സ്ട്രാറ്റജി ആണെങ്കിലും അല്ലെങ്കിലും തോന്നിയ പ്രണയം തുറന്നു പറയാന്‍ ഡോക്ടര്‍ക്ക് ചങ്കൂറ്റം ഇല്ല; അതുകൊണ്ട് വെറുതെ ദില്‍ഷയുടെ ചുറ്റും നടന്നു തിരുവാതിര കളിക്കുന്നു; ബ്ലെസ്സ്‌ലി അത് തുറന്നു പറഞ്ഞു; അത് സ്വീകരിക്കുന്നതും തള്ളിക്കളയുന്നതും ദില്‍ഷയുടെ ഇഷ്ടം; ബ്ലെസ്സ്‌ലീ പൊതുവെ എല്ലാവരോടും നല്ല രീതിയില്‍ ഇന്റര്‍ ആക്ട് ചെയ്യുന്ന ആള്‍ ആണെങ്കില്‍ ഡോക്ടര്‍ മിക്കവാറും ദിവസങ്ങള്‍ മുഖം വീര്‍പ്പിച്ചു മൂലക്ക് ഇരിക്കുന്നതാണ് കാണാറ്; ബിഗ്‌ബോസ് വീട്ടിൽ ത്രികോണ പ്രണയം

ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ട് ആഴ്ച്ച പിന്നിടുമ്പോൾ പ്രത്യക്ഷമായും പരോക്ഷമായും പ്രണയം മൊട്ടിടുകയാണ്. ത്രികോണ പ്രണയമാണ് നടക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രണയ നായിക ദിൽഷയാണ് . നായകന്മാർ ബ്ലെസ്സിലിയും ഡോക്‌ടർ റോബിനുമാണ്. ബ്ലെസ്സിലി ദിൽഷയോടുള്ള പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ്. എന്നാൽ തന്നോട് പ്രണയമുണ്ടോ എന്ന് ദിൽഷ റോബിനോട് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പക്ഷെ അദ്ദേഹത്തിന് ദിൽഷയോട് പ്രണയമുണ്ടെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോൾ ഇതാ ബ്ലെസ്ലിയെയും റോബിനെയും താരതമ്യം ചെയ്തു കൊണ്ടുള്ളഒരു കുറിപ്പ് സോഷ്യല്‍ മീഡിയയിൽ ശ്രദ്ധയമാകുന്നു. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പുകളിലൂടെയാണ് ഈ കുറിപ്പ് പ്രചരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ;
1 സ്ട്രാറ്റജി - ബ്ലെസ്സ്‌ലി ക്കു വ്യതമായ സ്ട്രാറ്റജി ഉണ്ട് അത് എവിടെ എങ്ങനെ പ്രയോഗിക്കണം എന്ന് അവനു അറിയാം .. ഡോക്ടര്‍ക്കു പക്ഷെ പഠിച്ചു കൊണ്ട് വന്ന നമ്പറുകള്‍ എവിടെ എപ്പോള്‍ ഇറക്കണം എന്ന ഒരു ധാരണയും ഇല്ല അത് കൊണ്ട് തന്നെ ആസ്ഥാനത്തു സ്ട്രാറ്റജി ഇറക്കി തേഞ്ഞു ഒട്ടി ഇരിക്കുന്നു .
2 വിശ്വാസം - അകത്തുള്ള കണ്ടെസ്റ്റന്റ്സിന്റെയും പുറത്തുള്ള പ്രേക്ഷകരുടെയും വിശ്വാസം നേടിയെടുക്കാന്‍ ബ്ലെസ്സലിക്ക് കഴിയുന്നുണ്ട് . ഡോക്ടര്‍ ആണെങ്കില്‍ താന്‍ ചെയ്യുന്നത് എല്ലാം ഫെക് ആണെന്ന് പറയുന്നതിലൂടെ അകത്തും പുറത്തും ഉള്ളവരുടെ വിശ്വാസം നഷ്ടപ്പെടുത്തി. ചെയ്യുന്നത് മുഴുവന്‍ ഫെയിക്ക് ആണെന്ന് പറഞ്ഞത് കൊണ്ട് ഡോക്ടര്‍ എന്ത് ചെയ്താലും ഒരു ആര്‍ട്ടിഫിഷ്യല്‍ ഫീല്‍ ആണ്.
3 ബിഗ് ബോസ് വീടിനകത്തുള്ള ഇന്റെറാക്ഷന്‍ - ബ്ലെസ്സ്‌ലീ പൊതുവെ എല്ലാവരോടും നല്ല രീതിയില്‍ ഇന്റര്‍ ആക്ട് ചെയ്യുന്ന ആള്‍ ആണെങ്കില്‍ ഡോക്ടര്‍ മിക്കവാറും ദിവസങ്ങള്‍ മുഖം വീര്‍പ്പിച്ചു മൂലക്ക് ഇരിക്കുന്നതാണ് കാണാറ് . കഴിഞ്ഞ ആഴ്ചയാണ് അതിനു അല്പം മാറ്റം വന്നത് എന്നാല്‍ അതും സ്ട്രാറ്റജി ആണെന്നാണ് ഡോക്ടര്‍ ഇന്നലെ ലാലേട്ടനോട് പറഞ്ഞത് അതുകൊണ്ട് അടുത്ത ആഴ്ച വീണ്ടും ആ പഴയ തേനീച്ച കുത്തിയ മുഖ ഭാവത്തിലേക്ക് മടങ്ങി പോകുമോ എന്ന് കണ്ടറിയാം.
4 മറ്റു കഴിവുകള്‍ - ബ്ലെസ്സ്‌ലി നന്നായി മലയാളം കൈകാര്യം ചെയ്യും ബിഗ് ബോസ് വീട്ടില്‍ അത് വളരെ പ്രധാനമാണ് ..ഡോക്ടര്‍ ക്കു നേരെ ചൊവ്വേ മലയാളം വായിക്കാന്‍ പോലും അറിയില്ല .. ബ്ലെസ്സ്‌ലി നന്നായി പാടും അത് ബിഗ് ബോസ് വീട്ടില്‍ എല്ലാവരും എന്‌ജോയ് ചെയ്യുന്നുണ്ട് .. ഡോക്ടര്‍ ടെ കല മോട്ടിവേഷന്‍ ആണ് അത് ആവശ്യത്തിന് അനാവശ്യത്തിനും എല്ലാരുടെയും അടുത്ത് പോയി പറഞ്ഞു അവരെ വെറുപ്പിക്കും ..മിക്കവാറും പേര്‍ക്ക് ഈ മോട്ടിവേഷന്‍ ഇഷ്ടമല്ല എന്ന് ഡെയ്സി പറഞ്ഞപ്പോള്‍ അതും സ്ട്രാറ്റജി ആണെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
5 ടാസ്‌കുകളിലെ പെര്‍ഫോമന്‍സ് - പാവ ഗെയിമിലെ മോശം പെർഫോമെൻസിന് ശേഷം ബഹിരാകാശ പേടക ഗെയിമില്‍ വളരെ മികച്ച പെര്‍ഫോമന്‍സുമായ് ബ്ലെസ്സ്‌ലി ഒന്നാമത് എത്തി .. ഡോക്ടര്‍ ഇതുവരെ ഒരു ടാസ്‌കില്‍ പോലും ജയിച്ചിട്ടില്ല ..ബലൂണ്‍ ടാസ്‌കില്‍ അവസാന സ്ഥാനം .. മണ്ണ് മാന്തല്‍ ടാസ്‌കില്‍ പരാജയം .. എന്ന് വേണ്ട അവിടെ ഏതെങ്കിലും ഒരു ടാസ്‌കില്‍ പോലും ജയിക്കാത്തതു ഡോക്ടറും ലക്ഷ്മിപ്രിയയും മാത്രം ആണ് .. സൂരജും അപര്‍ണ്ണയും ഒക്കെ ഗ്രൂപ് ടാസ്‌കില്‍ എങ്കിലും ജയിച്ചിട്ടുണ്ട് ..അത്ര ദയനീയമാണ് ഡോക്ടര്‍ ടെ ടാസ്‌കിലെ പെര്‍ഫോമന്‍സ് ..ടാസ്‌കിലെ പെര്‍ഫോമന്‍സ് കൊണ്ട് മൊത്തം ടീമിന്റെ പോയിന്റ് കളഞ്ഞ ബഹുമതിയും ഡോക്ടര്‍ക്ക് ഉണ്ട് .
6 പ്രണയം - സ്ട്രാറ്റജി ആണെങ്കിലും അല്ലെങ്കിലും തോന്നിയ പ്രണയം തുറന്നു പറയാന്‍ ഡോക്ടര്‍ ക്ക് ചങ്കൂറ്റം ഇല്ല. അതുകൊണ്ട് വെറുതെ ദില്‍ഷയുടെ ചുറ്റും നടന്നു തിരുവാതിര കളിക്കുന്നു .. ബ്ലെസ്സ്‌ലി അത് തുറന്നു പറഞ്ഞു അത് സ്വീകരിക്കുന്നതും തള്ളിക്കളയുന്നതും ദില്‍ഷയുടെ ഇഷ്ടം.
https://www.facebook.com/Malayalivartha