ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ്... ദിലീപിന്റെ ഫോണിലെ സുപ്രധാന തെളിവ് രേഖകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് ആരോപണം.... വധഗൂഢാലോചനാക്കേസില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ഇന്ന് നോട്ടീസ് നല്‍കും

ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ്... വധഗൂഢാലോചനാക്കേസില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ഇന്ന് നോട്ടീസ് നല്‍കും. . അഡ്വ ഫിലിപ് ടി.വര്‍ഗീസ്, അഡ്വ സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കുക.
ദിലീപിന്റെ ഫോണിലെ സുപ്രധാന തെളിവ് രേഖകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നെന്നാണ് ആരോപണമുള്ളത്. മാത്രവുമല്ല ഇവര്‍ പറഞ്ഞിട്ടാണ് ദിലീപിന്റെ ഫോണിലെ ചിത്രങ്ങളും രേഖകളും മായിച്ചതെന്നാണ് അറസ്റ്റിലായ സൈബര്‍ ഹാക്കര്‍ സായി ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ ദിലീപിന്റെ മൂന്ന് അഭിഭാഷകര്‍ക്ക് കേരള ബാര്‍ കൗസില്‍ നോട്ടീസ് നല്‍കി.
അതിജീവിത നല്‍കി പരാതിയിലാണ് നടപടി. സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ള, ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മോനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നടിയുടെ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കി.
വിചാരണ നടക്കുന്ന കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായതെന്നും നടി നല്കിയ പരാതിയില്‍ പറയുന്നു.
അതേസമയം ദിലീപുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്ന് ഹാക്കര്‍ സായിശങ്കര്‍. ഫോണില്‍ നിന്ന് നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നെന്നും രേഖകള്‍ നശിപ്പിക്കുമ്പോള്‍ ദിലീപ് കൂടെയുണ്ടായിരുന്നെന്നും പറഞ്ഞു.
ദിലീപിന്റെ ഫോണ്‍രേഖ നശിപ്പിക്കുന്നതിനാണ് ഏറെ പ്രാധാന്യം നല്‍കിയത്. നശിപ്പിച്ചുകളഞ്ഞതില്‍ കോടതി രേഖകളുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ രേഖകളാണ് കളഞ്ഞത്. വാട്‌സാപ്പില്‍ ഉണ്ടായിരുന്നതാകട്ടെ കോടതി രേഖകളും. വാട്‌സാപ്പിലേക്ക് ഫോര്‍വേഡ് ചെയ്ത് വന്നതാണിവയെല്ലാം. പലതും നടിയുടെ സ്റ്റേറ്റ്‌മെന്റുകളായിരുന്നു . കോടതിയില്‍ നിന്ന് കിട്ടുന്ന രേഖകളല്ല എന്ന് തന്നോട് പറഞ്ഞിരുന്നു. ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം അവ നശിപ്പിക്കാനും പറഞ്ഞു.
ഫോണില്‍ പള്‍സര്‍ സുനിയുടെ ചിത്രങ്ങള്‍ ഇല്ലായിരുന്നു. 2019, 2020 കാലത്തെ ചിത്രങ്ങളാണ് ഫോണില്‍ അധികവും ഉണ്ടായിരുന്നത്. കുടുംബചിത്രങ്ങളാണ് അതില്‍ ഏറെയും . അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍വിളി വിവരങ്ങളും അതില്‍ ഉണ്ടായിരുന്നു. അഭിഭാഷകരുടെ പെന്‍ഡ്രൈവിലാണ് വിവരങ്ങളെല്ലാം ഉണ്ടായിരുന്നത്. കേസിന്റെ വിവരങ്ങളാണെന്ന് മനസിലായപ്പോള്‍ താന്‍ ചോദിച്ചു. സംരക്ഷിച്ചുകൊള്ളാമെന്ന് അഭിഭാഷകര്‍ ഉറപ്പ് നല്‍കി. അന്വേഷണം വന്നപ്പോള്‍ മാറിനില്‍ക്കാന്‍ സഹായിച്ചതും ദിലീപിന്റെ അഭിഭാഷകരാണ് എന്നും സായിശങ്കര്‍ പറയുന്നു.
അതേസമയം ഇതിനിടെ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്ന് കാവ്യാ മാധവന്റെ മൊഴിയെടുക്കല്‍ ബുധനാഴ്ചത്തേക്ക് മാറ്റി.നിലവില്‍ സാക്ഷി ആയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുള്ളത്. സാക്ഷിയായ സ്ത്രീകളെ പൊലിസ് സ്റ്റേഷനില്‍ വിളിപ്പിക്കരുതെന്നാണ് ചട്ടമുള്ളത്. അതിനാലാണ് കാവ്യയുടെ സൗകര്യം തേടിയത്.
https://www.facebook.com/Malayalivartha