അയല്‍വാസികളായ രണ്ട് യുവാക്കള്‍ ഒരേ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി....

അയല്‍വാസികളായ രണ്ട് യുവാക്കളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നന്മണ്ടയില്‍ ആണ് സംഭവം. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലില്‍ അഭിനന്ദ് (27), അയല്‍വാസി മരക്കാട്ട് വിജീഷ് (34) എന്നിവരാണ് ഒരേ ദിവസം ആത്മഹത്യ ചെയ്തത്. അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടേയും മരണ കാരണം വ്യക്തമല്ല.
വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തുനിന്ന് വീട്ടിലേക്ക് എത്തിയതായിരുന്നു അഭിനന്ദ്. പിന്നാലെ അടുക്കളയില്‍ കയറി തൂങ്ങി മരിക്കുക ആയിരുന്നു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍നിന്നും ഞായറാഴ്ച രാത്രിയാണു വിജീഷ് വീട്ടിലെത്തിയത്. ബാലുശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
രാജന്റെയും പുഷ്പയുടെയും മകനായ അഭിനന്ദ്, വയനാട് കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനാണ്. കൃഷ്ണന്‍കുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടെയും മകനായ വിജീഷ് ഓട്ടോ ഡ്രൈവറാണ്. ബിഎംഎസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും നന്മണ്ട ഓട്ടോ കോഓഡിനേഷന്‍ കമ്മറ്റി അംഗവുമായിരുന്നു.
https://www.facebook.com/Malayalivartha



























