ആഭ്യന്തര മന്ത്രിയെ പറ്റി ഓർമിക്കാൻ തന്നെ കേരളത്തിന് നാണമാകുന്നുണ്ട്; തിരുവല്ലയിൽ തുകലശേരി സെ.ജോസഫ് പള്ളിയിലെ ഓശാനാ ഞായർ ശുശ്രൂഷകൾക്കിടയിൽ ഉണ്ടായ ഗുണ്ടാ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രെസിഡന്റ് കെ സുധാകരൻ എം പി

തിരുവല്ലയിൽ തുകലശേരി സെ.ജോസഫ് പള്ളിയിലെ ഓശാനാ ഞായർ ശുശ്രൂഷകൾക്കിടയിൽ ഉണ്ടായ ഗുണ്ടാ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രെസിഡന്റ് കെ സുധാകരൻ എം പി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; തിരുവല്ലയിൽ തുകലശേരി സെ.ജോസഫ് പള്ളിയിലെ ഓശാനാ ഞായർ ശുശ്രൂഷകൾക്കിടയിൽ ഉണ്ടായ ഗുണ്ടാ ആക്രമണം ഞെട്ടിക്കുന്നതാണ്. ഗുണ്ടകൾക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ് കേരളത്തിൽ.
ആഭ്യന്തര മന്ത്രിയെ പറ്റി ഓർമിക്കാൻ തന്നെ കേരളത്തിന് നാണമാകുന്നുണ്ട്. രാജ്യത്ത് അവശേഷിക്കുന്ന സിപിഎംകാരെ പെറുക്കിക്കൂട്ടി വളഞ്ഞിരുന്ന് അധികാരത്തിലില്ലാത്ത കോൺഗ്രസിനെ വിമർശിക്കുന്ന നേരത്ത് അൽപസമയം ഭരണത്തിനും മാറ്റിവെച്ചാൽ നാട്ടിലെ അരാജകത്വം അവസാനിപ്പിക്കാം. ഓശാന ഞായർ ശുശ്രൂഷയ്ക്കിടെ ആക്രമണം നടത്തിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് കെപിസിസി ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha