മകനെ പുറത്ത് നിര്‍ത്തി പിതാവ് ബാറില്‍ കയറി... വഴിയോ ഭാഷയോ അറിയാതെ പത്തുവയസുകാരന്‍

സ്വന്തം മക്കളെ പല സ്ഥലങ്ങളിലും വച്ച് മാതാപിതാക്കള്‍ മറന്നു പോകുന്ന സംഭവം പുറത്തുവന്നിട്ടുണ്ട്. ഷോപ്പിങ് മാളില്‍ , പാര്‍ക്കില്‍ , തീയേറ്ററില്‍ അങ്ങനെ പല സ്ഥലത്തും. പിന്നെ കരഞ്ഞു വിളിച്ച് പോലീസ് സ്‌റ്റേഷനിലേക്ക്. പിന്നെ പോലീസുകാര്‍ക്കാണ് പണി. അവര്‍ അന്വേഷിച്ചു കണ്ടെത്തി മതാപിതാക്കളെ ഏല്‍പ്പിക്കും. അത്തരത്തില്‍ ഒരു സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത്.
ഗര്‍ഭിണിയായ അമ്മയെ ആശുപത്രിയില്‍ കാണാനെത്തിയതായിരുന്നു. മകനും പിതാവും. ആസാം സ്വദേശികളാണ് ഇവര്‍. ആശുപത്രിയില്‍ എത്തി അമ്മയെ കണ്ടതിന് ശേഷം പിതാവും മകനും പുറത്തുപോയി. എന്നാല്‍ മകനും പിതാവിനൊപ്പം പുറത്തുപോയ വിവരം അമ്മ അറിഞ്ഞില്ല. ഈ സമയം 10 വയസ്സുകാരന്‍ മകനെ പുറത്തുനിര്‍ത്തി പിതാവ് ബാറില്‍ കയറിയിരുന്നു. ഇന്നലെ ഉച്ചയ്ക്കാണു സംഭവം.
മകനെ കാണാതായതോടെ പരിഭ്രാന്തയായി ആശുപത്രി പരിസരത്തു തിരച്ചില്‍ നടത്തിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഡിവൈഎസ്പി ഡോ. ആര്‍.ജോസിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം തിരച്ചില്‍ തുടങ്ങി. ബാറില്‍ കയറിയ പിതാവിനെ അന്വേഷിച്ച് അസം സ്വദേശികളുടെ മകന്‍ വഴിയോ ഭാഷയോ വശമില്ലാതെ ചെങ്ങന്നൂരില്‍ അലഞ്ഞത് ഒന്നര മണിക്കൂര്‍. യുവതിയുടെ പരാതിയില്‍
ഇതിനിടെ കുട്ടിയുടെ പിതാവിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു. ഇയാളും മകനും യുവതിയെ കാണാന്‍ ആശുപത്രിയില്‍ എത്തിയതാണെന്നു പൊലീസ് പറഞ്ഞു. യുവതിയോടു പറയാതെ ഇവര്‍ പുറത്തുപോയി.
പിന്നീട്, കുട്ടിയെ പുറത്തുനിര്‍ത്തി ഇയാള്‍ നഗരത്തിലെ ബാറില്‍ കയറി. പിതാവിനെ കാണാതെ പരിഭ്രാന്തനായ കുട്ടി മാര്‍ക്കറ്റ് പരിസരത്ത് അലയുന്നതിനിടെ കണ്ടെത്തുകയായിരുന്നു. ഭാഷ അറിയാതെ ആകെ പേടിച്ച അവസ്ഥയിലായിരുന്നു പത്തുവയസ്സുകാരന്‍.
https://www.facebook.com/Malayalivartha