ജോസഫൈന് ഹൃദയസംബന്ധമായ അസുഖത്തിന് നേരത്തെയും ചികിത്സ തേടി, പതിമൂന്ന് വര്‍ഷം അങ്കമാലി നഗരസഭാ കൗണ്‍സിലർ, 2002 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗം, ഹൃദയാഘാതത്തെ തുടര്‍ന്നുള്ള നേതാവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സ്തംഭിച്ച് സിപിഎം

സിപിഎം നേതാവ് എംസി ജോസഫൈന്‍റെ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള നേതാവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സ്തംഭിച്ചിരിക്കുകയാണ് സിപിഎം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്‌ച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് ഞായറാഴ്‌ച്ച ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്ഥാന വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയാണ് (2017--2021). ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍, വിശാലകൊച്ചി വികസന അഥോറിറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്.
വിദ്യാര്‍ത്ഥി--യുവജന--മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് ജോസഫൈന്‍ പൊതുരംഗത്തെത്തിയത്. സിപിഐ എം അംഗത്വം സ്വീകരിക്കുന്നത് 1978 ലാണ്. 1984ല്‍ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ല്‍ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്.
1996ല്‍ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ല്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തിലേക്കും മത്സരിച്ച ജോസഫൈൻ 13 വര്‍ഷം അങ്കമാലി നഗരസഭാ കൗണ്‍സിലറായിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ജോസഫൈന് ഒമ്പതാം തീയതിയാണ് ഹൃദയാഘാതമുണ്ടായത്. വൈകുന്നേരം സമ്മേളന വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ഉടനെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലായിരുന്നു. നേരത്തെയും ഹൃദയസംബന്ധമായ അസുഖത്തിന് ജോസഫൈന്‍ ചികിത്സ തേടിയിരുന്നു.
https://www.facebook.com/Malayalivartha