നടി ആക്രമിക്കപ്പെട്ട സമയത്ത് ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപ് കോടതിയില്‍ വാദിച്ചത്.. എന്നാല്‍ ദിലീപ് അഡ്മിറ്റ് ആയിരുന്നില്ല എന്നായിരുന്നു ഡോ. ഹൈദരലി ആദ്യം മൊഴി നല്‍കിയത്! പിന്നീട് പ്രോസിക്യൂഷന്‍ സാക്ഷിയായി മാറിയ ഹൈദരലി വിചാരണക്കോടതിയില്‍ മൊഴി നല്‍കാനെത്തിയപ്പോള്‍ കൂറുമാറി! കേസിലെ നിര്‍ണായക സാക്ഷിയെ സ്വാധീനിക്കാന്‍ സുരാജ് ഡോക്ടറെ വിളിക്കുന്ന നിർണായക സംഭാഷണം പുറത്ത്; ദിലീപിനും കാവ്യയ്ക്കും നടിയോട് കടുത്ത പക' 2013-ല്‍ അമ്മയുടെ പരിപാടിയില്‍ സംഭവിച്ചത്...

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപും കാവ്യാ മാധവനും ചേര്‍ന്നെന്ന് അന്വേഷണ സംഘം. നടിയോട് ദിലീപിനും കാവ്യക്കും വൈരാഗ്യമുണ്ടായിരുന്നു. ദിലീപ് ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞിരുന്നെന്നാണ് അന്വേഷണ സംഘം പറയുന്നത്. നേരത്തെ കേസില്‍ സിനിമാ മേഖലയില്‍ നിന്നുള്ള ചില സാക്ഷികള്‍ ഇത് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു.ഇന്നലെ കാവ്യയാണ് എല്ലാത്തിനും പിന്നിലെന്നും ദിലീപല്ല എന്നും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് പറയുന്ന ഫോണ്‍ ശബ്ദരേഖ പുറത്തു വന്നിരുന്നു. എന്നാല്‍ സുരാജിന്റെ ആരോപണം മാത്രമാണിതെന്നും ദിലീപിനും നടിയോട് കടുത്ത പകയുണ്ടായിരുന്നെന്നും അതാണ് ക്വട്ടേഷന്‍ നല്‍കുന്നതിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. 2013 ല്‍ താര സംഘടനയായ അമ്മയുടെ പരിപാടിയില്‍ വെച്ചാണ് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കം ഉണ്ടാവുന്നത്. അന്ന് ഒപ്പമുണ്ടായിരുന്ന ചില താരങ്ങളും ഇതിന് സാക്ഷിയായിരുന്നു.
എന്നാൽ ഇതിനിടയിൽ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രോസിക്യൂഷന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും പുറത്ത് വരുകയാണ് . ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ആലുവ സ്വദേശിയായ ഡോ. ഹൈദരലിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. വിചാരണക്കോടതിയില്‍ അഭിഭാഷകര്‍ പറയുന്നതനുസരിച്ച് മൊഴി നല്‍കണമെന്നും പൊലീസിന് നല്‍കിയ രേഖകളില്‍ കാര്യമില്ലെന്നുമാണ് ഫോണിലൂടെ സുരാജ് ഡോ. ഹൈദരലിയോട് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സമയത്ത് ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ ദിലീപ് അഡ്മിറ്റ് ആയിരുന്നില്ല എന്നായിരുന്നു ഡോ. ഹൈദരലി ആദ്യം മൊഴി നല്‍കിയത്. പിന്നീട് പ്രോസിക്യൂഷന്‍ സാക്ഷിയായി മാറിയ ഹൈദരലി വിചാരണക്കോടതിയില്‍ മൊഴി നല്‍കാനെത്തിയപ്പോള്‍ കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയെ സ്വാധീനിക്കാന്‍ സുരാജ് ഡോക്ടറെ വിളിക്കുന്ന ഈ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്നായിരുന്നു സുരാജിന്റെ ആവശ്യം. എന്നാല്‍ രേഖകള്‍ പൊലീസിന്റെ കൈവശമുണ്ടെന്ന് ഡോക്ടര്‍ സംഭാഷണത്തില്‍ പറയുന്നു. രേഖകളല്ല, കോടതിക്ക് നല്‍കുന്ന മൊഴിയാണ് ഇനി പ്രധാനമെന്നാണ് സുരാജ് നല്‍കിയ മറുപടി.
എല്ലാ കാര്യങ്ങളും അഭിഭാഷകന്‍ പറഞ്ഞു തരും. അഭിഭാഷകന്‍ പഠിപ്പിക്കുന്നതുപോലെ ഡോക്ടര്‍ കോടതിയില്‍ പറഞ്ഞാല്‍ മതി എന്നും സംഭാഷണത്തില്‍ ഉണ്ട്. മാത്രമല്ല, കോടതിയിലേക്ക് സാക്ഷികളെ വിളിപ്പിക്കുന്ന മുറയ്ക്ക് എല്ലാവരെയും ഇത്തരത്തില്‍ മൊഴി മാറ്റാന്‍ പഠിപ്പിക്കുന്ന വിവരവും ഡോക്ടറോട് സുരാജ് സംഭാഷണത്തില്‍ പറയുന്നുണ്ട്. കേസില്‍ വിചാരണഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ 20 തിലധികം നിര്‍ണായക സാക്ഷികളാണ് കോടതിയില്‍ കൂറുമാറിയത്. എന്തായാലും നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകേണ്ട സ്ഥലം കാവ്യക്ക് തീരുമാനിക്കാമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. സാക്ഷിയായ സ്ത്രീക്ക് നല്‍കിയ ആനുകൂല്യം എന്ന് വ്യക്തമാക്കിയാണ് ഇത്തരം ഒരു നിര്‍ദേശം ക്രൈം ബ്രാഞ്ച് താരത്തിന് മുന്നില്‍ വച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിന് നിശ്ചയിച്ചിരിക്കുന്ന ദിവസമോ സമയത്തിനോ മാറ്റമുണ്ടാവില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നേരത്തെ നിര്‍ദേശിച്ചത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha