മുന്‍കൂര്‍ ജാമ്യത്തിനോ... കാവ്യാ മാധവനെ ഇന്ന് ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല; കാവ്യാ മാധവന്റെ ചോദ്യംചെയ്യല്‍ ബുധനാഴ്ചയിലേക്കു മാറ്റിയേക്കും; ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് കാവ്യയുടെ സന്ദേശം; ബുധനാഴ്ച വീട്ടില്‍ വച്ച് ചോദ്യം ചെയ്യാന്‍ സാധ്യത

രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും കോടതി അവധിയായതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് പോകാതിരിക്കാന്‍ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ഹാജരാകാനാണ് കാവ്യാ മാധവന് നോട്ടീസ് നല്‍കിയത്. ചെന്നൈയിലുള്ള കാവ്യാ മാധവന്‍ തിരിച്ചും അതേ നീക്കം നടത്തുന്നതായി സംശയം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യ അസൗകര്യം അറിയിച്ചിട്ടുണ്ട്. നിയമ വശം നോക്കുന്നതിനും അതനുസരിച്ച് മുന്‍കൂര്‍ ജാമ്യത്തിന് പോകാനുള്ള സാവകാശത്തിന് വേണ്ടിയാണോന്ന് ഇന്നറിയാം.
ആലുവ പൊലീസ് ക്ലബ്ബിലാണ് ഇന്നു ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം നിശ്ചയിച്ചിരുന്നത്. കാവ്യാ മാധവന്റെ അഭ്യര്‍ത്ഥന പ്രകാരം ചോദ്യംചെയ്യല്‍ ബുധനാഴ്ചയിലേക്കു മാറ്റിയേക്കും. ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള അസൗകര്യം അറിയിച്ച് കാവ്യ ഇന്നലെയാണ് അന്വേഷണ സംഘത്തിന് സന്ദേശം അയച്ചത്. ചോദ്യംചെയ്യല്‍ ബുധനാഴ്ച ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലേക്കു മാറ്റാന്‍ കഴിയുമോയെന്നും കാവ്യയുടെ സന്ദേശത്തില്‍ ചോദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണസംഘം തീരുമാനം എടുത്തിട്ടില്ല.
ക്രൈംബ്രാഞ്ച് അന്വേഷണം ശക്തിപ്പെടുത്തുന്നതിനിടെ ദിവസവും ഓഡിയോ ക്ലിപ്പുകള്‍ വരികയാണ്. ദിലീപിനേയും കാവ്യയേയും കുറ്റപ്പെടുത്തുന്ന തരത്തിലുള്ളതാണ് ഓഡിയോ ക്ലിപ്പുകള്‍. ഇതിനിടെ, കേസിലെ പുതിയ തെളിവുകളായ ശബ്ദരേഖകളിലെ ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ ദിലീപിന്റെ മുന്‍ ഭാര്യയായ നടി മഞ്ജു വാരിയരുടെ മൊഴിയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ശബ്ദരേഖയിലെ ശബ്ദങ്ങള്‍ പലതും മഞ്ജു വാരിയര്‍ തിരിച്ചറിഞ്ഞതായാണ് അറിയാന്‍ കഴിഞ്ഞത്.
മുമ്പ് അന്വേഷിക്കാന്‍ ബാക്കി വച്ച പലതും തുടരന്വേഷണം നടത്താനൊരുങ്ങുകയാണ്. നടിയെ പീഡിപ്പിച്ച കേസിനു മുന്‍പ് അതിജീവിത, നടന്‍ ദിലീപ്, നടി മഞ്ജു വാരിയര്‍ എന്നിവര്‍ക്കിടയില്‍ ഏതെങ്കിലും സാമ്പത്തിക, റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചു. തുടരന്വേഷണത്തില്‍ ഇത്തരത്തിലുള്ള ചില സൂചനകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാവ്യയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ തുടരന്വേഷണത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാകും.
പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍ സത്യമുണ്ടോയെന്നും അന്വേഷിക്കുന്നു. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണു കേസിനു വഴിയൊരുക്കിയ പീഡനത്തിനു കാരണമായതെന്നു ദിലീപിന്റെ സഹോദരി ഭര്‍ത്താവ് പറയുന്ന ശബ്ദസന്ദേശത്തെത്തുടര്‍ന്നാണു കാവ്യയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
ഇന്ന് ആലുവ പൊലീസ് ക്ലബ്ബില്‍ എത്താനായിരുന്നു കാവ്യയ്ക്കു നല്‍കിയ നിര്‍ദേശം. അതാണ് കാവ്യ നിഷേധിച്ചത്. ഒരു സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ചാണു താന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതെന്ന ദിലീപിന്റേതായി പുറത്തുവന്ന ശബ്ദ സന്ദേശവും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണാന്‍ ഉപയോഗിച്ച ടാബ് ദിലീപ് പിന്നീട് ഏല്‍പിച്ചതു കാവ്യയെയാണെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴിയും നല്‍കിയിരുന്നു. ബാലചന്ദ്രകുമാറിനെയും ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം മഞ്ജു വാരിയരുടെ മൊഴിയെടുത്തത്. കൊച്ചിയിലെ ഒരു ഹോട്ടലിലായിരുന്നു 4 മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പ്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ഇതിലാണ് ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും ശബ്ദസാംപിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞത്.
കേസില്‍ ഇന്ന് കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള സാധ്യത വിരളമാണ്. നിയമ വശങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും കാവ്യ ചോദ്യം ചെയ്യലിന് ഹാജരാകുക. വീട്ടില്‍ വച്ച് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് അനുമതി നല്‍കാനാണ് സാധ്യത. കൂടുതല്‍ സംശയം ഉണ്ടെങ്കില്‍ മാത്രം ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിക്കും.
" f
https://www.facebook.com/Malayalivartha