മുഖ്യമന്ത്രീ നിങ്ങൾ പലപ്പോഴും ഇരിക്കുന്ന സ്ഥാനത്തിൻ്റെ മൂല്യം മറന്ന് മൈക്ക് കിട്ടിയാൽ എന്ത് നാടകവും കളിക്കുന്ന നിലയിലേയ്ക്ക് അധ:പതിച്ചിട്ടുണ്ട്; മുഖ്യമന്ത്രി കള്ളം പറയുന്നതും വ്യാജ വാഗ്ദാനങ്ങൾ നിരന്തരം കൊടുക്കുന്നതും സംസ്ഥാനത്തിന് അപമാനകരമാണ്; നാലു പിഞ്ചുമക്കൾ മാത്രമുണ്ടായിരുന്ന ഒരു വീട് ജപ്തി ചെയ്ത് താഴിട്ട് പൂട്ടി ആ കുരുന്നുകളെ തെരുവിലിറക്കിയ സംഭവത്തിൽ ആക്രോശിച്ച് കെപിസിസി പ്രസിഡന്റ കെ സുധാകരൻ

നാലു പിഞ്ചുമക്കൾ മാത്രമുണ്ടായിരുന്ന ഒരു വീട് ജപ്തി ചെയ്ത് താഴിട്ട് പൂട്ടി ആ കുരുന്നുകളെ തെരുവിലിറക്കിയ സംഭവത്തിൽ പ്രതിക്കരിച്ച് രംഗത്ത് വന്നിരിക്കുകയാണ് കെപിസിസി പ്രസിഡന്റ കെ സുധാകരൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; നാലു പിഞ്ചുമക്കൾ മാത്രമുണ്ടായിരുന്ന ഒരു വീട് ജപ്തി ചെയ്ത് താഴിട്ട് പൂട്ടി ആ കുരുന്നുകളെ തെരുവിലിറക്കിയ ബാങ്കിൻ്റെ പേരാണ് "കേരള ബാങ്ക് !" ബാങ്കിനെ നിയന്ത്രിക്കുന്നത് പാവപ്പെട്ടവൻ്റെ പാർട്ടിയെന്ന് "ഇപ്പോഴും" പറയുന്ന സിപിഎമ്മും.
ഒന്നര ലക്ഷം രൂപ കുടിശ്ശികയുടെ പേരിലാണ് മൂവാറ്റുപുഴയിലെ ഒരു പാവപ്പെട്ട ദളിത് കുടുംബത്തിനോട് ബാങ്ക് ഈ ക്രൂരത കാണിച്ചത്. കുട്ടികളുടെ അച്ഛൻ ഹൃദയ രോഗ സംബന്ധമായി ആശുപത്രിയിലാണ്, അമ്മ കൂട്ടിരിക്കുകയാണ് എന്നൊക്കെ നാട്ടുകാർ പറഞ്ഞിട്ടും ബാങ്ക് അധികൃതർ കനിഞ്ഞില്ലത്രേ.
ഒരു ചോദ്യം സി പി എമ്മിനോട് പൊതുസമൂഹം ചോദിക്കുന്നുണ്ട്. കരുവന്നൂർ ബാങ്കിൽ നിന്ന് മുന്നൂറ് കോടിയോളം രൂപ അടിച്ചുമാറ്റിയ സിപിഎം നേതാക്കൾക്കെതിരെ ബാങ്ക് എന്ത് നടപടിയെടുത്തു? അവിടെ എത്ര നേതാക്കളുടെ സ്വത്ത് നിങ്ങൾ ജപ്തി ചെയ്തു? സി പി എം ഭരിക്കുമ്പോൾ ആ സംവിധാനത്തിന് കീഴിലുള്ളവർ മനുഷ്യരോട് ദയ കാണിക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ല.
സമയോചിതമായി മൂവാറ്റുപുഴയിലെ പ്രശ്നത്തിൽ ഇടപെട്ട സ്ഥലം MLA ശ്രീ.മാത്യു കുഴൽനാടൻ ജപ്തി ചെയ്ത വീടിൻ്റെ പൂട്ട് തകർത്ത് കുട്ടികളെ അകത്ത് പ്രവേശിപ്പിച്ചത് അഭിനന്ദനാർഹമായ പ്രവൃത്തിയാണ്. ഇപ്പോൾ ആ കുടുംബത്തിൻ്റെ ബാധ്യത ഏറ്റെടുത്ത് വീടിൻ്റെ ആധാരംതിരികെയെടുത്ത് കൊടുക്കുമെന്ന് പ്രഖ്യാപിച്ച മാത്യു കുഴൽനാടന് കെപിസിസിയുടെ അഭിവാദ്യങ്ങൾ. ബഹുമാനപ്പെട്ട മുഖ്യമന്ത്രീ .... നിങ്ങൾ പലപ്പോഴും ഇരിക്കുന്ന സ്ഥാനത്തിൻ്റെ മൂല്യം മറന്ന് മൈക്ക് കിട്ടിയാൽ എന്ത് നാടകവും കളിക്കുന്ന നിലയിലേയ്ക്ക് അധ:പതിച്ചിട്ടുണ്ട്.
പട്ടിയ്ക്കും പൂച്ചയ്ക്കും അമ്പലക്കുരങ്ങിനും വരെ ഭക്ഷണം കൊടുക്കണമെന്ന് വികാരാധീനനായി പറഞ്ഞ് അഭിനയിച്ച് പ്രതിഫലിപ്പിക്കുന്ന, ഇവിടെ ഒരു ജപ്തിയും അനുവദിക്കില്ലെന്ന് പാവങ്ങളോട് വെറുംവാക്ക് പറയുന്ന താങ്കൾ സ്വന്തം ഭരണകൂടത്തിൻ്റെ പ്രവൃത്തികൾ കൂടി വല്ലപ്പോഴും വിലയിരുത്തുക. നിങ്ങൾ പഴയ പാർട്ടി സെക്രട്ടറി അല്ല .മുഖ്യമന്ത്രി കള്ളം പറയുന്നതും വ്യാജ വാഗ്ദാനങ്ങൾ നിരന്തരം കൊടുക്കുന്നതും സംസ്ഥാനത്തിന് അപമാനകരമാണ്.
ബാങ്ക് ഭരിച്ചു മുടിക്കാനായി തലപ്പത്ത് കേറിയിരിക്കുന്ന സി പി എം നേതാക്കൾ ഒരു കാര്യം മറക്കരുത്, ഈ നാട്ടിലെ പാവങ്ങളുടെ ജീവിതം തകർത്തെറിയാൻ നിങ്ങളുൾപ്പടെയുള്ള പിണറായി വിജയൻ്റെ ഭരണ സംവിധാനങ്ങൾ എത്രയൊക്കെ ശ്രമിച്ചാലും പ്രതിരോധിക്കാൻ കഴിവുള്ള മാത്യു കുഴൽ നാടനെ പോലെയുള്ള ആയിരങ്ങൾ കോൺഗ്രസ് പ്രസ്ഥാനത്തിലുണ്ട്. അവരുള്ളിടത്തോളം കാലം പാവപ്പെട്ടവരുടെ ജീവിതത്തിന് താഴിട്ട് പൂട്ടാമെന്ന് നിങ്ങൾ വ്യാമോഹിക്കേണ്ട.
https://www.facebook.com/Malayalivartha



























