Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

എല്ലാം ഇന്നലെ എന്നപോലെ... ജെസ്‌നയെ കാണാതായിട്ട് നാല് വര്‍ഷമായിട്ടും അന്വേഷണം ഇരുട്ടില്‍ തപ്പുന്നു; ജെസ്‌ന തീവ്രവാദികളുടെ പിടിയിലാണോ വിദേശത്തേക്ക് കടന്നോ എന്ന അവസാനവട്ട പരിശോധനകള്‍ നടത്താന്‍ സിബിഐ; മകളുടെ തിരോധാനത്തില്‍ വെന്തുരുകി കുടുംബം

04 APRIL 2022 08:11 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തതാണ് നാലുവര്‍ഷം മുമ്പ് കാണാതായ റാന്നി വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന ജെയിംസ്. 2018 മാര്‍ച്ചിലാണ് ജെസ്‌നയെ കാണാതായത്. അന്ന് മുതല്‍ കേരള പോലീസും പിന്നീട് സിബിഐയും കാര്യമായി പരിശോധിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. ഇപ്പോഴും ജെസ്‌ന എവിടെയെന്ന് ആര്‍ക്കുമറിയില്ല.

അതിനിടെ ജെസ്‌നയെ കണ്ടെത്താനുള്ള അവസാനവട്ട ശ്രമം നടത്തുകയാണ് സിബിഐ. ചില തീവ്ര സംഘടനകളുടെ പിടിയിലാണ് ജെസ്‌ന എന്ന് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതേക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും അങ്ങനെയൊരു കാര്യം സ്ഥിരീകരിക്കാന്‍ ഒന്നും ഞങ്ങളുടെ പക്കലില്ലെന്നാണ് ജെസ്‌നയുടെ പിതാവ് പറഞ്ഞത്.

 



ഈ സാധ്യതകളാണ് സിബിഐ തെരയുന്നത്. ജെസ്‌ന രാജ്യം വിട്ടുവോ ആരെങ്കിലും കടത്തിയോ എന്നു സ്ഥിരീകരിക്കാന്‍ സി.ബി.ഐ. ഇതിനായി വിമാന ടിക്കറ്റുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. 2018 മാര്‍ച്ചില്‍ ജെസ്‌നയെ കാണാതായ അന്നുമുതലുള്ള ടിക്കറ്റുകളാണു പരിശോധിക്കുന്നത്. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തവരുടെ വിവരങ്ങളാണ് ആദ്യം പരിശോധിക്കുക. കഴിഞ്ഞയാഴ്ച സി.ബി.ഐ. ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

അന്വേഷണം ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിട്ട ശേഷമാണു പുതിയ നടപടി. കേസില്‍ അന്വേഷണപുരോഗതി അറിയിക്കാന്‍ തിരുവനന്തപുരം സി.ജെ.എം. കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ 12ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരന്‍ നായര്‍ സമര്‍പ്പിച്ച എഫ്.ഐ.ആര്‍. കോടതി അംഗീകരിക്കുകയും ചെയ്തു. ജെസ്‌ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തു വിവാഹിതയായി കഴിയുന്നുണ്ടെന്നുള്ള വിവരം സി.ബി.ഐ. സ്ഥിരീകരിച്ചിട്ടില്ല. ഇങ്ങനെയൊരു സംശയം അവിടുത്തെ സമീപവാസികളാണ് പോലീസിനെ അറിയിച്ചത്. യുവതി രണ്ടു തവണ പ്രസവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അന്വേഷണം വന്നതോടെ യുവതിയും കുടുംബവും അവിടം വിട്ടത്രേ.

 



കേരളത്തെ നടുക്കുന്നതായിരുന്നു ജസ്‌നയുടെ തിരോധാനം. ബന്ധു വീട്ടിലേക്കെന്നു പറഞ്ഞ് 2018 മാര്‍ച്ചില്‍ വീട്ടില്‍നിന്ന് ഇറങ്ങിയ ജെസ്‌ന എരുമേലി വരെ ബസില്‍ വന്നതിനു തെളിവുണ്ട്. പിന്നീട് കണ്ടിട്ടില്ല. അന്ന് 20 വയസായിരുന്നു പ്രായം. വ്യാജ പേരിലും വിലാസത്തിലും രാജ്യം വിട്ടാലും കണ്ടെത്താനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

സംസ്ഥാന പോലീസിന്റെ അന്വേഷണം ഫലിക്കാതെ വന്നപ്പോള്‍ 2021 ഫെബ്രുവരിയിലാണു കേസന്വേഷണം ഹൈക്കോടതി സിബി.ഐയെ ഏല്‍പ്പിച്ചത്. അതിനു മുമ്പ് ക്രൈംബ്രാഞ്ച് അന്വേഷമാണ് നടന്നത്. ജെസ്‌ന എവിടെയുണ്ടെന്ന് അറിയാമെന്ന് ഒരു ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി: ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞിരുന്നു. കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞു. സമാന പ്രസ്താവന പത്തനംതിട്ട എസ്.പിയായിരുന്ന കെ.ജി. സൈമണ്‍ നടത്തിയെങ്കിലും ജെസ്‌ന ഇപ്പോഴും കാണാമറയത്തു തന്നെയാണ്.

