ഒരു വർഷം മുന്നേ ഭർത്താവിനെ ഉപേക്ഷിച്ച് ആൺസൃഹൃത്തിനൊപ്പം പോയി; അയാൾക്കൊപ്പം താമസിക്കുന്നതിനിടയിൽ മക്കളെയും കൂട്ടി തമിഴ്നാട്ടിലെ വീട്ടിലേക്ക് പോയി; യുവതി തിരിച്ച് വന്നപ്പോൾ ആൺ സുഹൃത്തിന്റെ സ്വഭാവം മാറി; ഭാര്യയെയും മക്കളെയും വീട്ടിൽ കയറ്റിയില്ല; ക്രൂരതയിൽ മനം നൊന്ത് തമിഴ്നാട് സ്വദേശിനിയായ യുവതിയും മക്കളും വിഷം കഴിച്ചിട്ട് നേരെ ചെന്നത് പോലീസ് സ്റ്റേഷനിലേക്ക്; പോലീസിന്റെ മറുപടി ഞെട്ടിക്കുന്നത്; ഒടുവിൽ സംഭവിച്ചത്

സ്വന്തം വീട്ടിൽ പോയി തിരിച്ചെത്തിയപ്പോൾ ആൺ സുഹൃത്തിന്റെ സ്വഭാവംമാറി. അമ്മയെയും മക്കളെയും വീട്ടിൽ കയറ്റാൻ സമ്മതിച്ചില്ല. ക്രൂരതയിൽ മനം നൊന്ത് തമിഴ്നാട് സ്വദേശിനിയായ യുവതിയും മക്കളും വിഷം കഴിച്ചു. ഇവർ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ് . തിരുനന്തിക്കര സ്വദേശിനി ഉദയറാണിയും (26) ആറും നാലും വയസ്സുള്ള രണ്ട് മക്കളുമാണ് ചികിത്സയിലുള്ളത്.
വിഷം കഴിച്ച ശേഷം യുവതി വെള്ളറട പോലീസ് സ്റ്റേഷനിൽ എത്തി. പക്ഷേ പോലീസ് നിസ്സാരവൽക്കരിക്കുകയായിരുന്നു. യുവതിയോട് മക്കളെയും കൂട്ടി സ്വയം ആശുപത്രിയിലേക്ക് പോവാൻ പോലീസ് പറഞ്ഞെന്ന് ആരോപണവും ശക്തമാവുകയാണ്. സ്റ്റേഷനിൽ നിന്നും കുട്ടികളുമായി ആശുപത്രിയിലേക്ക് പോയ സ്ത്രീയുടെ അവസ്ഥ ഗുരുതരമായി.
ഉദയറാണി ഭർത്താവിനെ വിട്ട് മതക്കല സ്വദേശിയായ സുമനോടൊപ്പം മക്കളെയും കൂട്ടി വന്നിട്ട് ഏതാണ്ട് ഒരു വർഷം ആകാൻ പോകുകയാണ്. സുമനോടൊപ്പം ഇവർ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഒരുമാസം മുന്നേ ആയിരുന്നു ഉദയറാണി മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയത്.
പക്ഷേ വീട്ടിൽ പോയി തിരിച്ചുവന്നപ്പോൾ സുമൻ ഇവരെ സ്വീകരിക്കാൻ തയ്യാറായില്ല. അതുകൊണ്ടാണ് ഇവർ വിഷം കഴിച്ചത്. പോലീസ് ആശുപത്രിയിലേക്ക് പോകാൻ പറഞ്ഞപ്പോൾ യുവതി മക്കളെയും കൂട്ടി വെള്ളറട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തി.
ഇവിടെ നിന്നും ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. യാത്രാമധ്യേ ഇവരുടെ അവസ്ഥ ഗുരുതരമായി. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവരെ .
https://www.facebook.com/Malayalivartha