സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെപിസിസി

പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെപിസിസി. സോണിയ ഗാന്ധിക്ക് ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കത്തുനല്‍കി. കെ വി തോമസ് പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു. കടുത്ത നടപടി വേണമെന്നുമാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. ]സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണ്. ഒരുവര്‍ഷമായി സിപിഎം നേതാക്കളുമായി ചര്‍ച്ചയിലായിരുന്നെന്നും കത്തില്‍ പറയുന്നു. കൊച്ചിയിലെ വാര്‍ത്താസമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് കെപിസിസി എഐസിസിക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തുനല്‍കിയതോടെ കെ വി തോമസിന് എതിരെ നടപടി എന്തുവേണമെന്ന് ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും. രാഷ്ട്രീയകേരളം ഉറ്റുനോക്കിയ സെമിനാറില്‍ കോണ്‍ഗ്രസ് ഭീഷണി തള്ളിക്കളഞ്ഞാണ് കെ വി തോമസ് സ്റ്റാലിനും സിപിഎം നേതാക്കള്‍ക്കുമൊപ്പം ശ്രദ്ധാകേന്ദ്രമായത്.
കെ വി തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന പിണറായിയുടെ മുന്നറിയിപ്പ് കോണ്‍ഗ്രസ്സിനുള്ളതാണ്. ബിജെപി വിരുദ്ധ ചേരിക്കുള്ള ശ്രമത്തിനിടെ കേന്ദ്ര സര്‍ക്കാരിനെതിരായ സെമിനാറിലെ പങ്കാളിത്തത്തിന്റെ പേരില്‍ നടപടി എടുത്താല്‍ ദേശീയതലത്തില്‍ തന്നെ തിരിച്ചടിക്കുമോ എന്ന ആശങ്ക എഐസിസിക്കുണ്ട്.
തോമസിന് എതിരെ എന്ത് നടപടിയുണ്ടാവും എന്നതാണ് ഇനിയറിയേണ്ടത്. പാര്‍ട്ടിയില്‍ നിന്നും ഒറ്റയടിക്ക് പുറത്താക്കാതെ എഐസിസി അംഗത്വത്തില്‍ നിന്ന് മാത്രം മാറ്റിനിര്‍ത്തലും പരിഗണിച്ചേക്കും.
പാര്‍ട്ടി വിലക്ക് കാറ്റില്‍ പറത്തിയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് കണ്ണൂരിലെത്തിയത്.
വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ കെ.വി. തോമസിനെ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ നേരിട്ടെത്തി ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചിരുന്നു. കൈയടിച്ചായിരുന്നു തോമസിനെ സി.പി.എം നേതാക്കള്‍ സ്വീകരിച്ചത്.
ചുവന്ന ഷാള്‍ സ്ഥിരീകരിക്കാമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ചുവപ്പായാലും പച്ചയായാലും ഷാള്‍ തന്നെയാണെന്ന് തോമസ് പറഞ്ഞു.
കെ.വി.തോമസിനെ സെമിനാറിലേക്കു ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായാണെന്ന് മുഖ്യമമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന നേതാവായാണ് ഈ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുന്നത്.
ചിലര്‍ അദ്ദേഹത്തിന്റെ മൂക്കുചെത്തുമെന്നു പറഞ്ഞെങ്കിലും കോണ്‍ഗ്രസ് നേതാവായി തന്നെ പരിപാടിയില്‍ പങ്കെടുക്കുന്നു. അദ്ദേഹം സെമിനാറിലേക്കു വരില്ലെന്നു ചിലര്‍ പറഞ്ഞെങ്കിലും ഒരു ചുക്കും സംഭവിക്കില്ലെന്നു സിപിഎമ്മിനു ബോധ്യമുണ്ടായിരുന്നു. നാളെയും വലുതൊന്നും സംഭവിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha