ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. തൊടുപുഴയിലാണ് സംഭവം. പത്ത് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ആറ് പ്രതികളെ പൊലീസ് പിടികൂടി.പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍, കുറിച്ച സ്വദേശി തങ്കച്ചന്‍, കുമാരമംഗലം സ്വദേശി ബേബി, കല്ലൂര്‍കാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീര്‍, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരാണ് അറസ്റ്റിലായത്.
മാസങ്ങള്‍ക്ക് മുമ്പ് ജോലി വാഗ്ദാനം നല്‍കി യുവതിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായിരുന്നു. തൃക്കടവൂര്‍ കുരീപ്പുഴ കല്ലുവിള സ്വദേശി ആണ് പിടിയിലായത്.എറണാകുളം സ്വദേശിനിയായ യുവതിയെ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അഞ്ചാലുംമൂട് കുരീപ്പുഴയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു.
യുവതി ബഹളംവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് യുവതിയെ വനിതാ സ്‌റ്റേഷനില്‍ രാത്രി പാര്‍പ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ അഞ്ചാലുംമൂട് പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം മാനസികവെല്ലുവിളി നേരിടുന്നവരുടെ സംരക്ഷണകേന്ദ്രത്തിലെ യുവതിയെ പീഡനത്തിനിരയാക്കി ഗര്‍ഭിയായ സംഭവവും പുറത്തുവന്നിരുന്നു. സംഭവത്തില്‍ കേന്ദ്രത്തിന്റെ സുരക്ഷാജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവിടേക്ക് ഒമ്പതുമാസംമുമ്പേ എത്തിയ രാമനാഥപുരം സ്വദേശിനിയായ 22 കാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയെന്നാണ് പരാതി. യുവതിയെ ശുശ്രൂഷിച്ചിരുന്ന സ്ത്രീയുടെ പരാതിയിലാണ് കേസെടുത്തത്. യുവതി ആറുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.
ശൗചാലയത്തില്‍ വെച്ച് ഇയാള്‍ നിരവധിതവണ പീഡിപ്പിച്ചെന്ന് യുവതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യനടത്തിപ്പുകാരാണ് സംരക്ഷണകേന്ദ്രത്തിന്റെ ചുമതല നിര്‍വഹിക്കുന്നത്. ജില്ലാ ഭരണകൂടമാണ് മേല്‍നോട്ടം. നിശ്ചിതദിവസങ്ങളില്‍ സര്‍ക്കാര്‍ ഡോക്ടര്മാര്‍ പരിശോധന നടത്തും. എന്നിട്ടും പീഡനവിവരം വൈകിയാണ് പുറത്തറിഞ്ഞത്.
ഇവിടെ അമ്പതോളം പുരുഷവനിതാ അന്തേവാസികള്‍ ചികിത്സയിലുണ്ട്. ജില്ലാകളക്ടര് ഡോ. ജി.എസ്. സമീരന്, ജില്ലാപോലീസ് മേധാവി ബദ്രിനാരായണന് എന്നിവര് വെള്ളിയാഴ്ചരാത്രി കേന്ദ്രത്തിലെത്തി. ശനിയാഴ്ച ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha