Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ക്ളിഫ് ഹൗസില്‍ പഴുതടച്ച സുരക്ഷ... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസില്‍ പഴുതടച്ച സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു, മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരുടെയും മന്ത്രി മന്ദിരങ്ങളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും അതീവ സുരക്ഷാ മേഖലയെന്ന നിലയിലുമാണ് ക്ളിഫ് ഹൗസ് വളപ്പില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

05 APRIL 2022 08:12 AM IST
മലയാളി വാര്‍ത്ത


ക്ളിഫ് ഹൗസില്‍ പഴുതടച്ച സുരക്ഷ... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസില്‍ പഴുതടച്ച സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു, മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരുടെയും മന്ത്രി മന്ദിരങ്ങളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും അതീവ സുരക്ഷാ മേഖലയെന്ന നിലയിലുമാണ് ക്ളിഫ് ഹൗസ് വളപ്പില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ .



യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ളിഫ് ഹൗസ് വളപ്പില്‍ കെ-റെയില്‍ സര്‍വേകല്ല് സ്ഥാപിച്ച സംഭവം ഗുരുതര സുരക്ഷാ വീഴ്ചയായി വിലയിരുത്തിയതിന് പിന്നാലെയാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായത്. സുരക്ഷയ്ക്ക് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് കമാന്‍ഡോ സംഘത്തെ നിയമിച്ചതിന് പുറമേയാണ് സി.സി ടി.വി കാമറ സംവിധാനം ഉള്‍പ്പെടെയുള്ള കണ്‍ട്രോള്‍ റൂം നിരീക്ഷണവും ഏര്‍പ്പെടുത്തി.



കെ റെയില്‍ പ്രതിഷേധങ്ങള്‍ നാടെങ്ങും ശക്തമാകുമ്പോള്‍ ക്ലിഫ് ഹൗസിന് സുരക്ഷ വര്‍ധിപ്പിച്ചു സര്‍ക്കാര്‍. മറ്റ് മന്ത്രിമാരുടെയും വസതികള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു കൊണ്ടാണ് പൊലീസ് തീരുമാനമായത്.


സുരക്ഷ ശക്തമാക്കാന്‍ ഇടയാക്കിയത് ക്ലിഫ്ഹൗസ് കോമ്പൗണ്ടില്‍ യുവമോര്‍ച്ചക്കാര്‍ ഇരച്ചു കയറി മഞ്ഞക്കുറ്റി നാട്ടിയതോടെയാണ് പൊലീസ് ഉന്നതര്‍ക്കും സുരക്ഷ കൂട്ടേണ്ട കാര്യത്തില്‍ ശ്രദ്ധ വന്നത്. ഗേറ്റിലെ പഴയ ഗാര്‍ഡ് റൂമിലാണ് സംവിധാനമൊരുക്കിയിട്ടുള്ളത് . പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാലുടന്‍ അവിടേക്ക് മാറ്റും. ഇതിന്റെ മേല്‍നോട്ടം കണ്‍ട്രോള്‍ റൂം അസി. കമ്മിഷണര്‍ക്കാണ് .




. 65 പൊലീസുകാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഡ്യൂട്ടിക്കുണ്ടാകും. ക്ളിഫ് ഹൗസ് വളപ്പുള്‍പ്പെടെ ചുറ്റുവട്ടത്തെ 10 കിലോമീറ്ററോളം സ്ഥലമാണ് കണ്‍ട്രോള്‍ റൂം പരിധിയില്‍ പെടുന്നത്. ഈ ഭാഗത്തെ ഒന്‍പത് മന്ത്രി മന്ദിരങ്ങളുടെ വളപ്പുകളും കാമറ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 32 കാമറകളാണുള്ളത്. ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും.


പുതിയ പിക്കറ്റ് പോസ്റ്റുകളും പട്രോളിങ് പോയിന്റുകളും സ്ഥാപിച്ചു. മന്ത്രി മന്ദിരങ്ങളില്‍ പിന്‍വശത്തുള്‍പ്പെടെ പൊലീസുകാരെ അധികമായി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.



ക്ളിഫ് ഹൗസ് കണ്‍ട്രോള്‍ റൂമിലെ ജീപ്പിനു പുറമേ സിറ്റി കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള രണ്ട് ജീപ്പുകളും ഈ ഭാഗത്ത് സദാസമയും പട്രോളിങ് നടത്തും.

മ്യൂസിയം സ്റ്റേഷനിലെ ഒരു ജീപ്പും പതിവ് പട്രോളിംഗിനെത്തും. രണ്ട് ബൈക്ക് പട്രോളിങ് സംഘവും രണ്ട് പൊലീസുകാര്‍ വീതമുള്ള ഫുട് പട്രോളും ഉണ്ടാകും. ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍, ബെയ്ന്‍സ് കോമ്പൗണ്ട്, വൈ.എം.ആര്‍ ജംഗ്ഷന്‍, മറ്റ് മന്ത്രി മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഒമ്പതോളം പിക്കറ്റുകളില്‍ ബീറ്റ് ബുക്കും സ്ഥാപിച്ചു കഴിഞ്ഞു.


 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (4 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (3 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (10 hours ago)

Malayali Vartha Recommends