ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം ഇന്ന് .... ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമെടുത്തേക്കും

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.
ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടു കഴിഞ്ഞ ആഴ്ച സ്വകാര്യ ബസ് ഉടമകള്‍ നടത്തിവന്ന സമരം ഞായറാഴ്ച പിന്‍വലിച്ചിരുന്നു. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് സമരം പിന്‍വലിച്ചത്.
ബസ് ഉടമകള്‍ക്കു പ്രത്യേകിച്ച് ഉറപ്പുകള്‍ ഒന്നും കൊടുത്തിട്ടില്ലെന്നു ഗതാഗത മന്ത്രി ആന്റണി രാജു മാധ്യമങ്ങളോടു പറഞ്ഞെങ്കിലും അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകുമെന്നു പറഞ്ഞതോടെയാണ് ബസുടമകള്‍ സമരം പിന്‍വലിക്കാന്‍ തയ്യാറായത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നേരത്തെ തന്നെ ബസ് ഉടമകളുടെ സംഘടനകളും ഗതാഗതമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുത്തിരുന്നു.
ഇന്ധനവിലയും മറ്റും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടത്. ചര്‍ച്ചയില്‍ തീരുമാനമെടുത്തെങ്കിലും ഇതു നടപ്പാക്കാന്‍ വൈകുന്നു എന്നാരോപിച്ചാണ് കഴിഞ്ഞ ആഴ്ച സ്വകാര്യ ബസ് ഉടമകള്‍ വീണ്ടും സമരത്തിന് ഇറങ്ങിയത്. അതേസമയം, കോവിഡിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സ്‌പെഷല്‍ ചാര്‍ജ് തുടരുന്ന സാഹചര്യത്തില്‍ ഇനിയും വലിയ ചാര്‍ജ് വര്‍ധന അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കവും കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം ഓട്ടോ, ടാക്‌സി നിരക്കിലും വര്‍ധനയുണ്ടായേക്കും.
https://www.facebook.com/Malayalivartha