍ തീര്‍പ്പാക്കാന്‍ മെയ് അഞ്ചിന് അദാലത്ത്

കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ നടപടി തുടരുന്നു. മന്ത്രി വി ശിവന്‍കുട്ടി നേരിട്ട് ഇടപെട്ടാണ് ഫയല്‍ തീര്‍പ്പാക്കാന്‍ ഉള്ള നടപടികള്‍ എടുക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജന്‍സികളുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന്റെയും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടേയും യോഗത്തിന് പിന്നാലെ പരീക്ഷാഭവനിലെ ഉദ്യോഗസ്ഥരുടെ യോഗവും മന്ത്രി വി ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്തു.
463 ഫയലുകളാണ് പരീക്ഷാഭവനില്‍ ഇനിയും നടപടി സ്വീകരിക്കാന്‍ ഉള്ളത്. ഇതടക്കമുള്ള ഫയലുകള്‍ മെയ് 5 ന് അദാലത്ത് നടത്തി തീര്‍പ്പാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
പരീക്ഷാഭവനിലെ ഫ്രണ്ട് ഓഫീസ് നവീകരിക്കും. അന്വേഷണങ്ങള്‍ക്ക് രണ്ടുപേരെ സ്ഥിരമായി ഇവിടെ ഇരുത്തും. പരീക്ഷാഭവനിലെ 18 സെക്ഷനുകളിലെയും നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തും. ഡ്യൂട്ടിയില്‍ ഇല്ലാത്തവര്‍ ആരൊക്കെ എന്ന് ഓഫീസുകള്‍ക്ക് മുന്നില്‍ പ്രസിദ്ധീകരിക്കും.
പരമാവധി ഒരു ദിവസത്തിനുള്ളില്‍ പരീക്ഷാഭവനില്‍ നേരിട്ടെത്തുന്ന ആളുകളുടെ പരാതികള്‍ പരിഹരിക്കാന്‍ ശ്രമം നടത്തണം. പരീക്ഷാഭവനില്‍ എത്തുന്നവര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ എല്ലാ ജില്ലകളിലും ഫയല്‍ അദാലത്തുകള്‍ നടത്താന്‍ തീരുമാനിച്ചതായും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ ഐ എ എസും പരീക്ഷാഭവനിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
"
https://www.facebook.com/Malayalivartha