ശമ്പളം വൈകുന്നു... ജീവനക്കാര്‍ ദുരിതത്തില്‍.... കഴിഞ്ഞ മാസത്തെ ശമ്പളവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി.യില്‍ ഇടതുസംഘടനകളും സമരരംഗത്തേക്ക്...

ശമ്പളം വൈകുന്നു... ജീവനക്കാര്‍ ദുരിതത്തില്‍.... കഴിഞ്ഞ മാസത്തെ ശമ്പളവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി.യില്‍ ഇടതുസംഘടനകളും സമരരംഗത്തേക്ക്.
വിഷുവിനും ഈസ്റ്ററിനും ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും ശമ്പളത്തെപ്പറ്റി അധികൃതര്‍ ഉറപ്പൊന്നും നല്‍കാത്തതിലാണ് പ്രതിഷേധത്തിനിറങ്ങുന്നത് . കെ.എസ്.ആര്‍.ടി. എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു.), ശമ്പളവിതരണത്തിലെ കാലതാമസത്തില്‍ കടുത്ത പ്രതിഷേധത്തിലാണ്. ശമ്പളം ഉടന്‍ നല്‍കിയില്ലെങ്കില്‍ സമരം തുടങ്ങാനാണ് അവരുടെ നീക്കം.
നിശ്ചിത തീയതിയില്‍ത്തന്നെ ശമ്പളം വിതരണം ചെയ്യണമെന്നാണ് സംഘടനാനേതാക്കള്‍ ആവശ്യപ്പെടുന്നത്. ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയനും (എ.ഐ.ടി.യു.സി.) സമരപരിപാടികളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടത്തുകയാണ്.
ശമ്പളപരിഷ്‌കരണത്തിനുവേണ്ടി കെ.എസ്.ആര്‍.ടി.സി. യില്‍ രൂപംകൊണ്ട 'ഒറ്റയ്ക്കല്ല ഒരുമിച്ചാണ്' കൂട്ടായ്മയും പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. വിവിധ യൂണിയനുകളില്‍നിന്ന് രാജിവെച്ചവരാണ് കൂട്ടായ്മയിലുള്ളത്. ശമ്പളം വൈകുന്നതിലും കെ-സ്വിഫ്റ്റ് രൂപവത്കരണത്തിലും പ്രതിഷേധിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ഇന്ന് കരിദിനമാചരിക്കും.
എല്ലാമാസവും അഞ്ചാംതീയതിക്കകം ശമ്പളം നല്‍കുമെന്ന് ജീവനക്കാര്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് ഫെഡറേഷന്‍ ഉന്നയിക്കുന്ന ആവശ്യം.
അതേസമയം മാര്‍ച്ചിലെ രണ്ടുദിവസത്തെ പൊതുപണിമുടക്കുമൂലം 15 കോടിരൂപയാണ് വരുമാന നഷ്ടമുണ്ടായതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വിശദീകരിക്കുന്നു. ഡീസല്‍വില കൂടിയതും ശമ്പളപരിഷ്‌കരണവും മൂലം 55 കോടിയോളം രൂപ ഇപ്പോള്‍ അധികം കണ്ടെത്തേണ്ടതുണ്ട്. ആശങ്കയുളവാക്കുന്ന സാമ്പത്തിക സാഹചര്യങ്ങളാണ് കോര്‍പ്പറേഷനിലുള്ളതെന്നാണ് മാനേജ്മെന്റ് അധികൃതരുടെ വിശദീകരണം.
"
https://www.facebook.com/Malayalivartha