അങ്ങനെ കുറെ മാസങ്ങളായി പാക്കിസ്ഥാനിലെ രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന അസ്ഥിരതക്കൊരു തീരുമാനമായി; അവരുടെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജിയെ സ്വന്തം നാട്ടുകാർ തന്നെ പാർലമെന്റ് അവിശ്വാസം കൊണ്ട് വന്നു പുറത്താക്കി; ഇമ്രാൻ ഖാൻ ജി രാജി വെച്ചതിൽ വ്യക്തിപരമായി ഞാൻ വേദനിക്കുന്നു; കാര്യം ഇങ്ങേരു ഭരണ പരമായി തീരെ മോശം ആണെങ്കിലും പാകിസ്ഥാൻ വേറെ ലെവൽ ആണ് എന്ന് വിളിച്ചു പറയുന്ന ചിലരെ "ഇമ്രാൻ കുഞ്ഞുങ്ങൾ" എന്ന് വിളിച്ചു രസിക്കാമായിരുന്നു; രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

അങ്ങനെ കുറെ മാസങ്ങളായി പാക്കിസ്ഥാനിലെ രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന അസ്ഥിരതക്കൊരു തീരുമാനം ആയി . അവരുടെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജിയെ സ്വന്തം നാട്ടുകാർ തന്നെ ,പാർലമെന്റ് അവിശ്വാസം കൊണ്ട് വന്നു പുറത്താക്കി .രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം ഇമ്രാൻ ഖാൻ ജി ക്ലീൻ ബൗൾഡ്..... അങ്ങനെ കുറെ മാസങ്ങളായി പാക്കിസ്ഥാനിലെ രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന അസ്ഥിരതക്കൊരു തീരുമാനം ആയി. അവരുടെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജിയെ സ്വന്തം നാട്ടുകാർ തന്നെ , പാർലമെന്റ് അവിശ്വാസം കൊണ്ട് വന്നു പുറത്താക്കി . സ്വന്തം പാർട്ടിക്കാർ വരെ എതിരായപ്പോൾ മൂന്നര വർഷം നീണ്ട അങ്ങേരുടെ ഭരണം അവസാനിച്ചു.
വൻ ഭൂരിപക്ഷത്തിൽ ആണ് അവിശ്വാസം പാസായത് . ഒടുവിൽ ഇമ്രാൻ ഖാൻ ജി രാജി വെച്ച് ഒഴിയേണ്ടി വന്നു. ചൈനയിൽ നിന്നും IMF നിന്നും ലക്ഷം കോടികൾ കടം എടുത്തായിരുന്നു അദ്ദേഹം പാകിസ്ഥാനിൽ ചില വികസന പദ്ധതികൾ കൊണ്ട് വന്നതും , ഒരുവിധം ഭരണ ചെലവ് വഹിച്ചതും. ആർക്കും കടമായി വാങ്ങിച്ച പണം തിരികെ കൊടുക്കുവാൻ കൈയ്യിൽ ഒന്നുമില്ലാതെ ആയതോടെ പാകിസ്ഥാനിൽ വൻ വിലക്കയറ്റം ഉണ്ടായി .
അതോടെ ജനങ്ങൾ മൊത്തം എതിരായി . അതിനിടയിൽ അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം കൊണ്ട് വരുവാനും കുറെ കോടികൾ കൊടുത്തു സഹായിച്ചു . ഇന്ത്യയിൽ കാശ്മീർ പിടിച്ചെടുക്കുവാൻ വേറെയും കുറെ കോടികൾ ചിലവായി . പുൽവാമ സംഭവവും വലിയ വിവാദമായി . ഇമ്രാൻ ജിയുടെ ഭരണത്തിൽ പാകിസ്ഥാനിൽ തീവ്രവാദം ഒഴികെ ഒന്നിനും പുരോഗതി ഉണ്ടായില്ല . ഒടുവിൽ ദാരിദ്രവും , പട്ടിണിയും , വില കയറ്റവും വർധിച്ചപ്പോൾ എല്ലാവരും എതിരായി . അങ്ങനെ അവിശ്വാസം കൊണ്ട് വന്നു പുറത്തായി .
ഇന്ത്യയുടെ അയൽക്കാരായ ശ്രീലങ്കയിലും ഏതാണ്ട് ഇതേ അവസ്ഥയാണ് . ഭരണ കൂടം മൊത്തം രാജി വെച്ച് ഒഴിഞ്ഞു . ചൈനയിൽ നിന്നും കടം വാങ്ങി തിരിച്ചടക്കുവാൻ ബുദ്ധിമുട്ടുന്ന മാലി ദ്വീപ് , നേപ്പാൾ അടക്കം ഇനി എന്ത് ചെയ്യും എന്നാണു അറിയേണ്ടത് . ചൈനയുടെ പണം കടമായിട്ടു കിട്ടുവാൻ ഇന്ത്യക്കു എതിരെ നിലപാടെടുത്ത പലരും ഇന്ന് വലിയ ദുരന്തത്തിൽ ആണ് .
(വാൽകഷ്ണം .. ഇമ്രാൻ ഖാൻ ജി രാജി വെച്ചതിൽ വ്യക്തിപരമായി ഞാൻ വേദനിക്കുന്നു . കാര്യം ഇങ്ങേരു ഭരണ പരമായി തീരെ മോശം ആണെങ്കിലും കേരളത്തിലെ കടുത്ത പാകിസ്ഥാൻ ആരാധകരെ , എപ്പോഴും ഇമ്രാൻ ഖാനൊക്കെ വലിയ സംഭവം ആണ് , പാകിസ്ഥാൻ വേറെ ലെവൽ ആണ് എന്ന് വിളിച്ചു പറയുന്ന ചിലരെ , "ഇമ്രാൻ കുഞ്ഞുങ്ങൾ" എന്ന് വിളിച്ചു രസിക്കാമായിരുന്നു . ഇനി ആ വിളിയിൽ പ്രസക്തി ഇല്ലാതായി) (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല).
https://www.facebook.com/Malayalivartha