കോഴിക്കോട് മുന്‍ ഡിസിസി പ്രസിഡന്റ് യു. രാജീവന്‍ അന്തരിച്ചു.... കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു, മൃതദേഹം കോഴിക്കോട് ഡിസിസി ഓഫീസില്‍ ഇന്ന് രാവിലെ ഒന്‍പതിന് പൊതു ദര്‍ശനത്തിന് വയ്ക്കും

കോണ്‍ഗ്രസ് നേതാവ് യു. രാജീവന്‍ (65) അന്തരിച്ചു. കോഴിക്കോട് മുന്‍ ഡിസിസി പ്രസിഡന്റാണ്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കെഎസ്യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവന്‍ പുളിയഞ്ചേരി സൗത്ത് എല്‍പി സ്‌കൂളില്‍ അധ്യാപകനായിരിക്കെ സ്വയംവിരമിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാവുകയായിരുന്നു. മൃതദേഹം കോഴിക്കോട് ഡിസിസി ഓഫീസില്‍ ഇന്ന് രാവിലെ ഒന്‍പതിന് പൊതു ദര്‍ശനത്തിന് വയ്ക്കും.
https://www.facebook.com/Malayalivartha