 



കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ജെസ്‌ന മരിയ ജെയിംസ്. രാവിലെ മുണ്ടക്കയത്തുള്ള ബന്ധുവീട്ടിലേക്കു പോയ ജെസ്‌ന എരുമേലി വരെ എത്തിയതായി വിവരമുണ്ട്. പിന്നീട് ആരും ജെസ്‌നയെ കണ്ടിട്ടില്ല. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു ആദ്യം അന്വേഷണം. കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിലും അവര്‍ ജെസ്‌നയെ തിരഞ്ഞു.

സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ലക്ഷക്കണക്കിന് ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇതിനിടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ മുണ്ടക്കയത്തിനുള്ള ബസില്‍ ജെസ്‌ന ഇരിക്കുന്നതായി സിസിടിവിയില്‍ കണ്ടിരുന്നു. എന്നാല്‍, അതു ജെസ്‌നയാണെന്നു സ്ഥിരീകരിക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. മുണ്ടക്കയം സ്റ്റാന്‍ഡില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കാണപ്പെട്ട ജെസ്‌നയോടു സാമ്യമുള്ള പെണ്‍കുട്ടിയെ കണ്ടെത്താനും പൊലീസിനു കഴിഞ്ഞില്ല. അതോടെ ആ ശ്രമം പാളി.

ഇതിനിടെ പ്രതീക്ഷ നല്‍കുന്ന വാക്കുകളാണ് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ നല്‍കിയത്. രണ്ടു വര്‍ഷം മുന്‍പു ജെസ്‌നയെ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ക്കിടെ കെ.ജി. സൈമണ്‍, ജെസ്‌നയുടെ റാന്നി വെച്ചൂച്ചിറയിലെ വീട്ടില്‍ അന്ന് സന്ദര്‍ശനം നടത്തിയിരുന്നു. അന്വേഷണ പുരോഗതി സംബന്ധിച്ച് ഒന്നും വെളിപ്പെടുത്താന്‍ അദ്ദേഹം അപ്പോള്‍ തയാറായില്ലെങ്കിലും പോസിറ്റീവ് വാര്‍ത്തയ്ക്ക് അധികം കാത്തിരിക്കേണ്ടിവരില്ലെന്ന സൂചന അടുത്ത ബന്ധുക്കള്‍ക്ക് നല്‍കി.

 



കാര്യങ്ങള്‍ മാറി മറിയുന്നതിനിടെ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയാണ് ജെസ്‌നയെക്കുറിച്ച് വ്യക്തമായ ചില വിവരങ്ങള്‍ കിട്ടിയെന്ന സൂചന ഇതിനു പിന്നാലെ പുറത്തുവിട്ടത്. പ്രതികരണം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഒന്നും സംഭവിച്ചിട്ടില്ല. ലോക്കല്‍ പൊലീസിലെ എസ്പിക്കു ക്രൈംബ്രാഞ്ച് എസ്പിയുടെ അധിക ചുമതല നല്‍കിയാണ് അന്വേഷിപ്പിച്ചത്. എന്നാല്‍ അത് ഫലപ്രദമായില്ല.

അതിനിടെ ശക്തമായ പ്രതിഷേധവും ഉണ്ടായി. പിന്നാലെയാണ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നു കേസ് ഏറ്റെടുത്ത സിബിഐ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പൊലീസ് റജിസ്റ്റര്‍ ചെയ്ത അതേ എഫ്‌ഐആര്‍ ആണ് സിബിഐയും നല്‍കിയിട്ടുള്ളത്.

 

ജെസ്‌നയെ ആരെങ്കിലും തട്ടിക്കൊണ്ടു േപായതാകാമെന്നാണു കേരള പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. ആ ദിശയില്‍ അന്വേഷണം നടത്താനാണു സിബിഐ ആലോചന. ആരുടെയും പേര് പ്രതിപ്പട്ടികയിലില്ല. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തേയ്ക്കും അന്വേഷണം വ്യാപിപ്പിക്കും. എത്രയും വേഗം ജെസ്‌നയെ കണ്ടെത്താനാണ് സിബിഐ ശ്രമിക്കുന്നത്. ഇതോടൊപ്പം നെഞ്ചുരുകി പ്രാര്‍ത്ഥിക്കുകയാണ് ജെസ്‌നയുടെ കുടുംബവും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (37 minutes ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (43 minutes ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (52 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (4 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (4 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (4 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (5 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

Malayali Vartha Recommends