മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കാമെന്ന സൂചന നല്‍കിയ സുപ്രീംകോടതി, സമിതിക്ക് നല്‍കേണ്ട അധികാരങ്ങള്‍ സംബന്ധിച്ച് ശിപാര്‍ശകള്‍ സംയുക്തമായി സമര്‍പ്പിക്കാന്‍ കേരള-തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കാമെന്ന സൂചന നല്‍കിയ സുപ്രീംകോടതി, സമിതിക്ക് നല്‍കേണ്ട അധികാരങ്ങള്‍ സംബന്ധിച്ച് ശിപാര്‍ശകള്‍ സംയുക്തമായി സമര്‍പ്പിക്കാന്‍ കേരള-തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ശിപാര്‍ശ തയ്യറാക്കാന്‍ ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത യോഗം ചേരണമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികളില്‍ അന്തിമ വാദം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് സംയുക്ത യോഗത്തിനുള്ള സുപ്രീംകോടതി നിര്‍ദേശം.
സംയുക്ത യോഗത്തിന്റെ മിനുട്ട്‌സ് ഹരജികള്‍ അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് സംബന്ധിച്ച് മേല്‍നോട്ട സമിതിയില്‍ ചര്‍ച്ച നടക്കട്ടെയെന്ന് നിലപാടാണ് കോടതി എടുത്തത്.
അണക്കെട്ട് സുരക്ഷിതമാണോയെന്ന് തീരുമാനിക്കേണ്ടത് വിദഗ്ധരാണെന്നും ജലനിരപ്പ് 142 അടിയില്‍നിന്ന് ഉയര്‍ത്തുന്നത് നിലവില്‍ പരിഗണനയില്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha