കേരള സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആര്‍ടിസി- സിഫ്റ്റിന്റെ ബസ് സര്‍വ്വീസ് ഇന്ന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് തുടക്കം കുറിക്കും.... ആദ്യ സര്‍വ്വീസ് തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക്.... സംസ്ഥാന സര്‍ക്കാര്‍ ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തിലിറക്കുന്നത്

കേരള സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആര്‍ടിസി- സിഫ്റ്റിന്റെ ബസ് സര്‍വ്വീസ് ഇന്ന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് തുടക്കം കുറിക്കും.... ആദ്യ സര്‍വ്വീസ് തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക്....
കെ എസ് ആര്‍ ടി സിയില്‍ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുമ്പോഴാണ് സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയായ കെ സ്വിഫ്റ്റിന്റെ സര്‍വീസുകള്‍ ഇന്നാരംഭിക്കുന്നത്.
സര്‍ക്കാര്‍ പദ്ധതിയുടെ വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളില്‍ 99 ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്. 99 ബസുകളില്‍ 28 എണ്ണം എസി ബസുകളും ഇതില്‍ ഏട്ട് എണ്ണം എ സി സ്ലീപ്പറും. 20 ബസുകള്‍ എ സി സെമി സ്ലീപ്പറുകളാണ്.
സംസ്ഥാന സര്‍ക്കാര്‍ ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തിലിറക്കുന്നത്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കാണ് കെ സ്വിഫ്റ്റിലെ കൂടുതല്‍ ബസുകളും ഉപയോഗിക്കുക. അതേസമയം പ്രതിപക്ഷ ട്രേഡ് യൂണിയന്‍ ഇന്ന് കരിദിനം ആചരിക്കും.
കെ സ്വിഫ്റ്റില്‍ നിയമന നടപടികളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു. നിയമനം പൂര്‍ണമായും യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്ന നിര്‍ദേശത്തോടെയാണ് നിയമനവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ കെ സ്വിഫിറ്റിന് അനുമതി നല്‍കിയത്.
നിയമനത്തില്‍ എം പാനല്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. കെ സ്വിഫ്റ്റ് നിയമനത്തെ ചോദ്യം ചെയ്ത് ട്രേഡ് യൂണിയനുകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുതിയ കമ്പനിയുടെ മുന്നോട്ടുള്ള പോക്ക് ആദ്യം പ്രതിസന്ധിയിലായിപ്പോയത്.
എന്നാല്‍ പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ ടിഡിഎഫും, കെഎസ്ടി എംപ്‌ളോയീസ് സംഘും ആണ് പദ്ധതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം കെ സ്വിഫ്റ്റ് എന്നാല്‍ കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റുന്നതിന്റെ ഭാഗമായി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണിത്. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള സര്‍വ്വീസുകളും , പുതിയ ബസ്സുകളും കെ സ്വിഫ്റ്റിലേക്ക് മാറ്റി ലാഭത്തില്‍ നിന്ന് തരിച്ചടവ് ഉറപ്പാക്കും ഇതാണ് കെ സ്വിഫറ്റിന്റെ ലക്ഷ്യം.
കെ സ്വിഫ്റ്റ് കമ്പനി കെഎസ്ആര്‍ടിസിയുടെ അവിഭാജ്യ ഘടകമാണെന്നും പത്ത് വര്‍ഷം കഴിഞ്ഞാല്‍ സ്വിഫ്റ്റിന്റെ മുഴുവന്‍ ആസ്തിയും കെഎസ്ആര്‍ടിസിക്ക് വന്നു ചേരുമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം, നിരക്കെല്ലാം കെ സ്വഫ്റ്റിലേത് മറ്റ് കെ എസ് ആര്‍ ടി സി സര്‍വീസുകളിലേതിന് സമാനമായിരിക്കും.
അതേസമയം ഏപ്രില്‍ മാസം പതിനൊന്നാം തീയതി പിന്നിടുമ്പോഴും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നാണ് ഔദ്യോഗിക വിശദീകരണം.
കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈസ്റ്ററും വിഷുവും അടുത്തെത്തിയിട്ടും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ആഹ്‌ളാദിക്കാനുള്ള അവസരമില്ല. ശമ്പളം എന്നത്തേക്ക് നല്‍കുമെന്ന് സര്‍ക്കാരോ മാനേജ്‌മെന്റോ വ്യക്തമായ ഉറപ്പ് നല്‍കുന്നില്ല. ശമ്പള വിതരണം നീണ്ടു പോയാല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha