വീട്ടിൽ ക്യാമറ, വോയ്സ് റെക്കോർഡർ എന്നിവ സ്ഥാപിച്ച് നിരീക്ഷിക്കും; കടുത്ത മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കി; മുഖത്ത് തലയിണ അമര്‍ത്തിയും വൈനില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കിയും കൊലപ്പെടുത്താന്‍ ശ്രമിച്ചു; ശരീരമാസകലം കടിച്ച് പറിച്ചു; അമ്മയെയും അച്ഛനെയും സഹോദരനെയും വിളിക്കാൻ പാടില്ല; ഭർത്താവിന്റെ കൊടുംക്രൂരതയ്ക്ക് കാരണം 'ആ സംശയം'; മാധ്യമപ്രവർത്തകയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

രാജ്യാന്തര വാർത്താ ഏജൻസിയിൽ മാധ്യമപ്രവർത്തകയായ യുവതിയെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു . വിദ്യാനഗർ ചാല ശ്രുതിയിലെ 36 വയസ്സുള്ള എൻ.ശ്രുതി ആത്മഹത്യ ചെയ്തത്. ബെംഗളൂരു സിദ്ധാപുര നല്ലൊരുഹല്ലി വൈറ്റ്ഫീൽഡ് മേയ് ഫെയർ ഫ്ലാറ്റിലെ താമസ സ്ഥലത്തായിരുന്നു ശ്രുതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ശ്രുതി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ കടുത്ത മാനസികവും ശാരീരികവുമായ ക്രൂര പീഡനം കാരണമാണെന്ന ആരോപണം ബന്ധുക്കൾ ഉയർത്തിയിരുന്നു. ഭർത്താവിനെ പൊലീസ് ഫോൺ ചെയ്തപ്പോൾ താൻ നാട്ടിലാണെന്നും ഭാര്യ എവിടെയാണെന്നു ചോദിച്ചപ്പോൾ കൂടെ ഉണ്ടെന്നുമായിരുന്നു മറുപടി .
ഭർത്താവിന്റെ പീഡനം കാരണമാണു മരണമെന്ന കുറിപ്പ് പൊലീസ് കണ്ടെത്തുകയും ചെയ്തു.ഭർത്താവ് ബെംഗളൂരുവിൽ സോഫ്റ്റ്‍വെയർ എൻജിനീയർ ആയ തളിപ്പറമ്പ് ചുഴലി സ്വദേശി അനീഷിനെതിരെ സ്ത്രീപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ബെംഗളൂരു സിറ്റി പൊലീസ് കേസെടുക്കുകയുണ്ടായി.
ശ്രുതിയുടെ സഹോദരൻ നിഷാന്തും ഇവിടെ സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയാണ്. 2017 ലായിരുന്നു ശ്രുതിയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ക്രൂരമായ പെരുമാറ്റം ആയിരുന്നു. വീട്ടിൽ ക്യാമറ, വോയ്സ് റെക്കോർഡർ എന്നിവ സ്ഥാപിച്ച് ശ്രുതിയെ നിരീക്ഷിക്കുമായിരുന്നു. കടുത്ത മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കി.
മുഖത്ത് തലയിണ അമര്‍ത്തിയും വൈനില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കിയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും സഹോദരൻ വ്യക്തമാക്കി. ‘വിവാഹം കഴിഞ്ഞ നാലു വർഷത്തിനു ശേഷമാണ് ശ്രുതി അനുഭവിച്ച കാര്യങ്ങൾ പുറത്തുപറയുന്നതെന്നും സഹോദരൻ വെളിപ്പെടുത്തി. പണത്തിനു വേണ്ടിയാണ് അനീഷ് ക്രൂരമായി മർദിച്ചത്.
കഴിഞ്ഞ ഇടയ്ക്ക് ശ്രുതിയുടെ മാതാപിതാക്കൾ കണ്ണിന്റെ ശസ്ത്രക്രിയയ്‌ക്കായി ബെംഗളൂരുവിൽ എത്തിയിരുന്നു. അന്നാണ് അവന്റെ തനി സ്വരൂപം വീട്ടുക്കാർ കാണുന്നതെന്നും സഹോദരൻ പറഞ്ഞു. അമ്മയെയും അച്ഛനെയും വിളിക്കാൻ പാടില്ല. സഹോദരനായ എന്നെ വിളിക്കാൻ പാടില്ല എന്നൊക്കെയായിരുന്നു അയാൾ മകൾക്ക് നൽകിയ നിബന്ധന. ശ്രുതി അവൾക്കു കിട്ടുന്ന ശമ്പളം അച്ഛനും അമ്മയ്ക്കും സഹോദരനും , നൽകുന്നുണ്ടെന്ന സംശയമായിരുന്നു എല്ലാത്തിനും കാരണം.
ഒരിക്കല്‍ ശരീരമാസകലം കടിച്ച് മാരകമായി മുറിവേല്‍പിക്കുകയുണ്ടായിയെന്നും സഹോദരൻ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രുതിയെ കഴിഞ്ഞ ദിവസമായിരുന്നു ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുത്തുകാരനും യുക്തിവാദി നേതാവും റിട്ട.അധ്യാപകനുമായ നാരായണൻ പേരിയയുടെയും റിട്ട.അധ്യാപിക ബി.സത്യഭാമയുടെയും മകളാണ് ശ്രുതി. മൃതദേഹം ബെംഗളൂരുവിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കാസർകോട് വിദ്യാനഗർ പാറക്കട്ട ശ്മശാനത്തിൽ സംസ്കരിച്ചു.
https://www.facebook.com/Malayalivartha