ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി.. സംസ്ഥാനത്ത് വരും ദിനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നലിന് സാധ്യത ഉള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി.. സംസ്ഥാനത്ത് വരും ദിനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.....
വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നലിന് സാധ്യത ഉള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.....
അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇടിമിന്നലും കാറ്റും തുടരും.
ഈമാസം 14 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത്. ഏപ്രില്‍ 11 മുതല്‍ 14 വരെയാണ് അതിശക്തമായ മഴയുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 14നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 13ന് ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. മേല്‍പ്പറഞ്ഞ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് സൂചനകള്‍.
ഉച്ചയ്ക്ക് ശേഷമാകും സംസ്ഥാനത്ത് മഴ ലഭിക്കുക. രാത്രി വരെ തുടരുന്ന മഴയ്ക്കാണ് സാധ്യതയേറെ. ഇടിമിന്നലിന് സാധ്യത ഉള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടവിട്ടുള്ള ശക്തമായ മഴ തുടരാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ അന്തരീക്ഷച്ചുഴി നല്ല മഴയ്ക്ക് കാരണമാകുന്നു. വടക്കന്‍ കര്‍ണാടകം മുതല്‍ തമിഴ്നാടിന്റെ തെക്കേയറ്റം വരെ കാണുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനവുംമൂലം മഴ പെയ്യാന്‍ സാധ്യതയേറെയാണ്.
കേരള തീരത്ത് 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ജനങ്ങള്‍ വേണ്ട ജാഗ്രത നടപടികള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
മിന്നല്‍ കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കേണ്ടതാണ്. ജനലും വാതിലും അടച്ചിട്ടിരിക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക, വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കരുത്.
ചക്രവാതച്ചുഴി അറബിക്കടലിലേക്ക് നീങ്ങുന്നത് അനുസരിച്ച് ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിൽ നിന്നും ഈർപ്പം ഏറിയ കാറ്റ് കേരളത്തിന് അനുകൂലമാകുന്നതാണ് മഴ ശക്തിപ്പെടാൻ കാരണം.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha