ഇത്രയും പകയോ... മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ അനീഷ് കീഴടങ്ങി; പുലര്‍ച്ചെ കീഴടങ്ങിയ അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; കൊലപാതക വിവരം നാട്ടുകാരോട് പറഞ്ഞതിനു ശേഷം രക്ഷപ്പെട്ട അനീഷിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു; ഒരു തുമ്പും ലഭിക്കാതിരിക്കെ അപ്രതീക്ഷിതമായി കീഴടങ്ങി

തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ മാതാപിതാക്കളെ മകന്‍ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചതായിരുന്നു. സ്വന്തം മകന്‍ മാതാപിതാക്കളെ തുണ്ടംതുണ്ടമായി വെട്ടിയ ശേഷം ഒളിവില്‍ പോയിരുന്നു. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും കണ്ടുകിട്ടിയില്ല. അവസാനം മകന്‍ അനീഷ് (38) കീഴടങ്ങി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അനീഷ് കീഴടങ്ങിയത്. അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അനീഷിനെ ചോദ്യം ചെയ്തുവരുന്നു.
കുടുംബവഴക്കിനെ തുടര്‍ന്നാണ് തൃശൂര്‍ വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടില്‍ മകന്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. അറുപതുകാരനായ സുബ്രന്‍ (കുട്ടന്‍) അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുവഴി വന്ന നാട്ടുകാരാണ് വീടിന് മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കുട്ടനെയും ചന്ദ്രികയെയും കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഒമ്പതിനാണു നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിനുശേഷം അനീഷ് ബൈക്കില്‍ രക്ഷപ്പെട്ടു. കൊലപാതക വിവരം നാട്ടുകാരോട് പറഞ്ഞതിനു ശേഷം ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അനൂപിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വീട്ടുമുറ്റത്തു മാവിന്‍തൈ നടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് മകന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ടത്. മുമ്പേയുണ്ടായിരുന്ന തര്‍ക്കവും പകയുമാണ് ഇരുവരുടേയും കൊലപാതകത്തില്‍ കലാശിച്ചത്.
മകന്റെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ റോഡിലേക്കിറങ്ങിയ ചന്ദ്രികയെ അനീഷ് മണ്‍വെട്ടി ഉപയോഗിച്ച് അടിച്ചുവീഴ്ത്തി. തുടര്‍ന്നു വീട്ടില്‍ മടങ്ങിയെത്തി വെട്ടുകത്തിയെടുത്തു നടുറോഡില്‍ വെട്ടിക്കൊല്ലുകയായിരുന്നു. സംഭവംകണ്ട് ഓടിയെത്തിയ പിതാവ് സുബ്രനെയും സമാനരീതിയില്‍ വെട്ടിക്കൊന്നു. അനീഷിന്റെ ഏക സഹോദരിയും വിവാഹ മോചനത്തിനുശേഷം വീട്ടിലുണ്ട്. ഇവരുടെ വീട്ടിലെ വീട്ടുവഴക്കുമായി ബന്ധപ്പെട്ട് ഏതാനും പരാതികള്‍ വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷനിലുണ്ട്.
ദിവസങ്ങളായി ഇവരുടെ വീട്ടില്‍ കലഹം തുടരുന്നുണ്ടെങ്കിലും ഇന്നലെ രാവിലെ വീട്ടുമുറ്റത്തു മാവിന്‍തൈ നടാന്‍ സുബ്രനും ചന്ദ്രികയും ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണു കൃത്യത്തിലേക്കു നയിച്ചത്. ബന്ധങ്ങളിലെ ഉലച്ചിലും സ്വത്തു തര്‍ക്കവും കാരണം ഇവരുടെ വീട്ടില്‍ കലഹം പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ടു വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷനില്‍ പരാതികളും നിലനില്‍ക്കുന്നുണ്ട്. ഇന്നലെ രാവിലെ 9 മണിയോടെ വീട്ടുമുറ്റത്തു മാവിന്‍തൈ നടാന്‍ ചന്ദ്രിക ശ്രമിച്ചപ്പോള്‍ അനീഷ് തടയാന്‍ ശ്രമിച്ചു. സുബ്രനും ഇടപെട്ടതോടെ തര്‍ക്കമായി.
ചന്ദ്രികയുടെ കൈവശമുണ്ടായിരുന്ന തൂമ്പയെടുത്ത് അനീഷ് ഇരുവരെയും ആക്രമിച്ചു. ഇവര്‍ നിലവിളിച്ചതോടെ അനീഷ് വീട്ടില്‍ കയറി വെട്ടുകത്തിയെടുത്തു. നിലവിളിച്ച് റോഡിലേക്ക് ഓടിയ ചന്ദ്രികയെയാണ് ആദ്യം വെട്ടിവീഴ്ത്തിയത്. തുടര്‍ന്നു സുബ്രനെയും വെട്ടി. സുബ്രന്റെ കഴുത്ത് ഏറെക്കുറെ അറ്റ നിലയിലാണ്. പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന പ്രദേശവാസികള്‍ക്കു മുന്‍പിലായിരുന്നു ദാരുണ സംഭവം.
ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി. തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ദോംഗ്ര, ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ്, വെള്ളിക്കുളങ്ങര സി.ഐ: കെ.പി. മിഥുന്‍, എസ്.ഐ. പി.ആര്‍. ഡെവിസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിക്കും.
"
https://www.facebook.com/Malayalivartha