'ഞാന്‍ അടുത്തറിഞ്ഞിട്ടുള്ളതില്‍ വെച്ച് ഏറ്റവും മുന്തിയ ഫ്രോഡുകളില്‍ ഒന്നാണ് എന്റെ അച്ഛന്‍. മറ്റൊരു മുന്തിയ ഇനം ഫ്രോഡ് എനിക്ക് ഉണ്ടായിട്ടുള്ള ഏക ഭര്‍ത്താവ്- എന്റെ മുന്‍ ഭര്‍ത്താവ്- തന്നെ. ഇപ്പറഞ്ഞ രണ്ട് മുന്തിയതരം ഫ്രോഡുകളുടെ ജനുസ്സ് തുല്യഅളവില്‍ ചേര്‍ന്ന് ഉണ്ടായതാണ് എന്റെ മക്കള്‍. അങ്ങനെയുള്ള മക്കള്‍ അവരുടെ അപ്പനെയും അമ്മപ്പനെയും അച്ഛച്ചനെയും വെല്ലുന്ന ഫ്രോഡുകളായി വന്നുവെങ്കില്‍ അത് എന്റെ കഴിവാണ്. കഴിവുകേടല്ല...' കുറിപ്പുമായി സംഗീത ലക്ഷ്മണ
സമൂഹമാധ്യമങ്ങളിലൂടെ തന്റെ നിലപാട് പങ്കുവയ്ക്കുകയും അതിലൂടെ നിരവധി വിവാദങ്ങളിലായ അഭിഭാഷകയാണ് സംഗീത ലക്ഷ്മണ. ഇപ്പോഴിതാ തന്റെ അച്ഛനെയും ഭർത്താവിനെയും കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംഗീത ലക്ഷ്മണ.താന്‍ അടുത്തറിഞ്ഞിട്ടുള്ളതില്‍ വെച്ച് തന്നെ ഏറ്റവും മുന്തിയ ഫ്രോഡുകളില്‍ ഒരാള്‍ തന്റെ അച്ഛനും, മറ്റൊരാള്‍ തനിക്ക് ഉണ്ടായിട്ടുള്ള ഏക ഭര്‍ത്താവ് (മുന്‍ ഭര്‍ത്താവ്) ആണെന്നും സംഗീത സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇപ്പറഞ്ഞ രണ്ട് മുന്തിയതരം ഫ്രോഡുകളുടെ ജനുസ്സ് തുല്യഅളവില്‍ ചേര്‍ന്ന് ഉണ്ടായതാണ് തന്റെ മക്കളെന്നും സംഗീത പറയുന്നു. ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.
കുറിപ്പ് പൂര്‍ണ്ണ രൂപം ഇങ്ങനെ;
പ്രത്യേകം ശ്രദ്ധിക്കുക. ദയവായി ശ്രദ്ധിക്കുക. മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. വീണ്ടും പറഞ്ഞു വെക്കാം. അണ്ടിക്ക് ഉറപ്പില്ലാത്ത മരത്തലയന്‍ ഊളകള്‍ക്ക് മറുപടി പറയാന്‍ എനിക്ക് സമയമില്ല. സമയം ഉണ്ടാക്കാമെന്ന് വെച്ചാ തന്നെ എനിക്ക് സൗകര്യമില്ല. ഇനി അണ്ടിക്ക് ഉറപ്പുള്ള മരത്തലയന്‍ ഊളകള്‍ അല്ലാത്തവര് ആരെങ്കിലും ഉണ്ടെങ്കില്‍ ഇതറിയുക.
ഞാന്‍ അടുത്തറിഞ്ഞിട്ടുള്ളതില്‍ വെച്ച് ഏറ്റവും മുന്തിയ ഫ്രോഡുകളില്‍ ഒന്നാണ് എന്റെ അച്ഛന്‍. മറ്റൊരു മുന്തിയ ഇനം ഫ്രോഡ് എനിക്ക് ഉണ്ടായിട്ടുള്ള ഏക ഭര്‍ത്താവ്- എന്റെ മുന്‍ ഭര്‍ത്താവ്- തന്നെ. ഇപ്പറഞ്ഞ രണ്ട് മുന്തിയതരം ഫ്രോഡുകളുടെ ജനുസ്സ് തുല്യഅളവില്‍ ചേര്‍ന്ന് ഉണ്ടായതാണ് എന്റെ മക്കള്‍. അങ്ങനെയുള്ള മക്കള്‍ അവരുടെ അപ്പനെയും അമ്മപ്പനെയും അച്ഛച്ചനെയും വെല്ലുന്ന ഫ്രോഡുകളായി വന്നുവെങ്കില്‍ അത് എന്റെ കഴിവാണ്. കഴിവുകേടല്ല.
എന്റെ മക്കള്‍ കലര്‍പ്പില്ലാത്ത ബീജം അകത്ത് ചെന്നിട്ടുണ്ടായ മക്കളായത് കൊണ്ടാണ്. തറവാട്ടില്‍ പിറന്ന ഫ്രോഡുകള്‍. ഇവരെയൊക്കെ ഒഴിവാക്കി നിര്‍ത്തിക്കൊണ്ട്, സ്വന്തമായി അധ്വാനിച്ച് മാന്യമായിട്ടാണ് ജീവിക്കുന്നത് ഞാന്‍ എന്ന് എനിക്ക് ഉറപ്പുണ്ട്. ഈ മാസവും sanitary napkins അടക്കമുള്ള അവശ്യസാധനങ്ങള്‍ ഉള്‍പ്പടെയുള്ള എന്റെ ബില്ലുകള്‍ കൊടുത്തത് ഞാന്‍ വക്കീല്‍ പണി ചെയ്തുണ്ടാക്കിയ എന്റെ മാത്രം കാശ് തന്നെയാണ് .
അച്ഛന്‍, പഴയ ഭര്‍ത്താവ്, മക്കള്‍ എന്നൊക്കെ പറഞ്ഞ് എന്നെയങ്ങ് ഒതുക്കി കളയാമെന്ന് ആരും കരുതണ്ട. എന്നാണ് അര്‍ത്ഥം. സിംപിളായി പറഞ്ഞാല്‍.
# I repeat, louder and clearer…. I love you Dileep.
https://www.facebook.com/Malayalivartha