ചോദ്യം ചെയ്യലിൽ കാവ്യ പതറിയാൽ അറസ്റ്റ് ഉറപ്പ്‍...! ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തിയുള്ള ചോദ്യംചെയ്യലിൽ നടിക്ക് പണിവരുന്നത് ഈ വഴി, ദിലീപിനെ തളയ്ക്കാനുള്ള തെളിവ് കിട്ടിയെന്ന ആത്മവിശ്വാസത്തിൽ പ്രോസിക്യൂഷൻ, തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി വെറും എണ്ണപ്പെട്ട നാളുകൾ, ആ ദിനം ദിലീപിനും കാവ്യയ്ക്കും ഒരുപോലെ നിർണായകം...

നടിയെ ആക്രമിച്ച കേസില്‍ അപ്രതീക്ഷിതമായുണ്ടായ ട്വിസ്റ്റാണ് കഴിഞ്ഞ ദിവസമുണ്ടായത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനിലാണ് ഇപ്പോൾ അന്വേണം എത്തിനിൽക്കുന്നത്. ശബ്ദരേഖയാണ് കാവ്യയിലേക്ക് അന്വേഷണം തിരിഞ്ഞത്. ദിലിപിന്റെ ബന്ധു സുരജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖയടക്കം മൂന്ന് ശബ്ദരേഖകളാണ് പുറത്തായത്.
കാവ്യയ്ക്ക് കേസില്‍ പങ്കുണ്ടെന്ന തരത്തിലാണ് ശബ്ദരേഖ.തിങ്കളാഴ്ച്ച ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തിയുള്ള ചോദ്യംചെയ്യലിൽ നടിക്ക് എല്ലാ വെളിപ്പെടുത്തലുകൾക്കും കൃത്യമായ മറുപടി പറയേണ്ടതായി വരും. പണി ഇരന്നുവാങ്ങാതെ കാര്യങ്ങൾ കൃത്യാമായി പറഞ്ഞാൽ കൂടുതൽ ചോദ്യങ്ങളിൽ നിന്ന് തടിയൂരാനാകും. അതല്ലാതെ കാവ്യ പതറിയാൽ അറസ്റ്റ് ഉറപ്പാണെന്നാണ് വിലയിരുത്തൽ.
പുറത്തുവന്ന ശബ്ദരേഖയില്‍ കാവ്യയ്ക്ക് കേസില്‍ പങ്കുണ്ടെന്നും കാവ്യക്ക് വേണ്ടി ഇടപെട്ട് ദിലീപ് കുടുങ്ങുകയാണുണ്ടായതെന്നും അളിയനായ സുരാജ് പറയുന്നുണ്ട്. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നെന്ന് സൂരജ് പറയുന്നു.
കൂട്ടുകാര്‍ക്ക് തിരിച്ച് 'പണി' കൊടുക്കാന്‍ കാവ്യ ശ്രമിച്ചു. കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്. ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇല്ലെങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക.
ഡി സിനിമാസ്, ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടുണ്ടായിട്ടും മെമ്മറി കാര്‍ഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്. അത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണം. ദിലീപിന് ഇത് സമ്മതിക്കാന്‍ വിഷമം ആണെന്നും സുരാജ് ശരത്തിനോട് പറയുന്നു.
https://www.facebook.com/Malayalivartha