സൈക്കിൾ വേണമെന്ന് പറഞ്ഞ ഒൻപത് വയസുകാരിയുടെ മേൽ തിളച്ച വെള്ളമൊഴിച്ചു! ചോദിച്ച ഭാര്യയുടെ ചെവി കടിച്ചുമുറിച്ച് ക്രൂരത; താമരശ്ശേരി സ്വദേശി ഫിനിയെ പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്

യുവതിയെയും മകളെയും ക്രൂരമായി ഉപദ്രവിക്കുണ്ടെന്ന പരാതിയ്ക്ക് പിന്നാലെ പോലീസ് യുവാവിനെതിരെ കേസെടുത്തു. താമരശ്ശേരി സ്വദേശി ഫിനിയാണ് ഭർത്താവ് ഷാജിക്കെതിരെ പരാതി നൽകിയത്. പണം ആവശ്യപ്പെട്ട് ഭർത്താവ് പതിവായി മർദിക്കാറുണ്ടെന്ന് ഫിനി ആരോപിക്കുന്നു. യുവതിയുടെ ചെവി ഇയാൾ കടിച്ചുമുറിച്ചു. ഒൻപതുകാരിയായ മകളുടെ മേൽ ഷാജി തിളച്ചവെള്ളമൊഴിച്ചു. സൈക്കിൾ വേണമെന്ന് പറഞ്ഞതിനാണ് കുട്ടിയെ ഉപദ്രവിച്ചത്. പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സമ്പത്തിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്.
https://www.facebook.com/Malayalivartha