യാത്രയായത് ഒരുമിച്ച് ..... നന്മണ്ടയില്‍ അയല്‍വാസികളായ യുവാക്കളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി... സുഹൃത്തുക്കളോട് 'ഗുഡ്‌ബൈ' പറഞ്ഞ് വാട്‌സാപ്പില്‍ സ്റ്റാറ്റസിട്ട് യാത്രയായി.... സങ്കടം അടക്കാനാവാതെ വീട്ടുകാരും നാട്ടുകാരും

യാത്രയായത് ഒരുമിച്ച്..... നന്മണ്ടയില്‍ അയല്‍വാസികളായ യുവാക്കളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി... സുഹൃത്തുക്കളോട് 'ഗുഡ്‌ബൈ' പറഞ്ഞ് വാട്‌സാപ്പില്‍ സ്റ്റാറ്റസിട്ട് യാത്രയായി.... സങ്കടം അടക്കാനാവാതെ വീട്ടുകാരും നാട്ടുകാരും
അയല്‍വാസികളായ യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നന്മണ്ട മരക്കാട്ട് കൃഷ്ണന്‍കുട്ടിക്കുറുപ്പിന്റെ മകന്‍ വിജീഷ് (34), മരക്കാട്ട് ചാലില്‍ രാജന്റെ മകന്‍ അഭിനന്ദ് (27) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ 3.30- ഓടെയാണ് അഭിനന്ദിനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി.
രാത്രി 12 മണിയോടെ അഭിനന്ദ് ഉത്സവം നടക്കുന്ന കുടുംബക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്കു വരുന്നത് സുഹൃത്തുക്കള്‍ കാണുകയുണ്ടായി. സുഹൃത്തുക്കളോട് 'ഗുഡ്‌ബൈ' പറഞ്ഞ് അഭിനന്ദ് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. പക്ഷെ ആരും ഇതു പ്രതീക്ഷിച്ചില്ല.
ബി.എം.എസ്. നന്മണ്ട പഞ്ചായത്ത് സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗവുമായ വിജീഷിനെ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ് വീടിനോടുചേര്‍ന്നുള്ള വിറകുപുരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ഞായറാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വിജീഷ് വീട്ടില്‍ തിരിച്ചെത്തിയത്.
ഏകദേശം ഒരേ സമയത്താണ് രണ്ടുപേരും മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പക്ഷെ രണ്ടുപേരും അയല്‍വാസികളാണ് എന്നതല്ലാതെ ഒരേദിവസത്തെ മരണത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ല. രണ്ടു പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വയനാട് കാര്‍ഷിക വികസന വകുപ്പ് ജീവനക്കാരനാണ്.
"
https://www.facebook.com/Malayalivartha



























